Get Updates
Get notified of breaking news, exclusive insights, and must-see stories!

കായല്‍ കയ്യേറ്റ വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയിലേക്ക്.. !

തിരുവനന്തപുരം: കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ കുരുങ്ങിയിരിക്കുകയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മന്ത്രിയുടെ റിസോര്‍ട്ടായ ലെയ്ക്ക് പാലസിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നും കായല്‍ കയ്യേറിയെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷം അടക്കം തോമസ് ചാണ്ടിക്കെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അതിനിടെ കായല്‍ കയ്യേറ്റം അടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കാനാണ് മന്ത്രിയുടെ തീരുമാനം. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തോമസ് ചാണ്ടി ആരോപിക്കുന്നു.

thomas chandy

തന്റെ മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്ക് നേരെയും ആരോപണം ഉയര്‍ന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ പിന്നീട് പ്രതികരിക്കാം എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി. തോമസ് ചാണ്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. വന്‍ പ്രതിഷേധ പരിപാടികളാണ് തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷം നടത്താനൊരുങ്ങുന്നത്. വരുന്ന 19ന് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് പ്രതിപക്ഷം തുടക്കമിടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+