കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അക്തര്‍ റാസ വെറും മുസ്ലിമാണ്, ബിജെപി കൊടി പിടിച്ചുവെന്നത് ഒഴിവാക്കപ്പെടാനുള്ള ന്യായങ്ങളല്ല'

Google Oneindia Malayalam News

ആലപ്പുഴ: വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഉണ്ടായ കലാപത്തില്‍ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്‍റ് ആയ അക്തര്‍ റാസയുടെ വീടും അക്രമികള്‍ കത്തിച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചിട്ട് പോലും പോലീസ് സഹായിക്കാന്‍ തയ്യാറായില്ലെന്നാണ് അക്തര്‍ റാസ പറഞ്ഞത്. കലാപത്തിന് ശേഷം തന്നെ ആശ്വസിപ്പിക്കാന്‍ ഒരു ബിജെപി നേതാവ് പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് റാസ ആരോപിച്ചിരുന്നു.

അതേസമയം അക്തര്‍ റാസയ്ക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിന്റെ ദയ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

 അക്തർ റാസയുടെ അനുഭവം

അക്തർ റാസയുടെ അനുഭവം

ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിന്റെ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് ദില്ലിയിലെ ബിജെപി മൈനോറിറ്റി സെല്ലിന്റെ ദേശീയ വൈസ്പ്രസിഡന്റ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം. കലാപത്തിനുള്ള ആഹ്വാനം ലഭിച്ചു കഴിഞ്ഞാൽ പിന്നെ സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകനാണെന്നോ ചുമതലയുള്ള സംഘടനാപ്രവർത്തകനാണോ എന്നൊന്നും സംഘിയ്ക്കു നോട്ടമില്ല. മുസ്ലിമാണോ? ആക്രമിക്കപ്പെട്ടിരിക്കും.

 റാസയുടെ വീട് ഒഴിവാക്കിയില്ല

റാസയുടെ വീട് ഒഴിവാക്കിയില്ല

തന്റെ തെരുവിൽ 19 മുസ്ലിം വീടുകളുണ്ടായിരുന്നുവെന്നും എല്ലാം തിരഞ്ഞുപിടിച്ച് തീകൊളുത്തപ്പെട്ടുവെന്ന് രാജ്യത്തോട് തുറന്നു പറയുകയാണ് അക്തർ റാസ. വന്നത് പുറത്തു നിന്നുള്ള അക്രമികൾ. അവരെ സഹായിച്ചത് അക്തർ റാസയുടെ സഹപ്രവർത്തകർ. മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ വീടുകൾ ചാപ്പകുത്തിക്കൊടുക്കുമ്പോൾ അവർ റാസയുടെ വീട് ഒഴിവാക്കിയില്ല.

 ബിജെപിയുടെ ആജ്ഞ അനുസരിച്ച്

ബിജെപിയുടെ ആജ്ഞ അനുസരിച്ച്

ആറു മോട്ടോർ ബൈക്കുകളടക്കം വീട്ടിനുള്ളിലുള്ളതെല്ലാം റാസയുടെ സഹപ്രവർത്തകർ ചാമ്പലാക്കി. ഏതാനും വാര അകലെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധുവീടുകളും വെറുതെ വിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പാർട്ടിക്കാരനാണ് റാസ. ബിജെപിയുടെ ആജ്ഞ ശിരസാവഹിച്ച് പ്രവർത്തിച്ചവരാണ് ദെൽഹി പോലീസ്.

 രക്ഷിക്കാൻ തോന്നിയതേയില്ല

രക്ഷിക്കാൻ തോന്നിയതേയില്ല

ബിജെപി നേതാവായ റാസ സഹായത്തിന് പോലീസിനെ വിളിച്ചു. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. എത്രയും പെട്ടെന്ന് രക്ഷപെടാനായിരുന്നത്രേ ഉപദേശം. ബിജെപിയിലെ തന്റെ സഹപ്രവർത്തകരിൽ നിന്നോ, ബിജെപിയുടെ ചരടുവലിയ്ക്കൊപ്പിച്ച് ചലിക്കുന്ന ദില്ലി പോലീസിനോ ഇതേ പാർടിയുടെ നേതാവായ അക്തർ റാസയെ ആപത്തിൽ നിന്ന് രക്ഷിക്കാൻ തോന്നിയതേയില്ല.

ഒഴിവാക്കപ്പെടാനുള്ള ന്യായങ്ങളല്ല

റാസയെപ്പോലുള്ളവർ ബിജെപിയുടെ തൊലിപ്പുറത്തൊട്ടിച്ചു വെച്ച മിനുക്കങ്ങൾ മാത്രം. പക്ഷേ, ഒരു കലാപകാലത്ത് അക്തർ റാസ വെറും മുസ്ലിം മാത്രമാണ്. ബിജെപിയുടെ കൊടി പിടിച്ചുവെന്നോ പ്രകടനത്തിൽ പങ്കെടുത്തെന്നോ സംഘടനാപ്രവർത്തനം എന്ന പേരിൽ കുറേ അധ്വാനിച്ചുവെന്നതോ ഒന്നും അക്രമത്തിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള ന്യായങ്ങളല്ല.
ഒരു ഫോൺ കോൾ കൊണ്ടുപോലും പാർടി നേതൃത്വത്തിൽ ഒരാളും തന്നെ ആശ്വസിപ്പിച്ചില്ലെന്നു കൂടി അക്തർ റാസ സാക്ഷ്യപ്പെടുത്തുന്നുണ്ട്.സംഘപരിവാറിനുള്ളിൽ പുകയുന്ന അന്യമതദ്വേഷത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് അക്തർ റാസയുടെ അനുഭവം.

English summary
Thomas Isaac about Aktar Raza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X