• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

100 ദിവസം കൊണ്ട് 50000 പേര്‍ക്ക് ഉറപ്പായും തൊഴില്‍ നല്‍കും; പ്രഖ്യാപനത്തിൽ ഒതുക്കില്ല: തോമസ് ഐസക്

തിരുവനന്തപുരം: പിഎസ്സി വഴിയുളള നിയമനങ്ങളിലും പുതിയതായി സൃഷ്ടിച്ചിട്ടുള്ള തസ്തികകളുടെ എണ്ണത്തിലും ഈ സർക്കാർ ഒരു സർവ്വകാല റെക്കോർഡാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാരിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നേരിട്ട് തൊഴിൽ നൽകുന്നതിനു പുറമേ ഈ പരിപാടി ഊന്നൽ നൽകുന്നത് സംരംഭകത്വ പ്രോത്സാഹനത്തിനാണ്. സംരംഭരകത്വ വികസനത്തിനും പ്രോത്സാഹനത്തിനുമായി ഒട്ടേറെ നടപടികൾ ഇതിനകം സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ടിഎന്‍ പ്രതാപന് കയ്പംഗലം വേണം, അടൂര്‍ പ്രകാശിന് കോന്നിയും; മന്ത്രിമാരാവാന്‍ മോഹിച്ച് എംപിമാര്‍

1000 ആളുകൾക്ക് 5 വീതം ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിന് ഒരു പരിപാടി ലോക്ഡൗണിനു മുന്നേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് സംഭവവികാസങ്ങൾ ഈ പരിപാടിക്ക് വിലങ്ങുതടിയായി. ഈയൊരു സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ നൂറു ദിവസം കൊണ്ട് കാർഷികേതര മേഖലകളിൽ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഇതൊരു പൊതുപ്രഖ്യാപനത്തിൽ ഒതുക്കാനല്ല സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഏതൊക്കെ മേഖലകളിൽ ഏതൊക്കെ ഏജൻസികളുടെ മുൻകൈയിൽ ആയിരിക്കും ഈ തൊഴിലവസരങ്ങൾ എന്നതു സംബന്ധിച്ച് സൂക്ഷ്മവും വിശദവുമായ ഒരു രേഖ തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരം 50,000 തൊഴിൽ അവസരങ്ങൾ എന്നാണ് പ്രഖ്യാപിച്ചതെങ്കിലും 95,000 തൊഴിലവസരങ്ങൾ അടിയന്തിരമായി സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ ചില സ്കീമുകൾ പൂർത്തിയാകുന്നതിന് കാലതാമസം ഉണ്ടായേക്കാം.

എന്നാൽ എത്ര ചുരുങ്ങിയാലും 100 ദിന പരിപാടിയിൽ പ്രഖ്യാപിച്ച പോലെ 50,000 തൊഴിലവസരങ്ങൾ ഡിസംബർ മാസത്തിനുള്ളിൽ സൃഷ്ടിക്കുമെന്ന് ഉറപ്പു പറയാനാകും. സർക്കാർ, അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരം, താൽക്കാലിക കരാർ വ്യവസ്ഥയിൽ 18600 പേർക്ക് തൊഴിൽ നൽകും. സർക്കാർ സർവ്വീസിലും പി.എസ്.സിക്ക് ഇതിനകം വിട്ടുകഴിഞ്ഞിട്ടുള്ള പൊതുമേഖലാ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയാണ് നിയമനം നടക്കുക.

എംഎല്‍എമാരില്ലാതെയാവുമോ ജോസിന്‍റെ ഇടതുപ്രവേശനം; പുതിയ നീക്കവുമായി പിജെ ജോസഫ്

എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദ്ദേശം വകുപ്പ് മേധാവികൾക്കു നൽകിക്കഴിഞ്ഞു. പി.എസ്.സിക്ക് വിട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ സ്പെഷ്യൽ റൂൾസിന് അംഗീകാരം ലഭിക്കാത്തതുകൊണ്ട് ഇവിടങ്ങളിലെ നിയമനങ്ങൾ സ്തംഭനാവസ്ഥയിലാണ്. ഇതു പരിഹരിക്കുന്നതിനുവേണ്ടി ഫിനാൻസ്, നിയമം, പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേഷൻ വകുപ്പുകൾ എന്നിവരുടെ ഒരു സ്ഥിരം സമിതി രൂപീകരിക്കുന്നതും കെട്ടിക്കിടക്കുന്ന മുഴുവൻ സ്പെഷ്യൽ റൂളുകൾക്കും സമയബന്ധിതമായി അംഗീകാരം നൽകുന്നതുമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പി.എസ്.സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കെങ്കിലും നിയമനം നൽകാനാണ് ലക്ഷ്യമിടുന്നത്.

പി.എസ്.സി വഴിയുളള നിയമനങ്ങളിലും പുതിയതായി സൃഷ്ടിച്ചിട്ടുള്ള തസ്തികകളുടെ എണ്ണത്തിലും ഈ സർക്കാർ ഒരു സർവ്വകാല റെക്കോർഡാണ് സൃഷ്ടിച്ചിട്ടുള്ളത്.

സർക്കാരിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നേരിട്ട് തൊഴിൽ നൽകുന്നതിനു പുറമേ ഈ പരിപാടി ഊന്നൽ നൽകുന്നത് സംരംഭകത്വ പ്രോത്സാഹനത്തിനാണ്. സംരംഭരകത്വ വികസനത്തിനും പ്രോത്സാഹനത്തിനുമായി ഒട്ടേറെ നടപടികൾ ഇതിനകം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇവയെല്ലാം ഇവിടെ വിഭാവനം ചെയ്യുന്ന സംരംഭങ്ങൾ എളുപ്പത്തിൽ ആരംഭിക്കുന്നതിനും ഫലപ്രദമാക്കുന്നതിനും സഹായകരമാണ്. 8000 കോടി രൂപയെങ്കിലും വായ്പയായും സബ്സിഡിയായും സംരംഭകർക്കു ലഭ്യമാക്കുന്നുണ്ട്.

കേരള സർക്കാരിന്റെ ഏതാണ്ട് എല്ലാ ഏജൻസികളും ഈ തൊഴിൽ സൃഷ്ടിക്കാനുള്ള കർമ്മപരിപാടിയിൽ പങ്കാളികളാണ്.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തുന്നതിന് പ്രത്യേകമായ ഒരു പോർട്ടൽ ആരംഭിക്കുന്നതാണ്. 100 ദിന പരിപാടിയുടെ പോർട്ടലിന്റെ ഭാഗമായിത്തന്നെയാണ് ഈ പോർട്ടലും പ്രവർത്തിക്കുക.

ലോക്ഡൗണിന്റെ ഭീകരപ്രത്യാഘാതം തൊഴിൽ മേഖലയിലാണ് അനുഭവവേദ്യമായത്. പകർച്ചവ്യാധിക്കാലത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് എങ്ങനെയാണ് സമ്പദ്ഘടനയെ പുറത്തിറക്കേണ്ടത് എന്നതിന് പുതിയൊരു പാഠം കേരളം നൽകുകയാണ്.

English summary
Thomas Isaac about govt employment programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X