കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് അച്ചടി; 'ട്രോളാൻ വന്ന സംഘികളോട്, നിർമ്മലാ സീതാരാമനും നാളെ ഇത് ചെയ്യേണ്ടി വരും',

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസർവ്വ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതിയെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രകികരണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. മനോരമ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു ഐസക് ഇക്കാര്യം പറഞ്ഞത്. എന്നാൽ ധനമന്ത്രിയുടെ മണ്ടത്തരം എന്ന പേരിൽ സംഘപരിവാർ പ്രൊഫൈലുകൾ ഉൾപ്പെടെ ഇതിനെ ട്രോളാക്കി.

ഇപ്പോഴിതാ വിഷയത്തിൽ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐസക്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

 എന്തൊരു പുകിലായിരുന്നു

എന്തൊരു പുകിലായിരുന്നു

കൊറോണ മാന്ദ്യത്തെ പ്രതിരോധിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കൈയിൽ പണം ഇല്ലെങ്കിൽ റിസർവ്വ് ബാങ്കിനെക്കൊണ്ട് നോട്ട് അച്ചടിപ്പിച്ചുകൂടേയെന്ന എന്റെ പരാമർശത്തിനെതിരെ എന്തൊരു പുകിലാണ് സംഘികൾ സൃഷ്ടിച്ചത്? ഞാൻ അത്തരമൊരു പരാമർശം നടത്തുമ്പോൾ ആഗോളമായി ഇത്രപെട്ടെന്ന് കാര്യങ്ങൾ കീഴ്മേൽ മറിയുമെന്ന് കരുതിയില്ല.

 നോട്ടടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്

നോട്ടടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്

യൂറോപ്യൻ സെൻട്രൽ ബാങ്ക് 750 ബില്യൺ യൂറോവിന്റെ പാന്റമിക് ബോണ്ടുകൾ വാങ്ങുന്നതിന് നോട്ടടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് (https://www.thejakartapost.com/.../ecb-announces-750-billion-...). ബ്രിട്ടൺ യൂറോ സോണിനു പുറത്താണ്. പക്ഷെ, അവർ 20,000 കോടി പൗണ്ടിന്റെ ബോണ്ടുകൾ വാങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്(https://www.cnbc.com/.../bank-of-england-announces-further-ra...). എന്നു മാത്രമല്ല, പരിധികളില്ലാതെ ബ്രട്ടീഷ് സർക്കാരിന് ഓവർ ഡ്രാഫ്റ്റ് നൽകാനും തീരുമാനിച്ചിരിക്കുകയാണ്(https://www.ft.com/co.../664c575b-0f54-44e5-ab78-2fd30ef213cb...). റിസർവ്വ് ബാങ്ക് ഓഫ് ആസ്ട്രേലിയയും 3000 കോടി ഡോളറാണ് പുതിയതായി അച്ചടിക്കുന്നത് (https://www.abc.net.au/.../coronavirus-economy-print.../12134560).

 ബോണ്ട് വാങ്ങൽ പദ്ധതി

ബോണ്ട് വാങ്ങൽ പദ്ധതി

യൂറോപ്യൻ സെൻട്രൽ ബാങ്കിനു പുറമേ അംഗരാജ്യമായ ബാങ്ക് ഓഫ് ഫ്രാൻസും സ്വന്തമായി ബോണ്ട് വാങ്ങൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് (https://www.ft.com/con.../c60a3bab-9229-48d7-8da5-574f8b0b9df6).
അമേരിക്കൻ സർക്കാരാണല്ലോ ഏറ്റവും വലിയ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏകദേശം 150 ലക്ഷം കോടി രൂപയുടേത്. അമേരിക്കൻ ഫെഡറൽ റിസർവ്വ് കലവറയില്ലാത്ത പിന്തുണ ഇതിനു പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവധി പണ ഉപാധികളും ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് (https://www.federalreserve.gov/.../pres.../monetary20200323b.htm).

 നോട്ട് അച്ചടിക്കൽ

നോട്ട് അച്ചടിക്കൽ

ലോകത്തെ പ്രമുഖ സാമ്പത്തിക പത്രങ്ങൾ ഈ പുതിയ സമീപനത്തിന് പിന്തുണയും നൽകിയിട്ടുണ്ട്. ഏറ്റവും പ്രാമാണികമായ ലണ്ടനിലെ ഫിനാഷ്യൽ ടൈംസിന്റെ എഡിറ്റോറിയൽ ബോർഡ് ഒരു പ്രസ്താവന തന്നെ അച്ചടിക്കുകയുണ്ടായി. ഇതിന്റെ തല വാചകം കൊറോണ വൈറസ് പ്രതിസന്ധിക്ക് നോട്ട് അച്ചടിക്കൽ ഒരു ശരിയായ പ്രതികരണമാണ് (ചിത്രം കാണുക) എന്നാണ്.

 നോട്ട് അച്ചടിക്കൂ

നോട്ട് അച്ചടിക്കൂ

ഇന്ത്യ സർക്കാരിനോട് നോബൽ ജേതാവ് അഭിജിത്ത് ബാനർജി പറഞ്ഞത് ഉദ്ദരിക്കട്ടെ - "എണ്ണ വില താഴുകയാണ്. വിലക്കയറ്റത്തെക്കുറിച്ച് മറന്നേയ്ക്കൂ. നോട്ട് അച്ചടിക്കൂ". ഇന്നാണ് കേന്ദ്രമന്ത്രി പിഷൂഖ് ഗോയലിന്റെ പഴയൊരു പ്രസ്താവന കണ്ടത്. ഇന്നത്തെ പ്രതിസന്ധിയിൽ നോട്ട് അച്ചടിച്ച് പണം കണ്ടെത്തുന്നതിൽ തെറ്റില്ല. എന്നെ ട്രോളാൻ വന്ന സംഘികളോട് പറയാനുള്ളത് ഇതാണ്. നിർമ്മലാ സീതാരാമനും നാളെ ഇത് ചെയ്യേണ്ടി വരും.

 ഇപ്പോഴേ ഓർത്തു വിഷമിക്കണോ?

ഇപ്പോഴേ ഓർത്തു വിഷമിക്കണോ?

ഇത് പറയുമ്പോൾ ഡാലി ഡേവിസ് പറയുമെന്ന് എനിക്ക് അറിയാം. "ഈ പോസ്റ്റുകളൊക്കെ നമുക്കു തന്നെ തിരിച്ചു വരുന്ന ദിനം ദൂരെയല്ല എന്നോർക്കുമ്പോഴാണ് ". എനിക്കൊരു വ്യാമോഹവുമില്ല. നോട്ട് അച്ചടിച്ചതുകൊണ്ട് മുതലാളിത്തക്കുഴപ്പം അവസാനിക്കില്ല. അതിന് അപ്പോൾ മറുപടി പറയാം. തോട്ടിൻകരയിൽ എത്തിയിട്ടുപോരേ മുണ്ട് മടക്കിക്കുത്താൻ. ഇപ്പോഴേ ഓർത്തു വിഷമിക്കണോ?

English summary
Thomas isaac about his viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X