കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുട്ടി മാമാ ഞാന്‍ ശെരിക്കും ഞെട്ടി മാമ': പറഞ്ഞത് 100 പക്ഷെ ആദ്യം തന്നെ നല്‍കുന്നത് 250 എന്ന് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം കെഎഫ്സി 100 സംരംഭങ്ങൾക്കുള്ള വായ്പ 100 ദിന പരിപാടിയില്‍ നൽകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ആദ്യ 250 സംരഭങ്ങൾക്കുള്ള വായ്പാ അനുമതിപത്ര വിതരണം ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന് മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ചെറുകിട സംരംഭങ്ങൾക്കു‌ മാത്രമല്ല, സൂക്ഷ്മ തൊഴില്‍ സംരംഭങ്ങൾക്കും അതിവേഗം വായ്പ നൽകുകയാണ്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയില്‍ കെഎഫ് സിയുടെ പങ്കാളിത്തം നേരത്തെ പറഞ്ഞതിനേക്കാള്‍ എണ്ണത്തിലും തുകയിലും ഉയർന്നതാകുമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പറഞ്ഞത് 100

പറഞ്ഞത് 100

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം കെഎഫ്സി 100 സംരംഭങ്ങൾക്കുള്ള വായ്പ 100 ദിന പരിപാടിയില്‍ നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യ 250 സംരഭങ്ങൾക്കുള്ള വായ്പാ അനുമതിപത്ര വിതരണം ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന് മുഖ്യമന്ത്രി നിർവ്വഹിക്കും. കെ.എഫ്.സി അതിൻ്റെ ചരിത്രത്തിലെ ആദ്യ ട്രാൻസ് ജെൻഡർ വായ്പകൾ ഈ പരിപാടിയിയില്‍ വിതരണം ചെയ്യും.

നല്‍കുന്നത്

നല്‍കുന്നത്

കാസർഗോഡ് ജില്ലയിലെ ഇഷറ്റിഷോറിന് ബ്യൂട്ടി പാർലർ കം സ്റ്റിച്ചിംഗ് യൂണിറ്റ് തുടങ്ങാന്‍ 75,000 രൂപ, മലപ്പുറം ജില്ലയിലെ നേഹ പി മേനോന് ജനസേവനകേന്ദ്രം ആരംഭിക്കാന്‍ ഒരു ലക്ഷം രൂപ, കോഴിക്കോട് ജില്ലയിലെ കാഞ്ചനയ്ക്ക് മസാല പൗഡര്‍ നിർമ്മാണ യൂണിറ്റു തുടങ്ങാന്‍ 40,000 രൂപ, നഗ്മ സുസ്മിക്ക് മസാല പൗഡര്‍ നിർമ്മാണ യൂണിറ്റു തുടങ്ങാന്‍ 40,000 രൂപ, അനീഷിന് തട്ടുകട തുടങ്ങാന്‍ 50,000 രൂപ, ജില്ലയിലെ ബഷീറിന് ജ്യൂസ് കട തുടങ്ങാന്‍ 40,000 രൂപ ഇവയാണ് ആദ്യ ട്രാൻസ് ജെൻഡര്‍ വായ്പകൾ.

മാറ്റം കൊണ്ടുവന്നിട്ടുണ്ട്

മാറ്റം കൊണ്ടുവന്നിട്ടുണ്ട്

കെ.എഫ്.സി അതിൻ്റെ വായ്പാനയത്തില്‍ കോവിഡിൻ്റെ പശ്ചാത്തലത്തില്‍ ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾക്കു‌ മാത്രമല്ല, സൂക്ഷ്മ തൊഴില്‍ സംരംഭങ്ങൾക്കും അതിവേഗം വായ്പ നൽകുകയാണ്. ഇതിനോട് ഇപ്പോള്‍ ഉണ്ടാകുന്ന പ്രതികരണം വച്ച് ഒന്ന് ഉറപ്പിക്കാം. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയില്‍ കെ.എഫ്.സിയുടെ പങ്കാളിത്തം നേരത്തെ പറഞ്ഞതിനേക്കാള്‍ എണ്ണത്തിലും തുകയിലും ഉയർന്നതാകും.

ഒരു ലക്ഷം രൂപ വരെ

ഒരു ലക്ഷം രൂപ വരെ

പലമേഖലകളിൽ ജോലി നഷ്ടമായവർക്കും, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവർക്കും വേണ്ടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യകതയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തോട് കെ.എഫ്.സി ക്രിയാത്മകമായി പ്രതികരിക്കുകയാണ് ചെയ്യുന്നത്. കുടുംബശ്രീ യൂണിറ്റുകളുമായി ചേർന്ന് ഒരു ലക്ഷം രൂപ വരെ സെക്യൂരിറ്റി ഇല്ലാതെ വായ്പ നൽകാന്‍ തീരുമാനിച്ചിരുന്നു. 1000 സംരംഭകർക്ക് 100 ദിവസങ്ങൾകൊണ്ട് വായ്പകൾ നൽകുന്നതിനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

സംരംഭകത്വ വികസന പദ്ധതി

സംരംഭകത്വ വികസന പദ്ധതി

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്നവർക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും, ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നു. പ്രോജക്ട് കോസ്റ്റിൻ്റെ 90% വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നൽകുക. 10% പലിശ നിരക്കിലായിരിക്കും കെ.എഫ്.സി വായ്പ അനുവദിക്കുക. 3% പലിശ സർക്കാർ വഹിക്കും. ഫലത്തില്‍ 7% ആയിരിക്കും പലിശ. മാത്രമല്ല, ഒരുലക്ഷം വരെയുള്ള വായ്പകള്‍ക്ക് പ്രോസസ്സിംഗ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ

ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ

വേഗതയിലൂടെയുള്ള നടപടികളിലൂടെ, സംരംഭകരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യുകയും, വീഡിയോ കോൺഫറൻസിംഗിലൂടെ സംരംഭകർക്ക് വീടുകളിൽ നിന്നുതന്നെ കെ.എഫ്.സി.യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. വളരെ ഉദാരമായ ജാമ്യവ്യവസ്ഥകളുമായി സ്റ്റാർട്ട്അപ്പുകളെയും മറ്റു നൂതന ആശയങ്ങളെയും ഈ പദ്ധതിയില്‍ ഉൾപ്പെടുത്തുകയാണ്.
കെ.എഫ്.സിയുടെ പുതിയ രീതിയോട് ഒരു സംരംഭകന്‍ പ്രതികരിച്ചത് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്.

“കുട്ടി മാമാ ഞാന്‍ ശെരിക്കും ഞെട്ടി മാമ”

“കുട്ടി മാമാ ഞാന്‍ ശെരിക്കും ഞെട്ടി മാമ”

അതിന്റെ തുടക്ക വാചകങ്ങള്‍ ഇതായിരുന്നു. "കുട്ടി മാമാ ഞാന്‍ ശെരിക്കും ഞെട്ടി മാമ"... കേരള സർക്കാരിൻ്റെ CMEDP പദ്ധതി പ്രകാരം കെ.എഫ്.സിയില്‍ ഓണ്‍ ലൈനായി അപേക്ഷ സമർപ്പിച്ചപ്പോള്‍ എന്നെ ശരിക്കും ഞെട്ടിച്ചു കൊണ്ട് കെ.എഫ്.സി കാസർഗോട് ബ്രാഞ്ചിലെ മാനേജരും മാർക്കറ്റിംഗ് എക്സിക്യൂട്ടീവും ചേർന്ന് ഒറ്റ ദിവസം കൊണ്ട് കെ.എഫ്.സിയുടെ എംഡി ബഹുമാനപ്പെട്ട ശ്രീ ടോമിന്‍ ജെ. തച്ചങ്കരിഐപിഎസുമായിയുമായി വീഡിയോ കാള്‍ വഴി സംസാരിക്കാന്‍ അവസരം ഉണ്ടാക്കി തന്നിരുന്നു.

മടിയും കാണിക്കാതെ

മടിയും കാണിക്കാതെ

അതിലൂടെ തന്നെ സര്‍ എനിക്ക് യാതൊരു മടിയും കാണിക്കാതെ ലോണ്‍ അനുവദിച്ചു തന്നിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് ഒരു സംരംഭം തുടങ്ങുന്നതിന് ആഗ്രഹമുണ്ടോ? അതിനു കൃത്യമായൊരു പരിപാടിയുണ്ടോ? എങ്കിൽ കെ.എഫ്.സിയിലേയ്ക്ക് വന്നോളൂ. പ്രോജക്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കാം, പരിശീലനം നൽകാം, വായ്പയും നൽകും.

 പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗും പിസി ജോര്‍ജിനെ യുഡിഎഫിന് വേണ്ട; എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗും

English summary
Thomas Isaac about Kerala Financial Corporation's project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X