സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉണ്ടാവും; കേന്ദ്രം സഹായിക്കുന്നില്ലെന്നും കേരളം
തിരുവനന്തപുരം: രാജ്യത്താകമാനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. കേരളത്തില്‍ ഇന്നലെ മാത്രം പത്ത് പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ഏഴ് പേര്‍ കണ്ണൂരിലും രണ്ട് പേര്‍ കാസര്‍ഗോഡും ഒരാള്‍ കോഴിക്കോട് ജില്ലയിലുമാണ്. അതേസമയം തന്നെ ഇന്നലെ 19 പേര്‍ക്ക് കൊറോണ നെഗറ്റീവ് രേഖപ്പെടുത്തിയെന്നത് ആശ്വാസമാണ്.
സംസ്ഥാനത്ത് ഇതുവരേയും 371 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേരാണ് ഇതില്‍ ചികിത്സയിലുള്ളത്. നിലവില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കേരളത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാവുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചന്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒപ്പം കൊറോണ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്നും മനുഷ്യ ജീവനാണ് മുന്‍ഗണന നല്‍കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തില്‍ കുറഞ്ഞു വരികയാണ്. എന്ാല്‍ ഇങ്ങനെ കുറഞ്ഞാല്‍ മതിയാവില്ല. പൂര്‍ണ്ണമായും ഇല്ലാതാകേണ്ടതുണ്ട്. പുറത്തിറങ്ങാന്‍ അനുമതി നല്‍കിയാലും മാസ്‌ക് നിര്‍ബന്ധമാക്കും. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകളുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് വേണ്ടത്ര ധനസഹായം അനുവദിക്കാത്തതിനെതിരെ കേന്ദ്രത്തെ അദ്ദേഹം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന് നല്‍കേണ്ട സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല വാചകമടികൊണ്ട് മാത്രം കാര്യമില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.
വലിയ പലിശക്ക് കടം വാങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 4.4 ശതമാനമായി റിപ്പോ റേറ്റ് കുറച്ചിട്ടും ഒമ്പത് ശതമാനം പലിശയാണ് കേരളം നല്‍കേണ്ടി വരുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടത്.
കേരളത്തില്‍ ലോക്ക് ഡൗണിന് കോടികളുടെ വരുമാന നഷ്ടമുണ്ടാവുമെന്നും 50000 കോടി രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. സംസ്ഥാനത്തിന് ഈ മാസം മാത്രം 15000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക യാത്രാ സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയാണ് ഇക്കാര്യം വാര്‍ത്ത് സമ്മേളനത്തില്‍ അറിയിച്ചത്. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പാടാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇഎസ്ഐ മാനദണ്ഡലത്തില്‍ കൊറോണയെ ഉള്‍പ്പെടുത്തണം, പ്രത്യേക പാക്കേജും വായ്പാ പരിധിയും ഉയര്‍ത്താണം എന്നീ കാര്യങ്ങളും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications