കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്രിത നിയമനത്തിൽ തെറ്റില്ല, പക്ഷേ യുഡിഎഫ് ചെയ്ത ഒരു തെറ്റുണ്ട്; മറുപടിയുമായി തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം; പിഎസ്സി നിയമന വിവാദത്തിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. ആശ്രിത നിയമനം നിയമവിരുദ്ധമോ ചട്ടവിരുദ്ധമോ അല്ല. അഞ്ചു പതിറ്റാണ്ടായി കേരളത്തിൽ നിലനിൽക്കുന്ന വ്യവസ്ഥയാണിത്. സർവീസിലിരുന്ന് മരിച്ചുപോകുന്നവരുടെ കുടുംബങ്ങൾക്ക് ഒരു അത്താണിയെന്ന നിലയിലാണ് ആശ്രിത നിയമനം കണക്കാക്കപ്പെടുന്നത് മന്ത്രി പറഞ്ഞു.
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് എൽഡിഎഫ് സർക്കാർ ആശ്രിത നിയമനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന ആരോപണത്തിലും മന്ത്രി വിശദീകരണം നൽകി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കണക്കുകൾ പറയട്ടെ

കണക്കുകൾ പറയട്ടെ

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ വഞ്ചിച്ചുകൊണ്ടും എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടും സർക്കാർ ആശ്രിത നിയമങ്ങൾ നടത്തുകയാണെന്ന് ഈയിടെ ഒരു ടെലിവിഷൻ ചാനൽ ഇതുസംബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ അവതാരകൻ ഘോരഘോരം വാദിക്കുന്നത് കേട്ടു. പഞ്ചായത്ത് വകുപ്പിൽ 256 ഒഴിവുകളും ആരോഗ്യവകുപ്പിൽ 97 ഒഴിവുകളും ഒറ്റയടിക്ക് ആശ്രിത നിയമനം നടത്തിയത് നിയമവിരുദ്ധവും ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നതും ആണെന്നാണ് അവതാരകൻ പറഞ്ഞുവെച്ചത്.
യാഥാർത്ഥ്യമെന്ത്? കണക്കുകൾ പറയട്ടെ.

ആശ്രിത നിയമനം കണക്കാക്കപ്പെടുന്നത്

ആശ്രിത നിയമനം കണക്കാക്കപ്പെടുന്നത്

സെക്രട്ടേറിയറ്റിലെ കംപാഷണേറ്റ് നിയമന സെല്ലിലെ രേഖപ്രകാരം യുഡിഎഫ് ഭരണകാലത്ത് ആശ്രിത നിയമനം നൽകിയത് 1968 പേർക്ക്. എൽഡിഎഫ് ഭരണത്തിനുകീഴിൽ ജൂലൈ 2020 വരെ ആശ്രത നിയമനം നൽകിയത് 646.അതെ. ഞെട്ടണ്ട. യുഡിഎഫിന്റെ കാലത്തു നടന്ന ആശ്രിത നിയമനങ്ങളുടെ മൂന്നിലൊന്നുപോലും ഈ സർക്കാരിന്റെ കാലത്തു നടന്നിട്ടില്ല. പിന്നെ എന്തിന് ഇന്നത്തെ സർക്കാരിനുനേരെ കുതിര കയറണം?
എന്നാൽ ഒരു കാര്യം വ്യക്തമാക്കട്ടെ. ആശ്രിത നിയമനം നൽകിയതുവഴി യുഡിഎഫ് സർക്കാർ തെറ്റ് ചെയ്തൂവെന്നല്ല ഞങ്ങളുടെ വാദം. ആശ്രിത നിയമനം നിയമവിരുദ്ധമോ ചട്ടവിരുദ്ധമോ അല്ല. അഞ്ചു പതിറ്റാണ്ടായി കേരളത്തിൽ നിലനിൽക്കുന്ന വ്യവസ്ഥയാണിത്. സർവീസിലിരുന്ന് മരിച്ചുപോകുന്നവരുടെ കുടുംബങ്ങൾക്ക് ഒരു അത്താണിയെന്ന നിലയിലാണ് ആശ്രിത നിയമനം കണക്കാക്കപ്പെടുന്നത്.

നിയമപരമാണ്. ചെയ്യാതിരിക്കാനാവില്ല

നിയമപരമാണ്. ചെയ്യാതിരിക്കാനാവില്ല

ആശ്രിത നിയമനത്തിന് മാനദണ്ഡങ്ങളുണ്ട്. ഒരു വകുപ്പിൽ ഒരു വർഷം ഉണ്ടാകുന്ന ആകെ ഒഴിവുകളിൽ അഞ്ചു ശതമാനമേ ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കാൻ പാടുള്ളൂ. ആശ്രിത നിയമനം രണ്ടു തരത്തിലാണ്. അതത് വകുപ്പുകൾ നേരിട്ട് എടുക്കുന്നതും സർക്കാരിന്റെ കംപാഷണേറ്റ് എംപ്ലോയ്മെന്റ് സെൽ വഴി നിയമിക്കുന്നതും. അഞ്ചു ശതമാനം എന്ന ക്വാട്ട തികയ്ക്കാൻ നേരിട്ടുളള നിയമനം വഴി കഴിഞ്ഞില്ലെങ്കിൽ സെക്രട്ടേറിയറ്റിലുള്ള കംപാഷണേറ്റ് എംപ്ലോയ്മെന്റ് സെല്ലിനെ അറിയിക്കും. രണ്ടുപേരും കൂടി നിയമിക്കുന്നത് ഒരു വകുപ്പിൽ ആകെ അഞ്ചു ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല താനും.ഇതാണ് വ്യവസ്ഥ. ഇനി നമുക്ക് ആരോപണത്തിലേയ്ക്കു വരാം. പഞ്ചായത്ത് വകുപ്പിലെ നിയമനത്തെക്കുറിച്ചാണല്ലോ പരാതി. 2010 മുതൽ 2018 വരെ പഞ്ചായത്ത് വകുപ്പിൽ ആകെ വന്ന ഒഴിവുകളുടെ എണ്ണം 5098 ആണ്. ഇതിൽ ആശ്രിത നിയമനത്തിനായി മാറ്റിവെയ്ക്കേണ്ട ഒഴിവുകളുടെ എണ്ണം 256 ആണ്. അതിൽ 217 ഒഴിവുകളിൽ ഈ കാലയളവിൽത്തന്നെ പഞ്ചായത്ത് വകുപ്പ് നേരിട്ട് ആശ്രിത നിയമനം നടത്തുകയും ചെയ്തു. ബാക്കിയുള്ളത് 39 ഒഴിവുകളാണ്. ഈ ഒഴിവുകൾ കംപാഷണേറ്റ് സെല്ലിലേയ്ക്ക് റിപ്പോർട്ടു ചെയ്തു. അത് നിയമപരമാണ്. ചെയ്യാതിരിക്കാനാവില്ല.

യുഡിഎഫ് ചെയ്ത തെറ്റ്

യുഡിഎഫ് ചെയ്ത തെറ്റ്

ആശ്രിത നിയമനത്തിൽ തെറ്റില്ലെങ്കിലും യുഡിഎഫ് ചെയ്ത ഒരു തെറ്റുണ്ട്. ഒഴിവുകൾ ഉണ്ടാകുമ്പോഴാണ് ആശ്രിത നിയമനം നടത്തേണ്ടത്. എന്നാൽ യുഡിഎഫ് മേൽപ്പറഞ്ഞ തസ്തികകളെല്ലാം സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുകയാണ് ചെയ്തത്. ഹൈക്കോടതി 20-02-2016ൽ ഇത്തരത്തിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് ആശ്രിത നിയമനം നടത്താൻ പാടില്ലായെന്ന് വിധിച്ചിട്ടുണ്ട്. യുഡിഎഫ് സൃഷ്ടിച്ച സൂപ്പർ ന്യൂമററി തസ്തികളിൽ നല്ലൊരു പങ്ക് റെഗുലറൈസ് ചെയ്തത് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ്. അങ്ങനെ ആരെങ്കിലും ആശ്രിത നിയമന കാര്യത്തിൽ ഇന്നത്തെ ലിസ്റ്റിലുള്ളവരോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫുകാരാണ്.

ഊഴം കാത്ത് നിൽക്കുകയാണ്

ഊഴം കാത്ത് നിൽക്കുകയാണ്

യുദ്ധമുഖത്ത് മരണപ്പെടുന്ന ധീര ജവാന്മാരുടെ അന്തരാവകാശികളെ നിയമിക്കാനും ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ സ്പോർട് താരങ്ങളെ നിയമിക്കുവാനും മാത്രമേ ഈ സർക്കാർ ഇതുവരെ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകിയിട്ടൂളൂ.
യഥാർത്ഥത്തിൽ ആശ്രിത നിയമനത്തിന് അർഹരായ ഒട്ടേറെപേർ ഇന്നും അവരുടെ ഊഴം കാത്ത് നിൽക്കുകയാണ്. നിയമാനുസൃതമായ 5 ശതമാനത്തിൽ എത്രയോ താഴെയാണ് ആശ്രിത നിയമനം നടത്തിയിട്ടുള്ളത്. യുഡിഎഫ് അഞ്ചു ശതമാനം എന്ന നിയമം തെറ്റിച്ച് ആശ്രിത നിയമനം നൽകിയവർ നിയമമനുസരിച്ച് സർവീസിൽ റെഗുലറൈസ് ചെയ്യണമെങ്കിൽ ഇനിയും വർഷങ്ങൾ വേണ്ടി വരും. ഉദാഹരണതിന് യുഡിഎഫ് പോലീസ് വകുപ്പിൽ 548 പേർക്ക് ആശ്രിത നിയമനം നൽകി. ഈ സർക്കാർ അധികാരമേറ്റ് നാലു വർഷം കഴിഞ്ഞിട്ടും ഇതിൽ 134 പേരെ മാത്രമാണ് ഇതുവരെ റെഗുലറൈസ് ചെയ്യാൻ കഴിഞ്ഞത്.

നമുക്ക് പ്രവചിക്കാനാവുമോ?

നമുക്ക് പ്രവചിക്കാനാവുമോ?

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ സഹായിക്കാനായി സർക്കാർ സ്വീകരിച്ച നടപടിമൂലമാണ് 5098 ഒഴിവുകൾ ഉണ്ടായിട്ടും ആശ്രിത നിയമനത്തിനു കാത്തു നിൽക്കുന്ന 39 പേർക്ക് നിയമനം ലഭിക്കാതെ പോയത്. കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിലുള്ളവരെ പരമാവധി സഹായിക്കാൻ ആശ്രിത നിയമനത്തിനു നിയമപരമായി നീക്കിവെയ്ക്കേണ്ട ഒഴിവുകൾ കൂടി പി.എസ്.സിയ്ക്ക് റിപ്പോർട്ടു ചെയ്യുകയാണ് സർക്കാർ ചെയ്തത്. ഓഫീസ് അറ്റൻഡന്റുമാരുടെ ഒഴിവുകളുടെ കാര്യത്തിലും കാലാവധി കഴിയാറായ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഇത്തരത്തിൽ സഹായിച്ചിട്ടുണ്ട്. ആകെ 1280 ഒഴിവുകളാണ് 2010 മുതൽ 2018 വരെ ഉണ്ടായത്. അതിൽ ആശ്രിത നിയമനത്തിനു നീക്കിവെയ്ക്കേണ്ടത് 69 ഒഴിവുകളാണ്. എന്നാൽ നിയമനം നടന്നതോ 14 ഒഴിവുകളിലേയ്ക്കും. 55 ഒഴിവുകൾ അവിടെയും നിയമനപരമായി ആശ്രിത നിയമന വിഭാഗത്തിന് ലഭിക്കേണ്ടതുണ്ട്.ഇതു രണ്ടും ചേർത്ത് 94 ഒഴിവുകളാണ് പഞ്ചായത്ത് വകുപ്പിൽ നിന്ന് കംപാഷണേറ്റ് എംപ്ലോയ്മെന്റ് സെല്ലിലേയ്ക്ക് റിപ്പോർട്ടു ചെയ്തത്. ഇതാകട്ടെ തീർത്തും നിയമാനുസൃതമായ ഒരു നടപടിയാണ്. സർവീസിലിരിക്കുമ്പോൾ ദൌർഭാഗ്യകരമായി മരണപ്പെടുന്നവരുടെ അവകാശികൾക്ക് ഇത്തരത്തിൽ നൽകുന്ന നിയമനം നാളെ ആർക്കൊക്കെ വേണ്ടിവന്നേയ്ക്കുമെന്ന് നമുക്ക് പ്രവചിക്കാനാവുമോ?

നിറം പിടിപ്പിച്ച് നുണ പ്രചരണ വേല

നിറം പിടിപ്പിച്ച് നുണ പ്രചരണ വേല

അതുപോലെ ഡിപ്പാർട്ട്മെന്റ് ട്രാൻസ്ഫർ, പ്രമോഷൻ തുടങ്ങിയവ വഴി നികത്തേണ്ട ഒഴിവുകളുണ്ട്. അവയ്ക്ക് പരിധി വെച്ചിട്ടുണ്ട്. അതൊന്നും പാടില്ല എന്ന നിലപാട് സ്വീകരിക്കാമോ? ഇനി സർവീസിൽ കയറാനിരിക്കുന്നവർക്കു വേണ്ടിക്കൂടിയാണ് ആ നിയമങ്ങളെല്ലാം. ഇവയൊന്നും പാടില്ലെന്നുണ്ടെങ്കിൽ നിയമം മാറ്റണം. നിയമം ഉള്ളിടത്തോളംകാലം അതിനനുസരിച്ചേ സർക്കാരിനു പ്രവർത്തിക്കാനാകൂ. അങ്ങനെ നിയമപ്രകാരം പ്രവർത്തിച്ചപ്പോഴും യുഡിഎഫ് ചെയ്തതുപോലെ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് ആശ്രിത നിയമനം നടത്താൻ ഇടതുപക്ഷ സർക്കാർ തുനിഞ്ഞിട്ടില്ല.
ഇവയൊക്കെയാണ് വസ്തുതകൾ. ബാക്കിയെല്ലാം നിറം പിടിപ്പിച്ച നുണപ്രചാരവേല.

"രണ്ടേ രണ്ട് ചോദ്യം.. മാടമ്പളളിയിലെ യഥാർഥ മനോരോഗി ആരെന്ന് മനസിലായില്ലേ, വെറും പ്രഹസനം'

മോദി-ഷാ കൂട്ടിന്റെ തന്ത്രം പൊളിഞ്ഞതിന് പിന്നിൽ 2 കാരണങ്ങൾ!! രാജസ്ഥാനിൽ അവസാന നിമിഷം സംഭവിച്ചത്മോദി-ഷാ കൂട്ടിന്റെ തന്ത്രം പൊളിഞ്ഞതിന് പിന്നിൽ 2 കാരണങ്ങൾ!! രാജസ്ഥാനിൽ അവസാന നിമിഷം സംഭവിച്ചത്

English summary
Thomas Isaac About PSC Appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X