കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിൽപ്പരം എന്ത് അംഗീകാരമാണ് സർക്കാരിനു വേണ്ടത്? നേട്ടം അക്കമിട്ട് നിരത്തി തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താനായി എന്നത് പിണറായി വിജയൻ സർക്കാരിന്റെ വലിയ നേട്ടങ്ങളിലൊന്നാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം അക്കമിട്ട് നിരത്തിയിരിക്കുകയാണ് മന്ത്രി ടിഎം തോമസ് ഐസക്. തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' ഈ അധ്യയന വർഷം (2020-21) ൽ 1.5 ലക്ഷം കുട്ടികൾ 1 മുതൽ 10 വരെ ക്ലാസുകളിൽ പൊതുവിദ്യാലയങ്ങളിൽ പുതിയതായി പ്രവേശനം നേടുമെന്നാണ് ഞാൻ പ്രസംഗിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഡിസംബർ 28 വരെയുള്ള കണക്കുകൾ വന്നപ്പോൾ 1.75 ലക്ഷം കുട്ടികൾ പ്രവേശനം നേടിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങിയശേഷം നാലു വർഷത്തിനുള്ളിൽ 6.8 ലക്ഷം കുട്ടികൾ അങ്ങനെ പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്ക് തിരിച്ചുവന്നു. ഇതിൽപ്പരം എന്ത് അംഗീകാരമാണ് സർക്കാരിനു വേണ്ടത്?

6.8 ലക്ഷം രക്ഷകർത്താക്കൾ തങ്ങളുടെ മക്കളുടെ ഭാവി ഈ സർക്കാരിൽ സുരക്ഷിതമാണെന്നു മനസ്സിലാക്കി കുട്ടികളെ സർക്കാർ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും ചേർത്തു. ഈ വർഷം ഒന്നാം ക്ലാസിൽ മാത്രം 8,170 കുട്ടികൾ മുൻവർഷത്തേക്കാൾ കൂടുതലായി പ്രവേശനം നേടി. ഇങ്ങനെ ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത് അഞ്ചാം ക്ലാസിലാണ് - മുൻവർഷത്തേക്കാൾ 43,789 കുട്ടികൾ അധികം. എട്ടാം ക്ലാസിൽ അധികമായി വന്നത് 35,606 കുട്ടികളാണ്. അങ്ങനെ സർക്കാർ - എയിഡഡ് മേഖലയിൽ 1,75,304 കുട്ടികൾ അധികമായി പ്രവേശനം നേടി.

isac

പൊതുവിദ്യാഭ്യാസ മേഖലയിൽ 33,75,304 കുട്ടികളാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 47,760 കുട്ടികളുടെ വർദ്ധനവുണ്ടായി. അതേസമയം അൺ എയിഡഡ് വിദ്യാലയങ്ങളിൽ മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിൽ 91,510 പേരുടെ കുറവുണ്ടായി. 2016-17നെ അപേക്ഷിച്ച് 85,493 കുട്ടികളുടെ വർദ്ധന പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായി. ഓർക്കേണ്ട കാര്യം 2016 വരെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം തുടർച്ചയായി കുറയുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ 4,99,450 കുട്ടികൾ കുറയുകയാണുണ്ടായത്.

ഈ കണക്ക് വായിച്ച സുഹൃത്ത് ചോദിച്ച ഒരു സംശയം നിങ്ങളിൽ പലർക്കും ഉണ്ടാകാം. 6.8 ലക്ഷം കുട്ടികൾ ചേർന്നിട്ടും 85,493 കുട്ടികളുടെ വർദ്ധവേ ഉണ്ടായിട്ടുള്ളോ? അതെ, കാരണം ലളിതമാണ്. എല്ലാ വർഷവും 10-ാം ക്ലാസിലെ കുട്ടികൾ കൊഴിഞ്ഞു പോകുന്നുണ്ട്. അതുകഴിഞ്ഞ് ഉണ്ടാകുന്ന അസൽ വർദ്ധനവാണ് 85,493. കൈറ്റ് തയ്യാറാക്കിയ സമ്പൂർണ്ണ സ്കൂൾ മാനേജ്മെന്റ് പോർട്ടലിൽ നിന്നാണ് ഈ കണക്കുകൾ. ഈ വർഷത്തെ പ്രവേശന നടപടികൾ കൊവിഡ് കഴിഞ്ഞ് പൂർത്തിയാകുമ്പോൾ കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തകർപ്പൻ വിജയം നേടിയെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടോ?''

English summary
Thomas Isaac about the achievements in public education in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X