കറന്‍സി നോട്ടുകള്‍ അസാധു; തെറ്റായ തീരുമാനമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും തെറ്റാണെന്ന് സാമ്പത്തിക വിദഗ്ധനും സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്. സര്‍ക്കാര്‍ പെട്ടെന്നെടുത്ത തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ട്രഷറികള്‍ നിശ്ചലമാകുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണിത്. പല മേഖലയിലും വന്‍ നഷ്ടങ്ങള്‍ സംഭവിക്കാം. ഉത്പാദന മേഖലയില്‍ എത്ര നഷ്ടമുണ്ടാകുമെന്ന് പറയാനാകില്ല. ഇന്ത്യന്‍ സമ്പദ്ഘടന ബ്രേക്കിട്ട് നിര്‍ത്തിയ അവസ്ഥയിലായെന്നും എന്ന് വീണ്ടും ചലിച്ചുതുടങ്ങുമെന്ന് അറിയില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

നേരത്തെ പല രാജ്യങ്ങളും ഇത് പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ നിമിഷങ്ങള്‍ക്കകം നോട്ടുകള്‍ അസാധുവാക്കുകയല്ല അവര്‍ ചെയ്തത്. നിലവില്‍ ജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റാന്‍ സമയം നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധമുട്ടുണ്ടാക്കുന്ന തീരുമാനം സഹിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതല്‍ ട്രഷറികളില്‍ എങ്ങനെ ക്രയവിക്രയം നടത്തും. ആശുപത്രികളെയും റെയില്‍വെ സ്‌റ്റേഷനുകളെയും മാത്രമാണ് ക്രയവിക്രത്തില്‍ നിന്നും ഒഴിവാക്കിയരിക്കുന്നത്. ഭ്രാന്തമായ തീരുമാനമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications