Get Updates
Get notified of breaking news, exclusive insights, and must-see stories!

'സമയമുണ്ടെങ്കിൽ പോരേ, ഇതുപോലുള്ള പൊറാട്ടു നാടകങ്ങൾ?' ചെന്നിത്തലയ്ക്ക് മറുപടി

തിരുവനന്തപുരം: പൗരത്വ നിയമത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. കേരള ഗവര്‍ണര്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും കാണിച്ചാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. അതേസമയം പ്രതിപക്ഷ നീക്കത്തെ തള്ളി എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 ഭരണപ്രതിസന്ധി സൃഷ്ടിക്കാന്‍

ഭരണപ്രതിസന്ധി സൃഷ്ടിക്കാന്‍

പൗരത്വ നിയമഭേദഗതിയുടെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വെല്ലുവിളിയെ ഒന്നിച്ചെതിർക്കുന്നതിനു പകരം ഈ അവസരത്തെ കേരളത്തിലൊരു ഭരണപ്രതിസന്ധി സൃഷ്ടിക്കാനാണ് പ്രതിപക്ഷം ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്. സംഘപരിവാർ ഉയർത്തുന്ന ഭീഷണിയ്ക്കുള്ള മറുപടി കേരളത്തിൽ ഭരണപ്രതിസന്ധി സൃഷ്ടിക്കുകയല്ല.
കേരള സർക്കാർ പൗരത്വ നിയമഭേദഗതി സംബന്ധിച്ച രാഷ്ട്രീയ നിലപാടിൽ ഒരു തരിമ്പും വിട്ടുവീഴ്ചയ്ക്കുമില്ല. എന്നാൽ അത് കേരള ഗവർണറുമായുള്ള വ്യക്തിപരമായ സംഘർഷമായി ഈ പ്രശ്നം ചുരുക്കാൻ തയ്യാറുമല്ല.

 സർക്കാരും മുഖ്യമന്ത്രിയും തയ്യാറായത്

സർക്കാരും മുഖ്യമന്ത്രിയും തയ്യാറായത്

കേന്ദ്രസർക്കാരിനെതിരെ പരമാവധി ജനങ്ങളെ അണിനിരത്തി സംഘപരിവാറിനെ രാഷ്ട്രീയമായി ചെറുത്തു തോൽപ്പിക്കലാണ് എൽഡിഎഫ് മുന്നോട്ടു വെയ്ക്കുന്ന നിലപാട്. ആ കൂട്ടായ്മയിൽ സങ്കുചിത രാഷ്ട്രീയനിലപാടുകൾക്ക് പ്രസക്തിയും കാണുന്നില്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിനെ വിശ്വാസത്തിലെടുക്കാനും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സർക്കാരും മുഖ്യമന്ത്രിയും തയ്യാറായത്.

 കെപിസിസി പ്രസിഡന്റും സംഘവും

കെപിസിസി പ്രസിഡന്റും സംഘവും

ഇന്ത്യയാകെ പ്രകീർത്തിച്ച ഒരുമയാണ് കേരളത്തിൽ കണ്ടത്.എന്നാൽ പ്രതിപക്ഷ നേതാവിനെ സ്വന്തം പാർടി തന്നെ തള്ളിപ്പറയുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. സംഘപരിവാറിനെതിരെ ഒറ്റക്കെട്ടായ ജനമുന്നേറ്റം എന്ന, രാജ്യവും ലോകവും പ്രതീക്ഷയോടെ ഉറ്റുനോക്കിയ രാഷ്ട്രീയനീക്കത്തിൽ പരസ്യമായി വിഷം കലക്കുകയായിരുന്നു കെപിസിസി പ്രസിഡന്റും സംഘവും.

 പ്രതിപക്ഷ നേതാവിനായില്ല

പ്രതിപക്ഷ നേതാവിനായില്ല

ഗത്യന്തരമില്ലാതെ ആ സമ്മർദ്ദത്തിന് പ്രതിപക്ഷ നേതാവിനുപോലും കീഴടങ്ങേണ്ടി വന്നു. കെപിസിസി പ്രസിഡന്റിന്റെ വഞ്ചനാപരമായ നിലപാടിനെ ഉമ്മൻചാണ്ടി പോലും തള്ളിപ്പറഞ്ഞിട്ടും, ധീരമായ നിലപാടു സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിനായില്ല.ആ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ഗവർണർക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഉന്നം വ്യക്തമാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കുക. അതിൽ നിന്ന് മുതലെടുപ്പു നടത്തുക. ഇത് അംഗീകരിക്കാനാവില്ല.

 പ്രതിരോധിക്കേണ്ടത്

പ്രതിരോധിക്കേണ്ടത്

കേരളത്തിൽ ഭരണഘടനാപ്രതിസന്ധിയും ഭരണസ്തംഭനവും ഉണ്ടാക്കി, ജനക്ഷേമപ്രവർത്തനങ്ങൾ അട്ടിമറിച്ചുകൊണ്ടല്ല, കേന്ദ്രസർക്കാരിന്റെ വർഗീയ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടത്.പൗരത്വനിയമഭേദഗതിയ്ക്കെതിരെ കേരളം സ്വീകരിച്ചതുപോലെ ശക്തമായ നിലപാട്, ഒറ്റക്കെട്ടായി സ്വീകരിക്കാൻ കോൺഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങൾ തയ്യാറായിട്ടുണ്ട്.?

 മുൻകൈയെടുത്തിട്ടുണ്ട്

മുൻകൈയെടുത്തിട്ടുണ്ട്

അതത് സംസ്ഥാനങ്ങളിലെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് വിശാലമായ ജനകീയ പ്രതിരോധം തീർക്കാൻ എവിടെയൊക്കെ കോൺഗ്രസ് മുൻകൈയെടുത്തിട്ടുണ്ട്? കോൺഗ്രസ് ഭരണത്തിലുള്ള ആകെ രണ്ടു സംസ്ഥാനങ്ങൾ മാത്രമാണ് പൌരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കിയത്. അവർ പോലും എൻആർസി നടപ്പിലാക്കില്ല എന്നു പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളാകട്ടെ ഇപ്പോഴും നിസംഗതയിലുമാണ്.

സമയമുണ്ടെങ്കിൽ പോരേ

സമയമുണ്ടെങ്കിൽ പോരേ

കേരളത്തെ മാതൃകയാക്കാൻ കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും മേൽ സമ്മർദ്ദം ചെലുത്തുകയാണ് പ്രതിപക്ഷ നേതാവ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. അതിനു ശേഷം സമയമുണ്ടെങ്കിൽ പോരേ, ഇതുപോലുള്ള പൊറാട്ടു നാടകങ്ങൾ?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+