'മൂലധനം ഉയർത്തിയത് ജനങ്ങളെ പിഴിഞ്ഞ്; ഗുണഫലങ്ങൾ ഉണ്ടാകാൻ ശിങ്കിടിമുതലാളിത്ത നയങ്ങൾ തിരുത്തണം'
ജനങ്ങളുടെ ജീവിതഗുണനിലവാരം എടുത്താൽ ലോക റാങ്കിംഗിൽ നമ്മൾ ഏറ്റവും താഴെയുള്ള രാജ്യങ്ങളിൽ ഒന്നായി തുടരുമെന്ന് ഈ ബജറ്റ് ഉറപ്പുനൽകുന്നു.

ദില്ലി: ഇന്ത്യ വലുപ്പത്തിൽ ലോകത്തെ മൂന്നാമത്തെ സമ്പദ്ഘടനയായി വളർന്നേക്കാം, പക്ഷേ, ജനങ്ങളുടെ ജീവിതഗുണനിലവാരം എടുത്താൽ ലോക റാങ്കിംഗിൽ നമ്മൾ ഏറ്റവും താഴെയുള്ള രാജ്യങ്ങളിൽ ഒന്നായി തുടരുമെന്നാണ് കേന്ദ്ര ബജറ്റ് ഉറപ്പ് നൽകുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. മൂലധനനിക്ഷേപം ഉയർത്താൻ കഴിഞ്ഞത് ജനങ്ങളെ പിഴിഞ്ഞിട്ടാണ്. പക്ഷേ, മൂലധനനിക്ഷേപ വർദ്ധനയുടെ ഗുണഫലം ഉണ്ടാകണമെങ്കിൽ ശിങ്കിടിമുതലാളിത്ത നയങ്ങൾ തിരുത്തണം. ഖജനാവിൽ നിന്ന് വമ്പൻ ഇളവുകൾ നൽകിയും പൊതുമുതൽ അപ്പാടെ പതിച്ചു നൽകിയും മോദി സർക്കാർ ശതകോടീശ്വരനായി വളർത്തിയെടുത്ത അദാനിയാണ് വലിയ തകർച്ചയെ അഭിമുഖീകരിക്കുന്നത്.കേന്ദ്രസർക്കാരിന്റെ നയമാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. ആ നയം തന്നെയാണ് പുതിയ കേന്ദ്രബജറ്റിലും പിന്തുടരുന്നതെന്നും ഐസക് കുറ്റപ്പെടുത്തി. ഐസകിന്റെ കുറിപ്പ് വായിക്കാം
അമൃതകാലത്തെക്കുറിച്ചുള്ള ഉയർന്ന പ്രതീക്ഷകളും ഹൈടെക് പദ്ധതികളുടെ തിളക്കവും മൂലധനച്ചെലവിലെ കുതിച്ചുചാട്ടവുമാണ് കേന്ദ്രബജറ്റിനെക്കുറിച്ചുള്ള മാധ്യമവിശകലനങ്ങളിൽ പ്രതിഫലിക്കുന്നത്. "നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകും എന്ന് സ്വയം ചോദിക്കുക" എന്ന മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ ഉദ്ധരണിയുടെ അടിസ്ഥാനത്തിൽ ഈ ബജറ്റ് നിർദ്ദേശങ്ങളെ വിലയിരുത്താൻ വളരെക്കുറച്ചുപേരെ തയ്യാറായുള്ളൂ.
ദാരിദ്ര്യനിർമ്മാർജന പദ്ധതികൾ വെട്ടിക്കുറച്ച ബജറ്റാണിത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയ്ക്ക് അറുപതിനായിരം കോടി മാത്രമാണ് വകയിരുത്തൽ. 2021-22ൽ 98468 കോടി യഥാർത്ഥ ചെലവു വന്ന സ്ഥാനത്താണിത്. തൊട്ടുമുമ്പത്തെ വർഷം 89400 കോടിയായിരുന്നു വകയിരുത്തൽ. ഈ തുകയാണ് ഈ ബജറ്റിൽ വൻതോതിൽ വെട്ടിക്കുറച്ചത്. മൂഹ്യസുരക്ഷാപദ്ധതികൾ, അംഗൻവാടികൾ, ദേശീയ ഉപജീവന മിഷൻ, പോഷകാഹാരത്തെ പിന്തുണയ്ക്കുന്ന പദ്ധതികൾ എന്നിവയ്ക്കെല്ലാം കൂടി അറുപതിനായിരം കോടി രൂപ മാതമ്മേയുള്ളൂ.
ദേശീയവരുമാനത്തിന്റെ വെറും 0.53 ശതമാനം. കഴിഞ്ഞ വർഷം ഇത് 0.79 ശതമാനമായിരുന്നു. കുടിവെള്ള പദ്ധതികൾക്കുള്ള വകയിരുത്തലിൽ പതിമൂന്നു ശതമാനത്തിന്റെ വർദ്ധനയുണ്ടെങ്കിലും 2021-22 വർഷത്തെ വകയിരുത്തലിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ല.
കൃഷിക്കും അനുബന്ധമേഖലകൾക്കും (PM-KISAN അടക്കം) 1.4 ലക്ഷം കോടി രൂപയാണ് വകയിരുത്തൽ. ഇത് 2022-23-ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കുറവാണ്. 2.87 ലക്ഷം കോടി രൂപ ഉണ്ടായിരുന്ന ഭക്ഷ്യസബ്സിഡി 31 ശതമാനം വെട്ടിക്കുറച്ചു. 2023-24-ലെ വകയിരുത്തൽ 1.97 ലക്ഷം കോടി രൂപയാണ്. വളം സബ്സിഡി 17 ശതമാനം കുറച്ച് 2.25 ലക്ഷം കോടിയിൽ നിന്ന് 1.75 ലക്ഷം കോടി രൂപയാക്കി. ഭക്ഷ്യസംരക്ഷണത്തിനും കമ്പോള ഇടപെടലിനും വേണ്ടിയുള്ള വകയിരുത്തൽ 72000 കോടി രൂപയിൽ നിന്ന് 60000 കോടി രൂപയായി കുറച്ചു.
ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള അടങ്കലിൽ മുൻവർഷത്തെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ ചെറിയൊരു വർദ്ധനയുണ്ട്. അത് തികച്ചും അപര്യാപ്തമാണ്. എൻഡിഎ അധികാരത്തിൽവന്നതിനുശേഷം 2013-14-ൽ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് ചെലവ് ദേശീയ വരുമാനത്തിന്റെ 0.63 ശതമാനം ആയിരുന്നത് ഈ വർഷത്തെ ബജറ്റിൽ 0.37 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇന്ത്യ വലുപ്പത്തിൽ ലോകത്തെ മൂന്നാമത്തെ സമ്പദ്ഘടനയായി വളർന്നേക്കാം. പക്ഷേ, ജനങ്ങളുടെ ജീവിതഗുണനിലവാരം എടുത്താൽ ലോക റാങ്കിംഗിൽ നമ്മൾ ഏറ്റവും താഴെയുള്ള രാജ്യങ്ങളിൽ ഒന്നായി തുടരുമെന്ന് ഈ ബജറ്റ് ഉറപ്പുനൽകുന്നു.
ഈ ബജറ്റിന്റെ വലിയ നേട്ടമായി പറയുന്നത് മൂലധന നിക്ഷേപത്തിലുണ്ടായ വർദ്ധനയാണ്. ദേശീയവരുമാനത്തിന്റെ ആനുപാതത്തിൽ റവന്യു വരുമാനത്തിൽ വർദ്ധന ഉണ്ടായിട്ടില്ല. ധനക്കമ്മി ചെറുതായി കുറച്ചിട്ടുണ്ട്. എന്നിട്ടും മൂലധനനിക്ഷേപം ഉയർത്താൻ കഴിഞ്ഞത് ജനങ്ങളെ പിഴിഞ്ഞിട്ടാണ്. പക്ഷേ, മൂലധനനിക്ഷേപ വർദ്ധനയുടെ ഗുണഫലം ഉണ്ടാകണമെങ്കിൽ ശിങ്കിടിമുതലാളിത്ത നയങ്ങൾ തിരുത്തണം. ഈ നയത്തിന്റെ ദയനീയ പരാജയം അദാനിയുടെ സാമ്രാജ്യം പൊളിഞ്ഞതിൽ നമുക്കു കാണാവുന്നതാണ്.
കേന്ദ്രസർക്കാരിന്റെ എല്ലാ പരിലാളനകളും ഏറ്റുവളർന്ന കോർപറേറ്റ് ഭീമനാണ് അദാനി. അഞ്ചോ ആറോ പേരടങ്ങിയ ഒരു ചെറു സംഘത്തിന്റെ വിശകലനം പുറത്തുവന്നപ്പോൾ ആ സാമ്രാജ്യം അടിയോടെ ആടിയുലയുകയാണ്. എന്തൊക്കെ സർക്കസുകൾ കാണിച്ചിട്ടും മിക്കവാറും അദാനി കമ്പനികളുടെ ഓഹരിമൂലം കൂപ്പുകുത്തുകയാണ്.
ഖജനാവിൽ നിന്ന് വമ്പൻ ഇളവുകൾ നൽകിയും പൊതുമുതൽ അപ്പാടെ പതിച്ചു നൽകിയും മോദി സർക്കാർ ശതകോടീശ്വരനായി വളർത്തിയെടുത്ത അദാനിയാണ് ഇത്തരമൊരു തകർച്ചയെ അഭിമുഖീകരിക്കുന്നത്. ഈ കേന്ദ്രസർക്കാരിന്റെ നയമാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. ആ നയം തന്നെയാണ് പുതിയ കേന്ദ്രബജറ്റിലും പിന്തുടരുന്നത്. ആ പ്രഖ്യാപനങ്ങൾ കൊണ്ടൊന്നും ഇന്ത്യയിലെ കോടാനുകോടി സാധാരണക്കാരന് അമൃതകാലം വരില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications