കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് നിയമസഭയിൽ വെച്ചതോടെ സംസ്ഥാന സർക്കാരിന്റെയും ധനമന്ത്രിയുടേയും ഭരണഘടനാവിരുദ്ധമായ സമീപനം വ്യക്തമായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കള്ളക്കളി മറയ്ക്കാൻ ഒരു മുഴം മുമ്പെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിക്ക് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

k surendran

സിഎജി റിപ്പോർട്ട് ചോർത്തിയെടുത്ത് പുറത്ത് നൽകിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കുമ്പോൾ ധനമന്ത്രിയുടെ പ്രസ്താവനക്ക് എന്ത് പ്രസക്തിയാണുള്ളത്. സർക്കാർ സിഎജി റിപ്പോർട്ടിന്റെ അന്തസ് കളഞ്ഞു കുളിച്ചു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ ബാധ്യത ആയി മാറുമെന്ന് ബിജെപി നൽകിയ മുന്നറിയിപ്പ് റിപ്പോർട്ടിലും പറയുന്നു.

കിഫ്ബി വഴിയുള്ള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധമാണെന്ന് സിഎജി കണ്ടെത്തിയത് ഐസക്കിന്റെ മുഖത്തേറ്റ പ്രഹരമാണ്. നികുതിപണം കൊള്ളയടിക്കാനുള്ള നീക്കം സി.എ.ജി എതിർക്കുമെന്ന് മനസിലായതു കൊണ്ടാണ് സിപിഎം സിഎജിക്കെതിരെ പ്രചരണം നടത്തിയത്.

മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന റിപ്പോർട്ട് ഗൗരവതരമാണ്. ഫെഡറൽ വ്യവസ്ഥിതി തകർക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. മടിയിൽ കനമുള്ളതു കൊണ്ടാണ് പിണറായി സർക്കാർ ഓഡിറ്റിം ഗിനെ ഭയക്കുന്നത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും ഓഡിറ്റിം ഗ് ഒഴിവാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

'വിശ്വാസസംരക്ഷകരായ സ്ത്രീകളെ 'കുലസ്ത്രീകൾ' എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?''വിശ്വാസസംരക്ഷകരായ സ്ത്രീകളെ 'കുലസ്ത്രീകൾ' എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?'

ഗൾഫ് മേഖലയിലേക്ക് വീണ്ടും ബി 52 ബോംബർ വിമാനങ്ങൾ അയച്ച് യുഎസ്; മുന്നറിയിപ്പുമായി ഇറാൻഗൾഫ് മേഖലയിലേക്ക് വീണ്ടും ബി 52 ബോംബർ വിമാനങ്ങൾ അയച്ച് യുഎസ്; മുന്നറിയിപ്പുമായി ഇറാൻ

Recommended Video

cmsvideo
Kerala Budget 2021: Thomas Issac proposes relaxation in Vehicle Tax for Electric and Hybrid Vehicles

തിരുവനന്തപുരത്ത് സുരേഷ് ഗോപിയ്ക്ക് 'ഷുവര്‍ സീറ്റ്' ഇല്ല? എജന്‍സിയെ വച്ചത് വെറുതേയായി... താരം തൃശൂരിലേക്ക്?തിരുവനന്തപുരത്ത് സുരേഷ് ഗോപിയ്ക്ക് 'ഷുവര്‍ സീറ്റ്' ഇല്ല? എജന്‍സിയെ വച്ചത് വെറുതേയായി... താരം തൃശൂരിലേക്ക്?

English summary
Thomas Isaac committed a breach of oath; K Surendran says he is not eligible to continue in the cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X