• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

10 ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്ത് എല്‍ഡിഎഫ്; യുഡിഎഫ് അവഗണിക്കുന്നുവെന്ന് ഐസക്

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ റിക്കോർഡിനെ ആക്ഷേപിക്കുന്നതിനും തങ്ങളാണ് അധികാരവികേന്ദ്രീകരണത്തിന്റെ ചാമ്പ്യൻമാരെന്നു സ്ഥാപിക്കാനുമാണ് യുഡിഎഫിന്റെ ശ്രമമെന്ന് മന്ത്രി തോമസ് ഐസക്. ബിജെപി അധികാരവികേന്ദ്രീകരണത്തിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവർ ഒരു കർമ്മപരിപാടിയും മുന്നോട്ടു വയ്ക്കുന്നില്ല. മാനിഫെസ്റ്റോയ്ക്കു പകരം സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിക്കാനാണ് അവർ ഉദ്ദേശിക്കുന്നതത്രെ. അതുകൊണ്ട് അവരെ വിടുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. മന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ - 1

രണ്ട് മാനിഫെസ്റ്റോകൾ, രണ്ട് വ്യത്യസ്ത സമീപനങ്ങൾ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മാനിഫെസ്റ്റോകൾ താരതമ്യപ്പെടുത്തുന്ന ആർക്കും അതു വ്യക്തമാകും. അധികാരവികേന്ദ്രീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമായ കാഴ്ചപ്പാടും കർമ്മപരിപാടിയും അവതരിപ്പിക്കുന്നുണ്ട്.

യുഡിഎഫിന്റെ ശ്രമം

യുഡിഎഫിന്റെ ശ്രമം

ഇടതുപക്ഷത്തിന്റെ റിക്കോർഡിനെ ആക്ഷേപിക്കുന്നതിനും തങ്ങളാണ് അധികാരവികേന്ദ്രീകരണത്തിന്റെ ചാമ്പ്യൻമാരെന്നു സ്ഥാപിക്കാനുമാണ് യുഡിഎഫിന്റെ ശ്രമം. ബിജെപി അധികാരവികേന്ദ്രീകരണത്തിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവർ ഒരു കർമ്മപരിപാടിയും മുന്നോട്ടു വയ്ക്കുന്നില്ല. മാനിഫെസ്റ്റോയ്ക്കു പകരം സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിക്കാനാണ് അവർ ഉദ്ദേശിക്കുന്നതത്രെ. അതുകൊണ്ട് അവരെ വിടുക. എൽഡിഎഫ് - യുഡിഎഫ് മാനിഫെസ്റ്റോകളെ മാത്രം താരതമ്യപ്പെടുത്താം.

ഉൽപ്പാദന മേഖല

ഉൽപ്പാദന മേഖല

ഉൽപ്പാദന മേഖലകളോടുള്ള സമീപനത്തിലാണ് ഇരു മാനിഫെസ്റ്റോകളും തമ്മിലുള്ള ഏറ്റവും പ്രകടമായ അന്തരം. ഈ മേഖലകളിൽ ഇതുവരെ വേണ്ടത്ര ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ലായെന്നതാണ് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ മുഖ്യദൗർബല്യം. ഇത് പരിഹരിക്കുന്നതിനുള്ള കൃത്യമായ അജണ്ട എൽഡിഎഫ് മാനിഫെസ്റ്റോ മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഒരു പരാമർശംപോലും യുഡിഎഫിന്റെ മാനിഫെസ്റ്റോയിൽ ഇല്ല. പ്രാദേശിക ടൂറിസം പദ്ധതിയെ പ്രോത്സാഹിപ്പിക്കുമെന്നും ബ്ലോക്കിൽ പരിശീലനകേന്ദ്രം സ്ഥാപിക്കുമെന്നും പാലിൽ സ്വയംപര്യാപ്തത കൊണ്ടുവരുമെന്നും പലയിടത്തായി പരാമർശിച്ചിട്ടുണ്ട്.

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

വേറെ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞിട്ടുള്ളതായി ആരെങ്കിലും ചൂണ്ടിക്കാണിക്കുകയാണെങ്കിൽ അവർക്കൊരു സമ്മാനം തരാം. കേരളം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ്. ഉൽപ്പാദന മേഖലകളെ ഉത്തേജിപ്പിച്ചുകൊണ്ടല്ലാതെ ഇതിന് എങ്ങനെ കഴിയും? എൽഡിഎഫ് മാനിഫെസ്റ്റോയുടെ ഒന്നാം ഭാഗത്തിന്റെ 24 ഖണ്ഡികകൾ 10ലക്ഷം തൊഴിലവസരങ്ങൾ പ്രാദേശികമായി സൃഷ്ടിക്കുന്നതിന് കാർഷിക, കാർഷികേതര മേഖലകളിൽ എന്തു ചെയ്യുമെന്നതിനെക്കുറിച്ചാണ്.

കാർഷിക മേഖല

കാർഷിക മേഖല

5ലക്ഷം പേർക്ക് കാർഷിക മേഖലയിലാണ് കൂടുതലായി തൊഴിൽ നൽകുക. ഇതിന് കുടുംബശ്രീയുടെ അഭിമുഖ്യത്തിലുള്ള സംഘകൃഷിയുടെ കൃഷി ഗ്രൂപ്പുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി 3ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും. ഇതിനു പുറമേയാണ് കൃഷി വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും നേരിട്ടുള്ള പദ്ധതി. ഇതിനുവേണ്ടി തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ ഏകോപനം, പച്ചക്കറി തറവില നടപ്പാക്കൽ, ഒരുകോടി ഫലവൃക്ഷങ്ങൾ നടൽ, 20000 കുളങ്ങളിൽ മത്സ്യം വളർത്തൽ, മൃഗപരിപാലന മേഖലയിലെ സ്കീമുകൾ, ബ്ലോക്കുതല പിന്തുണാ സംവിധാനങ്ങൾ, വിപണനശൃംഖല എന്നിവയൊക്കെ കൃത്യമായി മാനിഫെസ്റ്റോ അവതരിപ്പിക്കുന്നുണ്ട്. പച്ചക്കറിയിലും പാലിലും മുട്ടയിലും ഇതുവഴി സ്വയംപര്യാപ്തതയിലേയ്ക്കു നീങ്ങുകയും ചെയ്യും.

 എൻഡിഎ ചെയ്യുന്നതുപോലെ

എൻഡിഎ ചെയ്യുന്നതുപോലെ

എൻഡിഎ ചെയ്യുന്നതുപോലെ തന്നെ അവഗണനാ സമീപനമാണ് തൊഴിലുറപ്പ് പദ്ധതിയോട് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുണ്ടായത്. ആവശ്യത്തിനു പണം വകയിരുത്താതിരിക്കുക, ലേബർ ബജറ്റിന് നിർബന്ധപൂർവ്വം ഈ അടങ്കലിലേയ്ക്ക് പരിമിതപ്പെടുത്തുക, ആവശ്യപ്പെടുന്നതിന്റെ പകുതി മാത്രം തൊഴിൽ നൽകുക. ഇതൊക്കെയാണ് ഇരുസർക്കാരുകളും നടപ്പിലാക്കിയത്. ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ കുഴപ്പമാണെന്നതരത്തിലാണ് യുഡിഎഫ് മാനിഫെസ്റ്റോ അവതരിപ്പിക്കുന്നത്. ഈ സ്ഥിതിവിശേഷത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നമായി ഉയർത്തുകയും മറികടക്കാൻ പ്രായോഗിക നടപടികൾ സ്വീകരിക്കുമെന്നും എൽഡിഎഫ് മാനിഫെസ്റ്റോ ഉറപ്പുനൽകുന്നു.

100 ദിവസത്തെ പണി

100 ദിവസത്തെ പണി

ആവശ്യപ്പെടുന്നവർക്കെല്ലാം 100 ദിവസത്തെ പണി നൽകും. അതോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമനിധി ജനുവരി 1ന് തുടങ്ങും. ഇപ്പോൾ 100 ദിവസം തൊഴിൽ ചെയ്തവർക്കാണ് ഓണത്തിന് ഫെസ്റ്റിവൽ അലവൻസ്. ഇനിമേൽ 75 ദിവസം തൊഴിൽ ചെയ്താലും ഫെസ്റ്റിവൽ അലവൻസ് ലഭിക്കും. അഞ്ചുലക്ഷം തൊഴിൽ കാർഷികേതര മേഖലയിലാണ് സൃഷ്ടിക്കുക. ഇതിന് മൂന്ന് മാർഗ്ഗങ്ങളുണ്ട്. ഒന്ന്, സഹകരണ സംഘങ്ങളും മറ്റു ധനകാര്യ ഏജൻസികളും വഴി ചെറുകിട, സൂക്ഷ്മസംരംഭങ്ങൾക്കു നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ. ഒരു വർഷം 50,000 തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനാണ് പരിപാടി.

ഒരുലക്ഷം തൊഴിൽ

ഒരുലക്ഷം തൊഴിൽ

രണ്ട്, ബ്ലോക്കുതലത്തിലും അസാപ്പ് തുടങ്ങിയ ഏജൻസികളും വഴിയുള്ള വിപുലമായ നൈപുണി പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ. മൂന്ന്, കുടുംബശ്രീയും സഹകരണ സംഘങ്ങളും ആരംഭിക്കുന്ന ജനകീയ ഹോട്ടൽ, വിപണനശാലകൾ, സേവനഗ്രൂപ്പുകൾ തുടങ്ങിയവയുടെയ ശൃംഖലകൾ. ഇങ്ങനെ കാർഷികേതര മേഖലയിൽ അഞ്ചുലക്ഷം തൊഴിലെന്ന മുദ്രാവാക്യം അപ്രായോഗികമെന്ന് ഒരാൾക്കും പറയാനാവില്ല. സാക്ഷ്യം 100 ഇന പരിപാടിയുടെ ഭാഗമായി 100 ദിവസംകൊണ്ട് സൃഷ്ടിച്ച ഒരുലക്ഷം തൊഴിൽ തന്നെ. ഏറ്റവും നൂതനമായ തൊഴിൽ പരിപാടി അഭ്യസ്തവിദ്യാർക്കു വേണ്ടിയുള്ളതാണ്. ഇവർക്ക് അപ്രിന്റീസുകളായോ ഇന്റേണുകളായോ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്കെടുത്താൽ തൊഴിലുറപ്പിന്റെ കൂലി സംസ്ഥാന സർക്കാർ നൽകും. സ്ഥാപനം ബാക്കി പണം കൊടുത്താൽ മതിയാകും.

എൽഡിഎഫിന്റെ മാനിഫെസ്റ്റോ

എൽഡിഎഫിന്റെ മാനിഫെസ്റ്റോ

പണ്ഡിതവേദികളിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നമാണ് എങ്ങനെയാണ് തൊഴിലുറപ്പ് സ്കീമിൽ അഭ്യസ്തവിദ്യരെക്കൂടി ഉൾപ്പെടുത്തുക എന്നുള്ളത്. ഇതുസംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം അമർത്യ സെന്നിന്റെ സുഹൃത്തും പ്രശസ്ത സാമ്പത്തിക പണ്ഡിതനുമായ ജോൺ ഡ്രീസ് മുന്നോട്ടുവച്ചിട്ടുള്ള DUET (Decentralized Urban Employment and Training) എന്ന സ്കീമാണ്. ഇവയെല്ലാം പരിഗണിച്ചാണ് കേരളത്തിലെ സ്കീമിനെ രൂപം നൽകിക്കൊണ്ടിരിക്കുന്നത്. ഉൽപ്പാദന മേഖലകളിൽ തൊഴിലസവരങ്ങൾ സൃഷ്ടിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളെ ഉപാധിയാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുപോലും യുഡിഎഫിന് കഴിഞ്ഞിട്ടില്ല. എൽഡിഎഫിന്റെ മാനിഫെസ്റ്റോയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ടാണ്. മാനിഫെസ്റ്റോയുടെ മറ്റു ഭാഗങ്ങളെക്കുറിച്ച് അടുത്ത കുറിപ്പിൽ വിശദീകരിക്കാം.

English summary
Thomas Isaac comparing LDF-UDF election manifestos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X