കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിന്‍ കേസ്; ഡിജിപിയെ വെല്ലുവിളിച്ച് തോമസ് ഐസക്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പിബി അംഗം പിണറായി വിജയനെ കുരുക്കിലാക്കാന്‍ ലാവ്‌ലിന്‍ കേസ് വീണ്ടും ഹൈക്കോടതിയിലെത്തിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസിഫലിയ്‌ക്കെതിരെ സിപിഐഎം പൊളിറ്റ ബ്യൂറോ അംഗം തോമസ് ഐസക് രംഗത്ത്. ഡിജിപി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി ആന്‍ഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന പേരില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആണ് കാണിച്ചിരിക്കുന്നതെന്ന് തോമസ് ഐസക് പറയുന്നു.

ഉപഹര്‍ജിയിലെ ആറാം പേജിലാണ് സി ആന്‍ഡ് എജിയെന്ന ഭരണഘടനാസ്ഥാപനത്തിന്റെ പേരില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശമുളളതെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡിജിപി കാണിച്ചിരിക്കുന്ന ഭാഗത്തിന്റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കാന്‍ ആസിഫലിയെ വെല്ലുവിളിക്കുന്നതായി തോമസ് ഐസക് പറഞ്ഞു.

thomas-issac

പിഎസ്പി കരാറിനെക്കുറിച്ചുളള അക്കൗണ്ടന്റ് ജനറലിന്റെ 2005ലെ റിപ്പോ!ര്‍ട്ട് പരസ്യരേഖയാണ്. ആ രേഖയിലെങ്ങും ഡിജിപി ചൂണ്ടിക്കാട്ടിയ പരാമര്‍ശമില്ല. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറയാത്ത കാര്യം പറഞ്ഞുവെന്നു വാദിക്കുക വഴി Perjuryയുടെ നിര്‍വചനത്തില്‍പ്പെടുത്താവുന്ന കുറ്റകൃത്യമാണ് ഡിജിപി ചെയ്തിരിക്കുന്നത്.

കോടതിയില്‍ വ്യാജതെളിവു നല്‍കുന്നത് ഐപിസി 191 അനുസരിച്ച് കുറ്റകൃത്യമാണ്. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കിടയിലുളള ഏതെങ്കിലും ഘട്ടത്തില്‍ മനപ്പൂര്‍വം കളളത്തെളിവ് ഹാജരാക്കുന്നയാള്‍ക്ക് സെക്ഷന്‍ 193 പ്രകാരം ഏഴുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഉമ്മന്‍ചാണ്ടിയുടെ കീഴിലിരുന്ന് എന്തും ചെയ്യാമെന്ന ഈ ധിക്കാരത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Thomas Isaac facebook post over snc lavalin case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X