കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരം നടാന്‍ മാത്രമല്ല മരം വെട്ടാനും തോമസ് ഐസക്ക് കൂട്ടിനുണ്ടാകും... ഇത് കൊലമാസ്സ്!

  • By Desk
Google Oneindia Malayalam News

അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തലേന്ന് തന്നെ, തന്റെ വിജയാഘോഷ പരിപാടികളുടെ ടൈം ടേബിള്‍ പ്രഖ്യാപിച്ച മിടുക്കനാണ് സി പി എം നേതാവ് ഡോ. തോമസ് ഐസക്. തോമസ് ഐസകിന്റെ ആത്മവിശ്വാസം വെറുതെയല്ല എന്ന് ആലപ്പുഴയിലെ വോട്ടര്‍മാര്‍ തെളിയിച്ചു. ഭൂരിപക്ഷം ലഭിച്ച ഓരോ വോട്ടിനും ഓരോ മരം നടുമെന്ന വാഗ്ദാനം പാലിച്ച തോമസ് ഐസക് 31032 മരങ്ങളാണ് ഇത്തവണ നട്ടത്.

<strong>ഐസിസില്‍ വരെയെത്തി മല്ലൂസ്.. ആരാണീ മല്ലൂസ്, എന്താണീ മല്ലൂസ്.. മല്ലൂസിനെക്കുറിച്ച് അറിയാനുള്ളതെല്ലാം!</strong>ഐസിസില്‍ വരെയെത്തി മല്ലൂസ്.. ആരാണീ മല്ലൂസ്, എന്താണീ മല്ലൂസ്.. മല്ലൂസിനെക്കുറിച്ച് അറിയാനുള്ളതെല്ലാം!

പതിനായിരം മരങ്ങള്‍ ഫലം വന്നതിന് തൊട്ടുപിന്നാലെയും ബാക്കി ബജറ്റ് തിരക്കുകള്‍ കഴിഞ്ഞും തോമസ് ഐസക്ക് നട്ടു. പൊള്ളത്തൈ ഗവ. ഹൈസ്‌കൂളില്‍ കാലത്ത് 8 മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും വൃക്ഷതൈ നടുന്നതില്‍ താനും പങ്കെടുത്തു എന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ എഴുതി. കഴിഞ്ഞില്ല, തന്റെ ഇരുപത്തൊന്നായിരം മരങ്ങള്‍ മാത്രമല്ല, രണ്ട് ലക്ഷം മരങ്ങള്‍ നട്ടതായി അദ്ദേഹം പറഞ്ഞു.

thomas-issac

അതെങ്ങനെ എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെയുണ്ട്. തന്റെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും തൊഴിലുറപ്പിന്റെ ഭാഗമായി വിപുലമായി മരങ്ങള്‍ നടുന്ന പരിപാടിയാണ് തോമസ് ഐസക് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്രയും മരങ്ങള്‍ നടുന്നതിന് 47 ലക്ഷം രൂപയാണ് കൂലിയായി ലഭിച്ചത്. പരിപാലനവും മേല്‍നോട്ടവും തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തും.

പൊതുസ്ഥലത്ത് പ്ലാന്റേഷന്‍ ആയി നടുന്ന മരങ്ങള്‍ക്ക് മാസം മരം ഒന്നിന് പതിനഞ്ച് രൂപ വെച്ച് മൂന്ന് വര്‍ഷക്കാലം നല്‍കും. നടുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മരത്തിന്റെ ഫലം എടുക്കാനും ഇരുപതു വര്‍ഷം കഴിഞ്ഞാല്‍ തടി എടുക്കാനും അവകാശം ഉണ്ടെന്ന വാഗ്ദാനം കൂടി അദ്ദേഹം നല്‍കുന്നു. ഇപ്രാവശ്യത്തെ ബജറ്റില്‍ തൊഴിലുറപ്പിനെ മരവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലെ മരം നടുന്നതിന് ഉപയോഗിക്കും എന്ന് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടെ പോസ്റ്റിലേക്ക്..

English summary
Thomas Isaac Facebook post about new plantation policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X