കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലക്കും ലഗാനുമില്ലാത്ത വായ്പയെടുപ്പല്ല,കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനൊപ്പമാണോ?, അതോ..; തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബിയ്ക്കെതിരായി ഉയരുന്ന വിമർശനത്തിൽ മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബി എടുത്ത കടം കൂടി കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിന്റെ കടമെടുപ്പു തുകയിൽ ഗണ്യമായ കുറവു വന്നതെന്ന് വിമർശനങ്ങളിലാണ് മുൻ മന്ത്രിയുടെ പ്രതികരണം. രാഷ്ട്രത്തിന്റെ ധനകാര്യ ചരിത്രത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കരുതി സാധാരണഗതിയിലുള്ള കമ്പോള വായ്പ വെട്ടിച്ചുരുക്കിയ ഒരു സംഭവം ചൂണ്ടിക്കാണിക്കാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. പ്രളയവും കോവിഡും ഗൾഫ് തിരിച്ചുവരവും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ സഹായിച്ചതും ഈ വർഷം റെക്കോർഡ് വളർച്ചയിലേക്കു കേരളത്തെ ഉയർത്തിയതിലും കിഫ്ബിക്കു സുപ്രധാനപങ്കുണ്ട്. ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കേരളം നടപ്പാക്കുന്നത്. ഇതു തകർക്കാനാണ് കേന്ദ്രം നീക്കം. അതിനു താളം കൊട്ടുകയാണ് മനോരമ പോലുള്ള മാധ്യമങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. വായിക്കാം

 untitled-1660196416.jpg -Properties

ഇന്നത്തെ ധനപ്രതിസന്ധിക്കു മനോരമ കണ്ടെത്തിയിരിക്കുന്ന വിശദീകരണം ഇതാണ് - "5 വർഷംകൊണ്ട് 50,000 കോടി രൂപ സമാഹരിച്ചു വികസനം നടപ്പാക്കുമെന്നായിരുന്നു മന്ത്രിയായിരിക്കെ ടി.എം. തോമസ് ഐസക്കിന്റെ പ്രഖ്യാപനം. അതിനായി കിഫ്ബിക്കു രൂപം നൽകി. കേന്ദ്ര കടമെടുപ്പു പരിധി വെട്ടിക്കുറച്ചെന്ന് ഇന്നു മന്ത്രി കെ.എൻ. ബാലഗോപാൽ അടിക്കടി പരാതിപ്പെടുന്നതിനു കാരണം അന്നത്തെ ആ നീക്കമായിരുന്നു. കിഫ്ബി എടുത്ത കടം കൂടി കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ ഈ വർഷത്തേക്കും ഇനിയുള്ള വർഷങ്ങളിലേക്കുമുള്ള കേരളത്തിന്റെ കടമെടുപ്പു തുകയിൽ ഗണ്യമായ കുറവു വന്നു. അടുത്ത 4 വർഷത്തേക്കുള്ള കടമെടുപ്പിൽ 24,000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുക."
പ്രസക്തമായ ചോദ്യം ഇതാണ് - കേന്ദ്രത്തിന്റെ ഈ നീക്കം ന്യായമാണോ? അതിനെ കേരളീയർ ചെറുക്കേണ്ടതുണ്ടോ? ഞങ്ങൾ ഇതിൽ പക്ഷംപിടിക്കാനില്ലെന്നാണു മനോരമയുടെ നാട്യം.

രാഷ്ട്രത്തിന്റെ ധനകാര്യ ചരിത്രത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കരുതി സാധാരണഗതിയിലുള്ള കമ്പോള വായ്പ വെട്ടിച്ചുരുക്കിയ ഒരു സംഭവം ചൂണ്ടിക്കാണിക്കാനാകുമോ?
2019-20-ലെ കേന്ദ്ര സർക്കാർ ധനഉത്തരവാദിത്വനിയമം പാലിച്ചതു സംബന്ധിച്ചു തയ്യാറാക്കിയ റിപ്പോർട്ട് ഒന്നു വായിക്കുക. കിഫ്‌ബി ചെയ്തതുപോലെ ദേശീയപാതാ അതോറിട്ടി തുടങ്ങിയവയെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ കടമെടുത്തതു മൂന്നുലക്ഷത്തിൽപരം കോടി രൂപയാണ്. പക്ഷേ, ഇതു കേന്ദ്രസർക്കാരിന്റെ വായ്പയായി ആരെങ്കിലും കണക്കിൽപ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ട് കേരളത്തോട് ഇരട്ടതാപ്പ്?

കേരളത്തിന് ഇതിനുമുമ്പ് എത്രയോ നിർമ്മാണ പ്രവൃത്തികൾ ആന്വിറ്റി പ്രൊജക്ടുകളായി ഏറ്റെടുത്തിരിക്കുന്നു. എന്നുവച്ചാൽ ടെണ്ടർ വിളിക്കുമ്പോൾതന്നെ 10-20 വർഷത്തെ വാർഷിക ഗഡുക്കളായേ പണം തന്നുതീർക്കൂവെന്നു വ്യക്തമാക്കും. ഈ കാലയളവിലേക്കുള്ള പലിശകൂടി ഉൾപ്പെടുത്തിയാണ് കരാറുകാർ പ്രവൃത്തി ഏറ്റെടുക്കുക. ഏതെങ്കിലും ആന്വിറ്റി പ്രൊജക്ട് സർക്കാരിന്റെ വായ്പയായി ഇതുവരെ കണക്കാക്കിയിട്ടുണ്ടോ?

കിഫ്ബിയും വിപുലമായ ഒരു ആന്വിറ്റി പദ്ധതിയാണ്. ഇതുവരെ 70,000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ചെയ്യാൻ കിഫ്ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് വരും വർഷങ്ങളിൽ മോട്ടോർ വാഹന നികുതിയുടെ പകുതി ആന്വിറ്റിയായി നൽകുന്നു. കിഫ്ബി ആ തുകകൊണ്ടു തിരിച്ചടയ്ക്കാവുന്ന അത്രയും പ്രൊജക്ടുകളേ ഏറ്റെടുക്കൂ. ഓരോ പ്രൊജക്ട് എടുക്കുമ്പോഴും ഇതു സംബന്ധിച്ച വിശകലനം ഡയറക്ടർ ബോർഡ് നടത്തും. ആന്വിറ്റി പ്രൊജക്ടുകൾ കമ്പോള വായ്പാ പരിധിയ്ക്കു പുറത്താണെങ്കിൽ പിന്നെ എന്തിന് കിഫ്ബിയെ ഉൾപ്പെടുത്തണം?

കിഫ്ബിയെക്കുറിച്ച് ആദ്യം പ്രഖ്യാപിക്കുന്നത് 2011-ലെ ബജറ്റിലാണ്. അന്നത്തെ ഭരണത്തിനു തുടർച്ച ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ മുഖച്ഛായ മാറിയേനേ. അന്നു മുന്നോട്ടുവച്ച പരിപാടിയെ പരിഹസിച്ച് ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം പാഴാക്കി. ഭരണം മാറുന്നതിനു മുമ്പുള്ള ബജറ്റിലാണ് വീണ്ടുവിചാരമുണ്ടായി കിഫ്ബിയെ പൊടിതട്ടിയെടുത്തത്. വീണ്ടും എൽഡിഎഫ് ഭരണം വേണ്ടിവന്നു കിഫ്ബി പരിപാടി പുനരാവിഷ്കരിക്കാൻ. മനോരമ പറയുന്നതുപോലെ ലക്കുംലഗാനുമില്ലാത്ത വായ്പയെടുപ്പല്ല ഇത്. കൃത്യമായ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിലാണ്. ആ നിയമം യുഡിഎഫുകൂടി അംഗീകരിച്ചതാണ്.
ആ നിയമ പ്രകാരം കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാൻ പാടില്ല. എന്തിനു ട്രഷറിയിൽ നിക്ഷേപിക്കാൻപോലും പാടില്ല. പൂർണ്ണമായും മൂലധന നിർമ്മാണ പ്രവൃത്തുകൾക്കു വേണ്ടിയിട്ടാണ് ഈ പണം വിനിയോഗിക്കുക. ഇങ്ങനെ വായ്പെയുടുത്ത് പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കുന്നത് കേരളത്തെ എങ്ങനെ കടക്കെണിയിലാക്കും? യഥാർത്ഥം പറഞ്ഞാൽ പ്രളയവും കോവിഡും ഗൾഫ് തിരിച്ചുവരവും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിൽക്കാൻ സഹായിച്ചതും ഈ വർഷം റെക്കോർഡ് വളർച്ചയിലേക്കു കേരളത്തെ ഉയർത്തിയതിലും കിഫ്ബിക്കു സുപ്രധാനപങ്കുണ്ട്.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കേരളം നടപ്പാക്കുന്നത്. ഇതു തകർക്കാനാണ് കേന്ദ്രം നീക്കം. അതിനു താളം കൊട്ടുകയാണ് മനോരമ പോലുള്ള മാധ്യമങ്ങൾ.

English summary
Thomas Isaac Gives Reply to Criticism Against KIFBI, Slams Manorama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X