Get Updates
Get notified of breaking news, exclusive insights, and must-see stories!

ആട്ടിന്‍ മൂത്രം ഉപകാരമില്ലാത്തത്, തോമസ് ഐസക്കിനെതിരെ പുതിയ ആരോപണം

ആലപ്പുഴ: ആട്ടിന്‍ മൂത്രത്തില്‍നിന്നും വരുമാനമുണ്ടാമെന്നുകാട്ടിയ തോമസ് ഐസക് എംഎല്‍എയുടെ പോസ്റ്റ് ആണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. അളഗപ്പ നഗറിലെ ആടു ഗ്രാമത്തില്‍ ആടുവളര്‍ത്തുന്നവരുടെ അമ്പതു ശതമാനം വരുമാനവും ആടിന്റെ മൂത്രത്തില്‍ നിന്നാണെന്നു കാണിച്ചാണ് തോമസ് ഐസക് കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് കുറിപ്പിട്ടത്.

ആട്ടിന്‍കൂട്ടില്‍ നിന്ന് ശേഖരിക്കുന്ന ആട്ടിന്‍ മൂത്രം ഔഷധിയില്‍ എത്തിച്ചാല്‍ ഒരു ലിറ്ററിന് 20 രൂപവരെ നല്‍കുന്നുണ്ടെന്ന് കുറിപ്പിലുണ്ട്. ചില ആയുര്‍വേദ മരുന്നുകള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ആട്ടിന്‍മൂത്രം. അതുകൊണ്ടുതന്നെ ആടുഗ്രാമത്തിലുള്ളവര്‍ ആട്ടിന്‍ മൂത്രത്തിലൂടെയാണ് തങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനത്തോളം കണ്ടെത്തുന്നത് എന്നും തോമസ് ഐസക്കിന്റെ പോസ്റ്റില്‍ പറയുന്നു.

alappuzha

എന്നാല്‍, ഫേസ്ബുക്ക് കുറിപ്പ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആടിന്റെ മൂത്രം നല്ലതാണെന്ന് ശാസ്ത്രീയമായ ഒരു പഠനവും തെളിയിച്ചിട്ടില്ലെന്നും കാട്ടിയാണ് ഒരുകൂട്ടര്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആടിന്റെ മൂത്രം അത് ഉപകാരമില്ലാത്തതാണെന്നും നേരത്തെ ഗോ മൂത്രത്തില്‍ നിന്നും പാനീയമുണ്ടാക്കിയ ഹിന്ദു സംഘടനകളുടേതിന് തുല്യമാണ് തോമസ് ഐസക്കിന്റെ പോസ്‌റ്റെന്നും രുകൂട്ടര്‍ വാദിക്കുന്നു.

അതേസമയം, ആടുവളര്‍ത്തലിനെക്കുറിച്ചും അതിന്റെ ലാഭത്തെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഒരു കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന നിര്‍ദ്ദോഷമായ കാര്യം അനാവശ്യ വിവാദത്തിന് ഉപയോഗിക്കുകയാണെന്ന് ചിലര്‍ പറഞ്ഞു. ആടിന്റെ മൂത്രം നല്ലതാണെന്ന് തോമസ് ഐസക് പറഞ്ഞിട്ടില്ലെന്നും ആടുഗ്രാമത്തിലുള്ളവരുടെ വരുമാനമാര്‍ഗം ചൂണ്ടിക്കാട്ടുമാത്രമാണ് തോമസ് ഐസക്ക് ചെയ്തതെന്നും അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+