Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദേശീയ പാർട്ടിയുടെ 'ദേശീയ പണം';കേന്ദ്രസഹമന്ത്രിയെ കാണാനേയില്ലല്ലോ..ഒരു പ്രസ്താവനാസമാധി';ട്രോളി ഐസക്

തൃശ്ശൂർ; കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. ഐസക് പരിഹസിച്ചു. ഇന്ത്യയിലെ ഏ‌റ്റവും വലിയ കള‌ളപ്പണ കുത്തകയായി ബിജെപി മാറി.കേരളത്തിൽ അത്തരത്തിലൊഴുക്കിയ കള‌ളപ്പണത്തിന്റെ ചെറിയൊരംശമാണ് കേസിൽ പുറത്ത് വന്ന പത്തുകോടിയെന്നും ഐസക് പറഞ്ഞു. മിനിട്ടിനു മിനിട്ടിന് പ്രസ്താവനയും പത്രസമ്മേളനവുമായി സജീവമായിരുന്നവരെയൊന്നും ഇപ്പോൾ കാണാനേയില്ലെന്നുംതൊണ്ടയിൽ തൂമ്പ വെച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് കേന്ദ്രസഹമന്ത്രിയും സംഘവുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പരിഹസിച്ചു. പോസ്റ്റ് വായിക്കാം

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

പ്രസ്താവനാസമാധി

പ്രസ്താവനാസമാധി

കൊടകരയിൽ വെച്ച് ഒരു ദേശീയ പാർടിയുടെ ഹവാലാപ്പണം തട്ടിയെടുത്ത കേസു സംബന്ധമായി, തൊണ്ടയിൽ തൂമ്പ വെച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് നമ്മുടെ കേന്ദ്രസഹമന്ത്രിയും സംഘവും. "കള്ളപ്പണ" വിദഗ്ധരായിരുന്നല്ലോ ഇവരെല്ലാം. മിനിട്ടിനു മിനിട്ടിന് പ്രസ്താവനയും പത്രസമ്മേളനവുമായി സജീവമായിരുന്നവരെയൊന്നും ഇപ്പോൾ കാണാനേയില്ല. ആകെക്കൂടി ഒരു പ്രസ്താവനാസമാധി.

നോട്ടുനിരോധിച്ചവരുടെ കൈവശം

നോട്ടുനിരോധിച്ചവരുടെ കൈവശം

ഒരുകാര്യം വ്യക്തമായി. കള്ളപ്പണം ഇല്ലാതാക്കാൻ നോട്ടുനിരോധിച്ചവരുടെ കൈവശമാണ് ഇന്ന് മുഴുവൻ കള്ളപ്പണവും. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറി. ഈ പണത്തിന്റെ കുത്തൊഴുക്കാണ് ഇലക്ഷനുകളിൽ നാം കാണുന്നത്. കേരളത്തിലും വൻതോതിലാണ് ഇക്കുറി ബിജെപി പണമൊഴുക്കിയത്. അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ കേസിലൂടെ പുറത്തു വന്ന പത്തുകോടി. യഥാർത്ഥ തുക ഇതിന്റെ എത്രയോ മടങ്ങ് ആയിരിക്കും?

 മണ്ടന്മാർ എന്നുപോലും വിളിക്കാനാവില്ല

മണ്ടന്മാർ എന്നുപോലും വിളിക്കാനാവില്ല

ഒരു നേട്ടവുമില്ലാതെ ഇത്രയും പണം ചെലവഴിക്കുന്നവരെ മണ്ടന്മാർ എന്നുപോലും വിളിക്കാനാവില്ല. അത് നാളെ അറിയാം. എത്ര കോടി ചെലവഴിച്ചാലും സീറ്റുമില്ല വോട്ടുമില്ല എന്ന അവസ്ഥയിലാണ് ബിജെപി. അങ്ങനെ വെറുതേ കടലിലൊഴുക്കുന്ന പണത്തിന്റെ ഒരു വിഹിതം തങ്ങളുടെ പോക്കറ്റിലിലിരിക്കട്ടെ എന്ന് ദേശീയ പാർടിയിലെ ചില പ്രാദേശിക നേതാക്കൾ തീരുമാനിച്ചെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല.

അടിച്ചുമാറ്റപ്പെടും

അടിച്ചുമാറ്റപ്പെടും

നടക്കാത്ത പ്രോജക്ടിൽ നിക്ഷേപിക്കാൻ കോടിക്കണക്കിനു രൂപയുമായി വരുന്ന ആർക്കും സംഭവിക്കുന്നതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. തൊണ്ണൂറു ശതമാനം പണവും അടിച്ചുമാറ്റപ്പെടും. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്. പത്തല്ല, ആയിരം കോടി വാരിയെറിഞ്ഞാലും കേരളത്തിൽ ബിജെപിയ്ക്ക് ഒരു നേട്ടവുമുണ്ടാകില്ല. അതറിയാവുന്ന ബുദ്ധിമാന്മാർ കൈയിൽ കിട്ടിയ പണം അടിച്ചു മാറ്റി. എന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. അവർ ആരൊക്കെയാണ് എന്ന് പോലീസ് അന്വേഷിക്കട്ടെ. ചോദ്യം ചെയ്യപ്പെടുന്നവരിൽ പലർക്കും ഉന്നത ബന്ധങ്ങളുണ്ടെന്നും കനത്ത നിശബ്ദതയുടെ കാരണം അതാണ് എന്നുമൊക്കെ അശരീരിയുണ്ട്. ഞാനായിട്ട് അതൊന്നും വിശദീകരിക്കുന്നില്ല.

കേരളത്തിൽ തമ്പടിച്ചിരിക്കുന്നത്

കേരളത്തിൽ തമ്പടിച്ചിരിക്കുന്നത്

കേരളത്തിൽ തെക്കുവടക്കു നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള ദേശീയ ഏജൻസികളുടെ അടുത്ത നീക്കമാണ് നാം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അവരുടെ മുന്നിലും പരാതിയെത്തിയിട്ടുണ്ട്. ഈ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശേഷി അവർക്കുണ്ടോ എന്ന് സ്വാഭാവികമായും ആകാംക്ഷയുണ്ടാകും. കാരണം, കള്ളപ്പണത്തിനെതിരെയുള്ള കുരിശുയുദ്ധത്തിന്റെ ഭാഗമായിട്ടാണല്ലോ അവർ കേരളത്തിൽ തമ്പടിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    LDF government will continue predicts asianet news survey
    ഉത്തരം കാത്തിരിക്കുകയാണ് കേരളം

    ഉത്തരം കാത്തിരിക്കുകയാണ് കേരളം

    തൃശൂരിൽ ഇതാണ് സ്ഥിതിയെങ്കിൽ പാലക്കാട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമൊക്കെ ഒഴുകിയെത്തിയത് എത്ര കോടിയായിരിക്കും? അന്വേഷിക്കാനുള്ള തണ്ടെല്ലുറപ്പ് ഇലക്ഷൻ കമ്മിഷനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമൊക്കെയുണ്ടോ?
    ഉത്തരം കാത്തിരിക്കുകയാണ് കേരളം.

    ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+