കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു കള്ളക്കഥ കൂടി ഔദ്യോഗികമായി പൊളിഞ്ഞു', 'കിഫ്ബി' യിൽ പ്രതികരണവുമായി ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടിന് ആർബിഐ അംഗീകാരമുണ്ട് എന്ന് കേന്ദ്ര സർക്കാർ തന്നെ ഒടുവിൽ സമ്മതിച്ചിരിക്കുകയാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ഫേസ്ബുക്കിലാണ് പ്രതികരണം. വായിക്കാം: '' ഒടുവിൽ കേന്ദ്രസർക്കാരും പറഞ്ഞു. കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്. മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്‌ബിക്കുവേണ്ടി ആക്‌സിസ് ബാങ്ക് ആർബിഐയെ സമീപിച്ചുവെന്നും ഫെമ പ്രകാരം ആർബിഐ നിരാക്ഷേപ പത്രം (no objection certificate) നൽകുകയും ചെയ്തെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ ലോക്സഭയിൽ വ്യക്തമാക്കി. അങ്ങനെ ഒരു കള്ളക്കഥ കൂടി ഔദ്യോഗികമായി പൊളിഞ്ഞു.

Isaac

ഇക്കാര്യങ്ങളൊക്കെ നൂറു തവണ ആവർത്തിച്ചതാണ്. നിയമസഭയിലും പുറത്തും. പക്ഷേ, നുണ പ്രചരണങ്ങൾക്ക് ക്വട്ടേഷനെടുത്തവർക്ക് വസ്തുത ബോധ്യമാകണമെന്നില്ലല്ലോ. അതുകൊണ്ട് അവർ നുണ ആവർത്തിച്ചു കൊണ്ടേയിരുന്നു. എംപിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എൻ.കെ പ്രേമചന്ദ്രൻ എന്നിവരാണ് ചോദ്യം ചോദിച്ചത്. സർക്കാരിനെതിരെ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷയിലായിരിക്കണം ചോദ്യങ്ങൾ ഉന്നയിച്ചത്.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

ആ പ്രതീക്ഷ പൊലിഞ്ഞുവെന്നു മാത്രമല്ല, ഫെമ നിയമപ്രകാരം റിസർവ് ബാങ്കിന്റെ അറിവോടും അംഗീകാരത്തോടും കൂടിയാണ് മസാലാ ബോണ്ടിന് പണം വാങ്ങിയത് എന്ന സംസ്ഥാന സർക്കാരിന്റെ വിശദീകരണം ഇപ്പോൾ കേന്ദ്രസർക്കാരിനും ഔദ്യോഗികമായി നൽകേണ്ടിയും വന്നു. ഏതായാലും ചോദ്യകർത്താക്കളോട് നന്ദിയുണ്ട്. ഇക്കാര്യം കേന്ദ്രസർക്കാരിനെക്കൊണ്ട് സമ്മതിപ്പിച്ചത് അവരാണല്ലോ. തങ്ങൾ ഇങ്ങനെ ചില ചോദ്യങ്ങൾ ചോദിച്ചുവെന്നും ഇത്തരത്തിൽ ചില മറുപടികൾ കിട്ടിയെന്നും അവരും കൂടി നാട്ടുകാരെ അറിയിച്ചാൽ ഉഷാറാകും. സോറി... മറന്നു പോയി.. അതൊക്കെ സത്യസന്ധതയുള്ളവർക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങളാണല്ലോ...

ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
Thomas Isaac on RBI approval for KIFBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X