Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക്

രാഹുൽ ഗാന്ധിയുടെ ' സിജെപി ഡീൽ' ആരോപണത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് തോമസ് ഐസക്. എൽഡിഎഫിനെ തോൽപ്പിക്കണമെങ്കിൽ യുഡിഎഫും ബിജെപിയും തമ്മിൽ ഒരു ഡീൽ ഉണ്ടായേതീരൂവെന്നതാണ് സാഹചര്യമെന്നും ഇന്ത്യാ മുന്നണിയുടെ നേതാവ് മുൻകൈയെടുത്ത് നടത്തുന്ന ഈ രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യമാണ് ഡീൽ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിനും ബിജെപിക്കും ഇത്തരമൊരു അവിശുദ്ധബന്ധം പ്രയാസമുള്ള കാര്യമല്ലെന്നും നേമത്തെ രാജഗോപാലിന്റെയും തൃശ്ശൂരിലെ സുരേഷ് ഗോപിയുടെയും വിജയത്തിനു പിന്നിൽ കോൺഗ്രസുമായി ഉണ്ടാക്കിയ ഡീൽ ആണെന്നുള്ളത് കണക്കുകൾവച്ച് തെളിയിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

'ലോകത്ത് ഇന്ന് രണ്ട് പേർക്കാണ് ഡീൽ ഭ്രമം. ട്രംപാണ് ഒന്നാമൻ. ഡീലിന്റെ കലയെക്കുറിച്ച് പുസ്തകം തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇറാനിൽ ഡീൽ ഉണ്ടാക്കാൻ കഴിയാതെ വിഷമിച്ചു നിൽക്കുകയാണ്. അതുകൊണ്ട് ബോംബ് കൊണ്ടാണ് ഇനി വിലപേശുകയെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടാമത്തെ ഡീലുകാരൻ രാഹുൽ ഗാന്ധിയാണ്. കേരളത്തിൽ സിപിഐ(എം) - ബിജെപിയുമായി ഡീൽ ഉണ്ടാക്കിയിരിക്കുകയാണത്രേ! സിജെപി എന്നുള്ള പേരും അദ്ദേഹം കണ്ടുപിടിച്ചു കളഞ്ഞു. അദ്ദേഹം ഈ ആക്ഷേപം ഉന്നയിക്കുന്ന വേളയിൽ ആസാമിലെ കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ ബിജെപിക്ക് കൈകൊടുക്കുകയായിരുന്നു. ആസാമിലെ ബിജെപി സ്ഥാനാർത്ഥികളിൽ മൂന്നിലൊന്ന് പേർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചവരാണ്. കേരളത്തിലെ 14 പേരും.

thomasisaac2-

കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാദ്ധ്യമങ്ങൾ നടത്തിയ വിവിധ സർവ്വേകളിൽ തെളിയുന്ന ഒരു കാര്യമുണ്ട്. മൂന്ന് മുന്നണികൾ വേറിട്ടു നിന്നാൽ എൽഡിഎഫിനു തന്നെയാണ് ഭൂരിപക്ഷം. എൽഡിഎഫിനെ തോൽപ്പിക്കണമെങ്കിൽ യുഡിഎഫും ബിജെപിയും തമ്മിൽ ഒരു ഡീൽ ഉണ്ടായേതീരൂ. എല്ലായിടത്തും അല്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിലെങ്കിലും. ഇന്ത്യാ മുന്നണിയുടെ നേതാവ് മുൻകൈയെടുത്ത് നടത്തുന്ന ഈ രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യമാണ് ഡീൽ പ്രചാരണം.

കോൺഗ്രസിനും ബിജെപിക്കും ഇത്തരമൊരു അവിശുദ്ധബന്ധം പ്രയാസമുള്ള കാര്യമല്ല. ഇഎംഎസിനെയും (1960) എകെജിയേയും (1971) തോൽപ്പിക്കാൻ അവർ ഈ അടവുപയറ്റിയെങ്കിലും പരാജയപ്പെട്ടു. വടകര-ബേപ്പൂർ കോ-ലീ-ബി സഖ്യത്തിന്റെ സ്ഥാനാർത്ഥികളായിരുന്ന കെ.ജി. മാരാരും കെ. മാധവൻകുട്ടിയും പരാജയപ്പെട്ട ഈ അടവ് തുറന്നുസമ്മതിച്ചിട്ടുണ്ട്. നേമത്തെ രാജഗോപാലിന്റെയും തൃശ്ശൂരിലെ സുരേഷ് ഗോപിയുടെയും വിജയത്തിനു പിന്നിൽ കോൺഗ്രസുമായി ഉണ്ടാക്കിയ ഡീൽ ആണെന്നുള്ളത് കണക്കുകൾവച്ച് തെളിയിച്ചു കഴിഞ്ഞതാണ്. ഇന്നിപ്പോൾ എത്രയോ പഞ്ചായത്തുകളിൽ ഈ അവിശുദ്ധബന്ധം നിലനിൽക്കുന്നു.

എന്നിട്ട് ഡീൽ പ്രചാരണവുമായിട്ട് ഇറങ്ങിയിരിക്കുന്നത് 2026-ൽ ഈ അടവ് വീണ്ടും പയറ്റാനാണ്. മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ കൂട്ടുകക്ഷിയാണ്. എന്നാലും എൽഡിഎഫിനെ ചില മണ്ഡലങ്ങളിലെങ്കിലും തോൽപ്പിക്കാൻ കോ-ലീ-ജ സഖ്യത്തിന് ബിജെപിയുമായിട്ടും കൂട്ടുപിടിക്കാനാണു നീക്കം. അത്രയ്ക്ക് ഗതികെട്ട അവസ്ഥയിലാണ് യുഡിഎഫ്. തുടർച്ചയായ മൂന്നാം തോൽവിയെക്കുറിച്ച് ചിന്തിക്കാനേ അവർക്കാവില്ല.

എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശക്തി കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കേരളത്തിന്റെ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ്. എല്ലാ തെരഞ്ഞെടുപ്പ് സർവ്വേകളിലും മഹാഭൂരിപക്ഷം ജനങ്ങളും ഈ ഭരണനേട്ടങ്ങളെ അംഗീകരിക്കുന്നു. ഈ വികസന മുന്നേറ്റം തുടരാനുള്ള ഒരു അജണ്ടയാണ് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ എൽഡിഎഫ് അവതരിപ്പിക്കാൻ പോകുന്നത്. ഇതിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള യുഡിഎഫിന്റെ അടവാണ് ഡീൽ വിവാദം'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+