Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 ലക്ഷം പേർക്ക് തൊഴിലെന്ന വാഗ്ദാനം;ട്രോളുകൾക്ക് കണക്ക് നിരത്തി മറുപടിയുമായി ഐസക്

തിരുവനന്തപുരം; അധികാരത്തിലെത്തിയാല്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ എല്‍ഡിഎഫ് വാഗ്ദാനത്തെ ട്രോളിക്കൊണ്ടുള്ള കമന്റുകൾക്ക് കണക്കുകൾ നിരത്തി മറുപടിയുമായി ധനമന്ത്ര് തോമസ് ഐസക്. കഴിഞ്ഞ അഞ്ച് വർഷകാലത്തിനിടയിൽ പിഎസ്സി നിയമനങ്ങളും ചെറുകിട-കുടുംബശ്രീ സംരംഭങ്ങൾ,കൃഷി, സ്റ്റാർട്ട് അപ് മേഖലകളിലായി തൊഴിൽ കണക്കുകൾ എണ്ണിപറഞ്ഞ് കൊണ്ടാണ് മന്ത്രിയുടെ വിശദീകരണം. കോവിഡുമൂലം കഴിഞ്ഞ ഒരു വർഷക്കാലം തൊഴിൽദാന പ്രവർത്തനങ്ങൾ സമ്പൂർണ്ണ സ്തംഭനത്തിലാട്ട് പോലും മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിലൂടെ 1.8 ലക്ഷം പേർക്ക് തൊഴില്‍ നൽകിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കണക്കുകൾ ഇതാ

കണക്കുകൾ ഇതാ

1987 ലെ പ്രകടന പത്രികയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു തൊഴിൽദാന പദ്ധതി മുന്നോട്ട് വച്ചത്. കേന്ദ്ര ഗോഡൗണുകളിൽ കുന്നുകൂടി കിടക്കുന്ന ധാന്യങ്ങൾ ഉപയോഗിച്ച് 20 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുവാൻ ഒരു ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആവിഷ്ക്കരിക്കും എന്നാണ് പറഞ്ഞത്. എന്നാൽ കേന്ദ്രം അങ്ങനെ ധാന്യം തരുവാൻ തയ്യാറായില്ല. അവർ തന്നെ ഇത്തരമൊരു പരിപാടി ആവിഷ്ക്കരിക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 ലക്ഷം പേർക്ക് തൊഴിൽ നല്കു‌മെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതു നടപ്പായോ എന്ന ട്രോളുകൾ ഏറെ കണ്ടു. കണക്കുകൾ ഇതാ.
👉1.5 ലക്ഷം പി.എസ്.സി. നിയമനങ്ങൾ നടന്നു.
👉ചെറുകിട സംരംഭങ്ങളുടെ എണ്ണം 82000 ൽ നിന്ന് 1.4 ലക്ഷമായി ഉയർന്നു. ഇതിൻ്റെ ഫലമായി 2.2 ലക്ഷം പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു.
👉കടുംബശ്രീ തൊഴിൽ സംരംഭങ്ങളുടെ എണ്ണം 1.01 ലക്ഷത്തിൽ നിന്ന് 3.01 ലക്ഷമായി ഉയർന്നു. 4 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭിച്ചു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 0.54 ലക്ഷത്തിൽ നിന്ന് 0.72 ലക്ഷമായി ഉയർന്നു. 1 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു.

40 ലക്ഷം പേർക്ക് തൊഴിൽ

40 ലക്ഷം പേർക്ക് തൊഴിൽ

👉സറ്റാർട്ട് അപ്പുകളുടെ എണ്ണം 300 ൽ നിന്ന് 3900 ആയി. 25000 പേർക്ക് തൊഴിൽ ലഭിച്ചു.
👉മറ്റു സർക്കാർ വികസന ഏജൻസികളില്‍ നിന്ന് 50000 തൊഴിൽ യൂണിറ്റുകൾക്കെങ്കിലും വായ്പ ലഭിച്ചിട്ടുണ്ട്. 1 ലക്ഷം പേർക്ക് തൊഴിൽ.
👉ഐ.ടി. മേഖലയിൽ മാത്രം 1 ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. മറ്റു സംഘടിത മേഖലകളി. 50000 പേർക്കെങ്കിലും തൊഴിൽ ലഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ തൊഴിൽ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.
ഇത്രയും ചേർക്കുമ്പോൾ തന്നെ 11.50 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചു. കോവിഡുമൂലം കഴിഞ്ഞ ഒരു വർഷക്കാലം തൊഴിൽദാന പ്രവർത്തനങ്ങൾ സമ്പൂർണ്ണ സ്തംഭനത്തിലായി. എന്നിട്ടും മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിലൂടെ 1.8 ലക്ഷം പേർക്ക് തൊഴില്‍ നൽകി.ചുരുക്കത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നതിനെക്കുറിച്ച് ട്രോളാനൊന്നുമില്ല.
ഇത്തവണ 40 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് വാഗ്ദാനം.

പ്രായോഗികമായ ലക്ഷ്യം

പ്രായോഗികമായ ലക്ഷ്യം

തൃണമൂലും, ഡി.എം.കെ.യും തൊഴിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തെക്കാൾ വലിയ സംസ്ഥാനങ്ങളായിട്ടും, അവർ വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വാഗ്ദാനം ചെയ്യുന്നതിൻ്റെ പകുതിയിൽ താഴെയേ വരൂ. മാത്രമല്ല, 40 ലക്ഷം തൊഴിലവസരത്തിൽ പകുതിയിലേറെ അഭ്യസ്തവിദ്യർക്കായുള്ള തൊഴിലവസരങ്ങളാണ്. വിശദാംശങ്ങൾക്ക് മാനിഫെസ്റ്റോ മനസ്സിരുത്തി വായിക്കുകയേ നിർവ്വാഹമുള്ളൂ.
എങ്കിലും ചുരുക്കത്തിൽ,
1. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിലവസരങ്ങൾ
2. സർക്കാർ അടക്കം സംഘടിത മേഖലയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ
3. കുടുംബശ്രീ, ജില്ലാ വ്യവസായ വികസന ഏജൻസികള്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തിൽ 15 ലക്ഷം തൊഴിലവസരങ്ങൾ
ഞാൻ ഉറപ്പിച്ചു പറയുന്നു. ഇത് തികച്ചും പ്രായോഗികമായ ലക്ഷ്യമാണ്. ഇതിനുള്ള കർമ്മ പരിപാടി 2021-22 ലെ ബജറ്റിലുണ്ട്.

 എൽഡിഎഫ് ഭരണം തുടരണം

എൽഡിഎഫ് ഭരണം തുടരണം

പ്രീ-പോൾ സർവ്വേകളിൽ തൊഴിലില്ലായ്മയാണ് ഏറ്റവും പ്രധാന വികസന പ്രശ്നമായി ജനങ്ങൾ ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ കൃത്യമായ ഒരു പരിപാടി പ്രകടന പത്രിക മുന്നോട്ട് വയ്ക്കുന്നു.

എന്നാൻ എൻ്റെ അഭിപ്രായത്തിൽ പ്രകടന പത്രികയുടെ ഹൈലൈറ്റ് തൊഴിൽ സൃഷ്ടിയാണ്.വർഗീയ ശക്തികൾക്ക് ഒരു പങ്കാളിത്തവുമില്ലാത്ത ഭരണം, ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന് വലിയ കരുത്തു പകരും. കേരളത്തിലെ ഇടതുപക്ഷ ബദൽ ഇന്ത്യയ്ക്കു മാതൃകയായിത്തീരും. സാമൂഹ്യക്ഷേമത്തിനോടൊപ്പം ആധുനിക സാമ്പത്തിക വളർച്ചയും ഉറപ്പുനൽകുന്ന ഒരു കേരളം നമുക്കു സൃഷ്ടിക്കാം. മലയാളിയുടെ അന്തസ് ലോകത്തിൽ ഉയർന്നു നിന്ന കാലമായിരുന്നു കഴിഞ്ഞ അഞ്ചു വർഷം. അത് അങ്ങനെ തന്നെ എന്നും നിലനിൽക്കുമെന്ന് ഉറപ്പിക്കാൻ എൽഡിഎഫ് ഭരണം തുടരണം.

സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+