കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ തൊഴിലില്ലായ്മ പ്രശ്നം രൂക്ഷം?നൂറിൽ പത്ത് പുരുഷൻമാര്‍ക്കും പണിയില്ല,കണക്കുകളുമായി ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് റിപ്പോർട്ട്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ നൂറ് പേരെ എടുത്താൽ അതിൽ 10 പുരുഷൻമാരെങ്കിലും തൊഴിൽ രഹിതരാണെന്നാണ് റിപ്പോർട്ട്. ധനമന്ത്രി ധനമന്ത്രി പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. നൂറിൽ 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

നഗര മേഖലയിലേക്ക് വരുമ്പോൾ 100ൽ 6 പുരുഷൻമാരും 27 സ്ത്രീകളും തൊഴിൽ രഹിതരാണെന്നാണ് ധനമന്ത്രി പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ എംപ്ലോയ്മെന്റെ എക്സേചേഞ്ചുകളിൽ രജിസ്റ്റര് ചെയ്തത് 35.6 ലക്ഷം പേരാണഎന്നും കണക്കുകളിൽ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ കണക്കെന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.

Thomas Isaac

വെള്ളിയാഴ്ചയാണ് ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയിൽ വെച്ചിരുന്നു. ഇതിലാണ് തൊഴിലായ്മ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ വസ്തുതാ രേഖയാണ് നിയമസഭയിസൽ വെച്ച് സാമ്പത്തിക അവലോകന റിപ്പോർട്ട്.

English summary
Thomas Isaac's comment about Kerala's unemployment rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X