കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരുണ്ട പാതയിലേയ്ക്ക് മോദി ഇന്ത്യയെ തള്ളിവിട്ടു;രഘുരാം രാജന്റെ പ്രസംഗം ചർച്ച ചെയ്യണമെന്ന് തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: മോദി ഭരണത്തിനെതിരെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യണമെന്ന് ധനമന്ത്രി തോമസ് ഐസക്. ജര്‍മ്മനിയിലെ ബ്രൗണ്‍ സര്‍വകലാശാല സംഘടിപ്പിച്ച ഒ പി ജിന്‍ഡാല്‍ അനുസ്മരണ പ്രഭാഷണത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രഘുറാം നടത്തിയ വിമര്‍ശനങ്ങളെ കുറിച്ചാണ് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതുമായ പാതയിലേയ്ക്കാണ് മോദി സ‍ര്‍ക്കാര്‍ ഇന്ത്യയെ തള്ളിവിട്ടത്.നന്നായി ആസൂത്രണം ചെയ്യാതെ നോട്ടു മരവിപ്പിച്ചതും കാര്യക്ഷമതയില്ലാതെ ജിഎസ്ടി നടപ്പാക്കിയതുമാണ് നിലവിലെ മാന്ദ്യത്തിന് നാന്ദി കുറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചാണ് തോമസ് ഐസകിന്‍റെ എഫ്ബി കുറിപ്പ്, വായിക്കാം

 modireguram-

മോദി ഭരണത്തിനെതിരെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യേണ്ടതാണ്. ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതുമായ പാതയിലേയ്ക്കാണ് മോദി സ‍ര്‍ക്കാര്‍ ഇന്ത്യയെ തള്ളിവിട്ടത് എന്ന് അദ്ദേഹം തുറന്നടിക്കുന്നു. അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒപി ജിണ്ടാല്‍ ലക്ചറിലാണ് അദ്ദേഹം തന്‍റെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അദ്ദേഹത്തിന്‍റെ പ്രസംഗം ടൈംസ് ഓഫ് ഇന്ത്യ വിശദമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ എല്ലാ വാദങ്ങളോടും യോജിക്കണമെന്നില്ല. ഉദാഹരണത്തിന് ബിജെപി സര്‍ക്കാരിന്‍റെ ജനപ്രിയ പദ്ധതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ വിമര്‍ശനപരമായി പരിശോധിക്കേണ്ടതാണ്. ജനപ്രിയമെന്നു വിശേഷിപ്പിക്കുന്ന പദ്ധതികള്‍ക്കെല്ലാം ബിജെപി സര്‍ക്കാര്‍ പണം വെട്ടിക്കുറച്ചിട്ടേയുള്ളൂ. തൊഴിലുറപ്പു പദ്ധതിയോടുള്ള സമീപനം തന്നെ ഏറ്റവും ഉദാഹരണം. ഇങ്ങനെയൊക്കെയുള്ള ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ബിജെപി സര്‍ക്കാരിനെതിരെയുള്ള ഏറ്റവും നിശിതമായ കുറ്റപത്രമാണ് രഘുറാം രാജന്‍റെ പ്രസംഗം.

നന്നായി ആസൂത്രണം ചെയ്യാതെ നോട്ടു മരവിപ്പിച്ചതും കാര്യക്ഷമതയില്ലാതെ ജിഎസ്ടി നടപ്പാക്കിയതുമാണ് നിലവിലെ മാന്ദ്യത്തിന് നാന്ദി കുറിച്ചത് എന്നദ്ദേഹം ശരിയായി നിരീക്ഷിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന യാഥാര്‍ത്ഥസാഹചര്യം കൃത്യമായി അദ്ദേഹം വിലയിരുത്തുന്നു. മോദിയുടെ ഏകാധിപത്യവാഴ്ചയും, മതാടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ട ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താനായി നടപ്പാക്കുന്ന തന്ത്രങ്ങളും രഘുറാം രാജന്‍ നിര്‍ഭയത്വത്തോടെ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

6 അരുംകൊലകളും 14 വര്‍ഷം ജോളി പൂഴ്ത്തിയത് ഇങ്ങനെ!! പിഴച്ചത് ഒരേ ഒരു ശ്രമം, പക്ഷേ

വീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെ

ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!

English summary
Thomas Isaac's Facebook post regarding Reghu Ram Rajan's speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X