കിഫ്ബിയിൽ വാക്ക്പോര് കടുക്കുന്നു; ചെന്നിത്തലയ്ക്ക് മറുപടിയുമായി തോമസ് ഐസക്ക്!
കിഫ്ബിക്കെതിരെ പരാതി ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്ബി സുതാര്യമാണെന്നും പ്രതിപക്ഷ നേതാവിന് എന്തു വിശദീകരണം വേണമങ്കിലും നൽകാമെന്നും ഐസക് പറഞ്ഞു. ചെന്നിത്തലക്ക് കിഫ്ബി സിഇഒ നേരില്‍കണ്ട് വിശദീകരണം നല്‍കുമെന്നും ഐസ്ക് ആലപ്പുഴയില്‍ പറഞ്ഞു.
പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍, കിഫ്ബി വായ്പ, എസ്റ്റിമേറ്റ്, ചീഫ് എന്‍ജിനീയര്‍ നിയമനം തുടങ്ങി വിവിധ നടപടികളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചാണ് രമേശ് ചെന്നിത്തല ചോദ്യങ്ങൾ ചോദിച്ചിരുന്നത്. കിഫ്ബി വഴി വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ നിര്‍മാണ കരാറുകള്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന് വന്ന പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം എന്നാവശ്യപ്പെട്ട് ചെന്നിത്തല കത്തയച്ചിരുന്നു.

ഈ ചോദ്യങ്ങളുടെ പശ്ചാതലത്തിലാണ് ധനമന്ത്രി വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് കെഎസ്ഇബി ചെയര്‍മാന്‍ മറുപടി നല്‍കിയത് അവകാശ ലംഘനമാണെന്ന് ആരോപിച്ച് വിഡി സതീശന്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി.












Click it and Unblock the Notifications