• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'റൺവേ മാത്രേ ഉള്ളല്ലേ...,ഉമ്മൻചാണ്ടി കാലത്തെ വൻകിട പദ്ധതികളും ഉദ്ഘാടന മഹാമാഹവും'; ട്രോളും മറുപടിയുമായി ഐസക്

തിരുവനന്തപുരം; വൻകിട പദ്ധതികളുടെ നീണ്ട പട്ടികയിൽ ഒരെണ്ണമെങ്കിലും ഇടതു സർക്കാരിൻ്റേതായി ഉണ്ടോയെന്ന് ഉമ്മൻചാണ്ടിയുടെ മനോരമ ലേഖനത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്.യുഡിഎഫിൻ്റെ കാലത്ത് ഏത് വൻകിട പദ്ധതിയാണ് പൂർത്തിയായതെന്ന് ധനമന്ത്രി ചോദിച്ചു. ഭരണകാലം അവസാനിക്കാറായപ്പോൾ പാതിവഴിയുള്ള പ്രോജക്ടുകളുടെ ഉദ്ഘാടന മഹാമഹങ്ങൾ യുഡിഎഫ് നടത്തിയത് ഇവിടെ ആരും മറന്നിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ വൻകിട പദ്ധതികൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു ധനമന്ത്രിയുടെ മറുപടി പോസ്റ്റ് വായിക്കാം

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് ക്യാമ്പയിനിൻ്റെ തുടക്കം മുതൽ ചർച്ചയുടെ അജൻഡ വികസനമാക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. യുഡിഎഫ് അതിനു തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ അവസാനിക്കുന്ന വേളയിലെങ്കിലും വികസന സംവാദത്തിന് ഉമ്മൻചാണ്ടി തയ്യാറായത് സ്വാഗതാർഹമാണ്. പക്ഷേ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വളരെ ആധികാരികമെന്നമട്ടിൽ വിളമ്പുകയാണ് അദ്ദേഹം. ക്ഷേമ ചിലവുകൾ സംബന്ധിച്ച വാദങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഇന്നത്തെ മനോരമ പത്രത്തിൽ അദ്ദേഹം പറയുന്നു "വൻകിട പദ്ധതികളുടെ നീണ്ട പട്ടികയിൽ ഒരെണ്ണമെങ്കിലും ഇടതു സർക്കാരിൻ്റേതായി ഉണ്ടോ? യുഡിഎഫ് സർക്കാരിൻ്റെ ഒട്ടേറെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ച സർക്കാരാണ് ഇത്". വൻകിട പദ്ധതികൾ തീർക്കുവാൻ ദീർഘകാലമെടുക്കുന്നത് സ്വാഭാവികം? യുഡിഎഫിൻ്റെ കാലത്ത് ഏത് വൻകിട പദ്ധതിയാണ് പൂർത്തിയായത്? ഭരണകാലം അവസാനിക്കാറായപ്പോൾ പാതിവഴിയുള്ള പ്രോജക്ടുകളുടെ ഉദ്ഘാടന മഹാമഹങ്ങൾ യുഡിഎഫ് നടത്തിയത് മറന്നിട്ടല്ല ഇത് പറയുന്നത്. കണ്ണൂർ വിമാനത്താവളമാണ് ഏറ്റവും നല്ല ഉദാഹരണം. കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോയുടെ പുതിയ റീച്ചുകൾ, ഗെയിൽ പൈപ്പ് ലൈൻ, എൽഎൻജി ടെർമിനൽ, പെട്രോകെമിക്കൽ പാർക്ക്, ലൈഫ് സയൻസ് പാർക്ക്, കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ തുടങ്ങിയവ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ ഈ സർക്കാരാണ് പൂർത്തീകരിച്ചത്. മുടങ്ങിക്കിടന്ന ദേശീയപാത നിർമ്മാണം പുനരാരംഭിച്ചത് ഈ സർക്കാരാണ്.

മലയോര ഹൈവേ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഈ സർക്കാരിൻ്റെ മുൻകൈയിൽ തുടക്കം കുറിച്ചിട്ടുള്ള രണ്ട് ഭീമൻ പ്രോജക്ടുകളാണ് കൊച്ചി - കോയമ്പത്തൂർ വ്യവസായ ഇടനാഴിയും, കൊച്ചി - മംഗലാപുരം വ്യവസായ ഇടനാഴിയും. കെ-ഫോണ്‍, ട്രാൻസ്ഗ്രിഡ് എന്നിവ യാഥാർത്ഥ്യമാവുകയാണ്. എല്ലാറ്റിലുമുപരി കിഫ്ബി ഫണ്ടുപയോഗപ്പെടുത്തി 60000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിൽ 10000 കോടി രൂപ നിർമ്മാണവും പൂർത്തിയായി. ബാക്കിയുള്ളവ അടുത്ത രണ്ട്-മൂന്ന് വർഷങ്ങൾക്കുള്ളിൽ പൂർത്തിയാകും. എന്നിട്ടും ഉമ്മൻചാണ്ടി ചോദിക്കുകയാണ് നിങ്ങളുടെ ഭരണകാലത്ത് തുടങ്ങിയ ഒരു വൻകിട പ്രോജക്ട് ചൂണ്ടിക്കാണിക്കുവാൻ.

ഉത്തരം പറയാനുള്ള ബാധ്യത ഉമ്മൻചാണ്ടിക്കാണ്. യുഡിഎഫിൻ്റെ മാനിഫെസ്റ്റോയിൽ കിഫ്ബിയെക്കുറിച്ച് പരാമർശമില്ല. നിങ്ങൾ എങ്ങനെയാണ് ഈ പ്രോജക്ടുകൾ മുന്നോട്ട് കൊണ്ടുപോകുകയെന്ന് ജനങ്ങളോട് വിശദീകരിച്ചേ തീരൂ. ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന പ്രശ്നം ഇതു തന്നെയാണ്. ഇതിനിടെ വി.ഡി.സതീശൻ പറയുന്നത് കേട്ടു- കിഫ്ബിയെ പൊളിച്ചു വാർക്കുമെന്ന്. പൊളിക്കുവാൻ നടക്കുന്നവർ എങ്ങനെയാണ് ഇത് പിന്നീട് വാർക്കുക എന്നെങ്കിലും നാട്ടുകാരോട് പറയേണ്ടതല്ലേ?

മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  പിണറായിയുടെ ക്യാപ്റ്റന്‍ കളി ഏറ്റില്ല | Oneindia Malayalam

  English summary
  Thomas isaac's reply to oommen chandy regarding large projects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X