ജിഎസ്ടി ബില്‍ ഖജനാവ് നിറക്കും, കേരളത്തിന് ഗുണകരമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: ചരക്ക് സേവന നികുതി കേരളത്തിന് ഗുണകരമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി ബില്ലിലൂടെ ഇപ്പോള്‍ നഷ്ടമാകുന്ന നികുതി ഖജനാവിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അന്തര്‍ സംസ്ഥാന വ്യാപാരങ്ങളുടെ നികുതി സംബന്ധിച്ച ചില നിര്‍ദേശങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. ഉല്‍പ്പാദന കേന്ദ്രത്തിന് പകരം ഉപഭോഗ കേന്ദ്രത്തില്‍ ഈടാക്കാനുള്ള ജിഎസ്ടിയിലെ വ്യവസ്ഥ കേരളത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കും.

നികുതി ചുമത്താനുള്ള ചട്ടങ്ങളും മറ്റുമടങ്ങുന്ന ചരക്കു സേവന നികുതി ബില്‍ അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തമിഴ്‌നാട്ടിലെ എഐഎഡിഎംകെ ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ബില്ലിന് അനുകൂലമാണ്. എന്നാല്‍ ബില്ലിനെ തുടക്കം മുതല്‍ അനുകൂലിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
പുതിയ നികുതി ഘടന വഴി സംസ്ഥാനത്തുണ്ടാകുന്ന നഷ്ടം ആദ്യ അഞ്ച് വര്‍ഷം നികത്താന്‍ നടപടി സ്വീകരിക്കുമെന്നും അതിനായി ലോകസഭ പാസാക്കിയ ബില്ലിലെ 19-ാം വകുപ്പ് ഭേദഗതി ചെയ്യുമെന്നുമായിരുന്നു സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയ ധാരണ. എന്നാല്‍ കരട് ഭേദഗതിയില്‍ ഉപയോഗിച്ച ഭാഷ അത് ഉറപ്പ് നല്‍കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications