കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''നീ പോടാ കൊറോണാ വൈറസേ; നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ'' വൈറലായി കുട്ടികളുടെ വീഡിയോ

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസിനെ തുരത്താന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാട് ഒരുമിച്ച് നില്‍ക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 19 കൊറോണ കേസുകൾ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണയ്ക്ക് എതിരെയുളള പ്രതിരോധ പ്രവര്‍ത്തനത്തിലേക്ക് കുട്ടികളും പങ്ക് ചേര്‍ന്നിരിക്കുന്നു. കൊറോണയ്ക്ക് എതിരെ രണ്ട് കുട്ടികള്‍ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കേണ്ടത് എങ്ങനെ എന്നാണ് കുട്ടികൾ വീഡിയോയില്‍ പറയുന്നത്. കൈ സോപ്പിട്ട് കഴുകേണ്ടതിനെ കുറിച്ചും ചുമക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് എന്നും ഷേക്ക് ഹാൻഡ് കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യരുത് എന്നും അടക്കം കൊറോണ ശരീരത്തിൽ എത്താതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് കുട്ടികൾ വീഡിയോയിൽ പറയുന്നത്.

Recommended Video

cmsvideo
Kid's video against Covid 19 goes viral | Oneindia Malayalam

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിരജ്ഞനാണ് വീഡിയോയ്ക്ക് പിന്നില്‍. നിരജ്ഞന്റെ അനിയനും എല്‍കെജി വിദ്യാര്‍ത്ഥിയുമായ നീരജ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നു. തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് നിരഞ്ജനും നീരജും. ധനമന്ത്രി തോമസ് ഐസക് ഇത് ഫേസ്ബുക്കില്‍ പങ്ക് വെച്ചതോടെ വീഡിയോ വൈറലാവുകയാണ്.

video

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' നീ പോടാ കൊറോണാ വൈറസേ" എന്ന പഞ്ച് ലൈനുമായി നിരഞ്ജനും നീരജും ചേർന്ന് പുറത്തിറക്കിയ വീഡിയോയുടെ രണ്ടാം ഭാഗവും കൌതുകകരമാണ്. പകർച്ച വ്യാധി തടയാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് പുതിയ വീഡിയോ ആരംഭിക്കുന്നത്.

"വെള്ളത്തിൽ കളിക്കരുത്" എന്ന അമ്മയുടെ വാണിംഗിന് "ഇങ്ങനെ കളിച്ചില്ലെങ്കിൽ പണി കിട്ടുമമ്മേ" എന്നാണ് കുട്ടിയുടെ കൌണ്ടർ. തുടർന്ന് ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാൻഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വീഡിയോ അവസാനിക്കുന്നത്.

അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ സഹോദരങ്ങൾ. നിരഞ്ജൻ എട്ടാം ക്ലാസിലും നീരജ് എൽകെജിയിലും. സ്കൂളിലെ സിനിമാപ്രവർത്തനങ്ങളിൽ സജീവമാണ് നിരഞ്ജൻ. നമ്മളിൽ നിന്ന് ആരിലേയ്ക്കും കൊറോണാ പടരാൻ ഇടവരരുത് എന്ന സന്ദേശമായിരുന്നു ആദ്യ വീഡിയോയിൽ. കൊറോണയ്ക്കെതിരെയുള്ള നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ ചെറിയ കുട്ടികളടക്കം പങ്കു ചേരുകയാണ്'' എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

English summary
Thomas Isaac sahres viral video of kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X