Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്ന ഉറപ്പ് ജനങ്ങള്‍ക്ക് ലഭിച്ച 5 വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നാടിന്റെ ആത്മവിശ്വാസമായി ആ വാക്കുകള്‍ മലയാളിയുടെ ഹൃദയത്തില്‍ പടരുകയാണ്. താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്. സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന കേവലമായ പ്രതീക്ഷ മാത്രമല്ല ആ വാക്കുകളിലുള്ളത്. ജനതയ്ക്ക് അതിജീവിക്കാന്‍ കരുത്തു പകരുന്ന രാഷ്ട്രീയത്തിന്റെ ഉറപ്പാണ് എല്‍ഡിഎഫെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

kerala

നിപ്പയും ഓഖിയും പ്രളയവും കോവിഡും ഒന്നിനു പിറകെ ഒന്നായി വന്നപ്പോള്‍ നാം അതിജീവിക്കുമെന്ന ഉറപ്പുമായി സര്‍ക്കാര്‍ മുന്നില്‍ത്തന്നെ നിന്നു. പണവും ഭരണയന്ത്രവും ആ ലക്ഷ്യത്തിനുവേണ്ടി ചലിച്ചു. ഏറ്റവും പാവപ്പെട്ടവരുടെയും മിണ്ടാപ്രാണികളുടെയും വരെ ജീവിതത്തിലേയ്ക്ക് കരുതലിന്റെ കരങ്ങള്‍ നീണ്ടുവന്നു. പാവങ്ങളുടെ ജീവിതത്തെ ആ കരങ്ങള്‍ താങ്ങി നിര്‍ത്തി. ഉറപ്പിന്റെ കരുത്ത് സമൂഹം തൊട്ടറിഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ് എന്ന ഉറപ്പ് ജനങ്ങള്‍ക്ക് ലഭിച്ച അഞ്ചുവര്‍ഷങ്ങളാണ് കടന്നു പോകുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞതു മുഴുവന്‍ പാലിക്കാനുള്ള പ്രതിജ്ഞകളാണെന്ന്, ഓരോ വര്‍ഷവും ഓരോന്നിന്റെയും പുരോഗതി പ്രോഗ്രസ് കാര്‍ഡായി അവതരിപ്പിച്ചു കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. വിവിധ വിഭാഗം ജനങ്ങളോട് സംവദിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയത്. ജനങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ തന്നെയാണ് നടപ്പായത്.

നമ്മുടെ ആശുപത്രികളും പള്ളിക്കൂടങ്ങളും ലോകനിലവാരത്തിലേയ്ക്കുയര്‍ന്നപ്പോള്‍, വികസനത്തില്‍ ജനപക്ഷ മുന്‍ഗണന ഉറപ്പിക്കുകയായിരുന്നു. വളരാനും ജീവിക്കാനും കൊള്ളാവുന്ന നാടാണ് തങ്ങളുടേത് എന്ന വരും തലമുറയുടെ കൂടി ഉറപ്പാണ് പൊതുവിദ്യാലയങ്ങളുടെയും ലെയും പൊതുജനാരോഗ്യകേന്ദ്രങ്ങളുടെയും കിടയറ്റ അടിസ്ഥാന സൌകര്യങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. മികച്ച റോഡുകള്‍, മുടങ്ങാതെ കിട്ടുന്ന വൈദ്യുതി, ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന ഖ്യാതിയിലേയ്ക്കുള്ള ഉറപ്പുകളാണ്. ക്രമസമാധാനപാലനത്തിനും അഴിമതിയില്ലാത്ത ഭരണത്തിനും ലഭിക്കുന്ന ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ജാഗ്രതയ്ക്കും സത്യസന്ധതയ്ക്കും ജനങ്ങള്‍ക്ക് ലഭിച്ച ഉറപ്പാണ്.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗുവാഹത്തി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ.. ചിത്രങ്ങൾ കാണാം

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങാതെ എന്നത് നമ്മുടെ നാട്ടിലെ പാവങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞ ഉറപ്പാണ്. വര്‍ഷാവര്‍ഷമുള്ള വര്‍ദ്ധന ആ ഉറപ്പില്‍ പതിഞ്ഞ തഴമ്പും. ഉറച്ച രാഷ്ട്രീയമാണ് എല്‍ഡിഎഫ്. ആ രാഷ്ട്രീയത്തില്‍ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു കിട്ടിയ ഭരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തേത്. ആ ഉറപ്പുള്ളതുകൊണ്ടാണ്, എല്‍ഡിഎഫ് തിരിച്ചു വരുമെന്ന് ജനങ്ങള്‍ ഉറപ്പിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ്. അതില്‍ തര്‍ക്കമില്ല- തോമസ് ഐസക്ക് പറഞ്ഞു.

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

Recommended Video

cmsvideo
    Shashi tharoor has possibilities to become CM candidate

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+