'രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യ പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവർ'; തുറന്നടിച്ച് ഐസക്ക്
തിരുവനന്തപുരം: ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആചരിക്കുമ്പോള്‍ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശങ്ങളെ തള്ളിപ്പഞ്ഞവരാണ്. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്രകളായ മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം എല്ലാം അപകടത്തിലാണ്. ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍. ത്രിവര്‍ണ്ണ പതാകയെപ്പോലും ഹിന്ദുത്വ ശക്തികള്‍ അംഗീകരിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.
വിധിയുടെ വിളയാട്ടംമൂലം അധികാരത്തിലേറിയവര്‍ നാളെ നമ്മളോട് ത്രിവര്‍ണ്ണ പതാകയേന്താന്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ ത്രിവര്‍ണ്ണ പതാകയെന്നാല്‍ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ത്രി എന്ന വാക്ക് തന്നെ ഹീനമാണ്. മൂന്നു വര്‍ണ്ണങ്ങളിലുള്ള ഒരു പതാക വളരെ മോശമായ മാനസിക പ്രഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനീകരമാവുകയും ചെയ്യുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. തോമസ് ഐസക്കിന്റെ വാക്കുകളിലേക്ക്....
ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍

75 വര്‍ഷം മുമ്പ് 1947 ആഗസ്റ്റ് 15-ന് ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിനു തിരശ്ശീല വീണു. 1700-ല്‍ ആഗോള ഉല്‍പ്പാദനത്തിന്റെ അതേണ്ട് 25 ശതമാനം ഇന്ത്യയില്‍ ആയിരുന്നു. 1947 ആയപ്പോഴേക്കും അത് 4 ശതമാനത്തില്‍ താഴെയായി. പ്രതിവര്‍ഷം ഒരു ശതമാനം വീതമാണ് ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായത്.

അവര്‍ വികസിതമായി നമ്മള് അവികസിതമായി. അവികസനത്തിന്റെ വികസനം എന്ന പരികല്‍പ്പനയ്ക്കു ഇന്ത്യ നേര്‍സാക്ഷ്യമായി. സ്വാതന്ത്ര്യാനന്തരകാലത്ത് ശരാശരി ഏതാണ്ട് 5 ശതമാനത്തോളം വളര്‍ച്ച കൈവരിക്കാന്‍ നമുക്കു കഴിഞ്ഞു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ വളര്‍ച്ചയുടെ നേട്ടം നീതിപൂര്‍വ്വമായി വിതരണം ചെയ്യപ്പെട്ടില്ല.

ഇതാണ് സ്വാതന്ത്ര്യാനന്തരകാലത്തെ നമ്മുടെ ഏറ്റവും വലിയ ദൗര്‍ബല്യം. ഇന്ന് 75-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ്. സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശങ്ങളെ തള്ളിപ്പഞ്ഞവരാണ്. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്രകളായ മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം എല്ലാം അപകടത്തിലാണ്. ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍. ത്രിവര്‍ണ്ണ പതാകയെപ്പോലും ഹിന്ദുത്വ ശക്തികള്‍ അംഗീകരിച്ചിട്ടില്ല.

''വിധിയുടെ വിളയാട്ടംമൂലം അധികാരത്തിലേറിയവര്‍ നാളെ നമ്മളോട് ത്രിവര്‍ണ്ണ പതാകയേന്താന്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ ത്രിവര്‍ണ്ണ പതാകയെന്നാല്‍ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ത്രി എന്ന വാക്ക് തന്നെ ഹീനമാണ്. മൂന്നു വര്‍ണ്ണങ്ങളിലുള്ള ഒരു പതാക വളരെ മോശമായ മാനസിക പ്രഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനീകരമാവുകയും ചെയ്യും'' എന്നാണ് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ 1947 ആഗസ്റ്റ് 14-ന് പ്രസിദ്ധീകരിച്ചത്.

ഈ വഞ്ചന മറച്ചുവയ്ക്കുന്നതിനാണ് ആദ്യ സ്വാതന്ത്ര്യദിനത്തെ കരിദിനമായി ആചരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും മറ്റുമുള്ള പ്രചാരണം സംഘടിപ്പിക്കുന്നത്. കെ.സി. വേണുഗോപാലിനെപോലുള്ള കോണ്‍ഗ്രസ് നേതാക്കളും ഈ ദുഷ്പ്രചാരണത്തില്‍ പങ്കാളിയായി കണ്ടത് ഞെട്ടലുണ്ടാക്കി. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി നടത്തിയ ആഹ്വാനവും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് പ്രഥമ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളായത് എന്നതിനെല്ലാം രേഖാമൂലം തെളിവുകള്‍ ദേശാഭിമാനിയിലും സാമൂഹ്യമാധ്യമങ്ങളിലും വന്നസ്ഥിതിക്ക് അവ ആവര്‍ത്തിക്കുന്നില്ല.

ഭരണഘടനയെ സംരക്ഷിക്കും എന്നതാണ് 75-ാം വാര്‍ഷികത്തില്‍ നാം എടുക്കുന്ന പ്രതിജ്ഞ. അതുകൊണ്ടാണ് സിപിഐ(എം) സംഘടിപ്പിക്കുന്ന എല്ലാ പതാക ഉയര്‍ത്തല്‍ ചടങ്ങിനും അവസാനം ഭരണഘടന ആമുഖം വായിച്ചുകൊണ്ട് പ്രതിജ്ഞ എടുത്തത്. ഇന്നുകാലത്ത് എകെജി സെന്ററിനു മുന്നില്‍ സ. എസ്ആര്‍പി പതാക ഉയര്‍ത്തിയശേഷം പാര്‍ട്ടി സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications