Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ഉദ്ദേശിച്ചത് അതിവേഗ റെയില്‍പ്പാത; എക്‌സ്പ്രസ് ഹൈവേ അല്ല

തിരുവനന്തപുരം: സിപിഎം പഠന കോണ്‍ഗ്രസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുന്നോട്ടുവെച്ച അതിവേഗ പാത എക്‌സ്പ്രസ് ഹൈവേ അല്ലെന്നും റെയില്‍പ്പാതയാണെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെയാണ് തോമസ് ഐസക് വിശദീകരണം നല്‍കിയത്.

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച എക്‌സ്പ്രസ് ഹൈവേ എന്ന ആശയത്തെ സിപിഎം വിമര്‍ശിച്ചിരുന്നു. അതേ ആശയമാണ് കഴിഞ്ഞദിവസം പിണറായി വിജയനും മുന്നോട്ടു വച്ചിരിക്കുന്നതെന്നായിരുന്നു സിപിഎമ്മിനെതിരെ ഉയര്‍ന്ന ആരോപണം. ഇതേ തുടര്‍ന്നാണ് അതിവേഗ പാത എന്നത് റെയില്‍പ്പാതയാണെന്ന് തോമസ് ഐസക് വിശദീകരിച്ചത്.

thomas-issac

റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചു നോക്കിയിരുന്നെങ്കില്‍ എന്താണ് അതിവേഗ പാതയെന്ന് മനസിലായേനെയെന്ന് തോമസ് ഐസക് പറയുന്നു. അതിവേഗ റെയില്‍പ്പാതയാണ് ഉദ്ദേശിച്ചതെന്ന് അതില്‍ വ്യക്തമാക്കിയിരുന്നതാണ്. എക്‌സ്പ്രസ് ഹൈവേയെ ഇല്ലാതാക്കുന്നതാണ് അതിവേഗ റെയില്‍പ്പാതയെന്നു തോമസ് ഐസക് പറഞ്ഞു.

പിണറായി വിജയന്‍ അതിവേഗ പാത എന്ന ആശയം അവതരിപ്പിച്ചതോടെ സിപിഎമ്മിനെയും പിണറായിയെയും പരിഹസിച്ച് ഫേസ്ബുക്കില്‍ ട്രോളുകള്‍ ആരംഭിച്ചിരുന്നു. യുഡിഎഫിന്റെ ആശയം ആദ്യം എതിര്‍ക്കുകയും പിന്നീട് നടപ്പാക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ ശീലമായിരിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+