കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് പ്രസംഗത്തിന്റെ ചിത്രം ഒരു കൊച്ചുമിടുക്കന്റെ സൃഷ്ടി, ചിത്രങ്ങൾ പങ്കുവെച്ച് തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: കുഴല്‍മന്ദം ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സ്‌നേഹ എഴുതിയ കവിത വായിച്ചാണ് ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ടത്. ബജറ്റ് പ്രസംഗത്തിന്റെ കവർ ചിത്രമടക്കമുളളവയും കുട്ടികളുടെ രചനയാണ്. അവയോരൊന്നും ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഇത്തവണ ബജറ്റ് പ്രസംഗത്തിൽ കുട്ടികളുടെ രചനകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ ചിത്രം ഒരു കൊച്ചുമിടുക്കന്റെ സൃഷ്ടിയാണ്. കാസർകോട് ഇരിയണ്ണി പിഎ എൽപിഎസിലെ ഒന്നാം ക്ലാസുകാരൻ വി ജീവൻ. ജെൻഡർ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ. ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവർ ഇടുക്കി കുടയത്തൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവർ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരൻ ജഹാൻ ജോബിയുടേയും.

budget

ബജറ്റ് ഇൻ ബ്രീഫിലെ കവർചിത്രങ്ങൾ തൃശൂർ വടക്കാഞ്ചേരി ഗവ. ഗേൾസ് എൽപിഎസിലെ അമൻ ഷസിയ അജയ് വരച്ചതാണ്. എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ കവർ ചിത്രവും ഈ കുട്ടിയുടേതു തന്നെ. തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മർവയും യുഎഇ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ ബാക്ക് കവറിൽ.

ലോക്ഡൌൺ കാലത്ത് കുട്ടികളുടെ സർഗശേഷിയുടെ പ്രകാശനത്തിനു വേണ്ടി അക്ഷരവൃക്ഷം എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അതിബൃഹത്തായ പങ്കാളിത്തമാണ് അതിനു ലഭിച്ചത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4947 വിദ്യാലയങ്ങളിൽ നിന്ന് 56399 സൃഷ്ടികൾ സ്കൂൾ വിക്കിയുടെ പേജിൽ വായിക്കാം. ഈ സൃഷ്ടികളിൽനിന്നാണ് ചിത്രങ്ങളും കവിതകളും തിരഞ്ഞെടുത്തത്. എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ'.

Recommended Video

cmsvideo
വമ്പൻ നീക്കവുമായി പിണറായി സർക്കാർ..എല്ലാ വീട്ടിലും ഇന്റർനെറ്റ് | Oneindia Malayalam

English summary
Thomas Isaac shares cover pictures of Kerala Budget 2021 drawn by Kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X