കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പയെടുത്ത് ദുരന്തത്തെ മറികടക്കാൻ കേന്ദ്രവും ബിജെപിയും സമ്മതിക്കുന്നില്ല! തുറന്നടിച്ച് ധനമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
Thomas Isaac slams BJP For Denying Flood Relief Fund | Oneindia Malayalam

തിരുവനന്തപുരം: 2018ലെ പ്രളയത്തിന്‌റെ ദുരിതത്തില്‍ നിന്നും കരകയറുന്നതിന് മുന്‍പാണ് വീണ്ടും 2019ല്‍ പ്രളയം കേരളത്തെ മുക്കിയത്. ഇതോടെ സാമ്പത്തികമായി തകര്‍ന്ന കേരളത്തെ പ്രളയ ധനസഹായത്തില്‍ നിന്നും ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്.

ഏഴ് സംസ്ഥാനങ്ങള്‍ക്ക് പ്രളയസഹയാം അനുവദിച്ചപ്പോള്‍ കേരളം മാത്രം ഒഴിവാക്കപ്പെടുകയായിരുന്നു. 2100 രൂപയാണ് സഹായമായി കേരളം കഴിഞ്ഞ സെപ്റ്റംബറില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. സ്വന്തം നിലയിൽ വായ്പയെടുത്തും ദുരന്തത്തെ മറികടക്കാൻ കേന്ദ്രവും ബിജെപിയും സമ്മതിക്കുന്നില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് കുറ്റപ്പെടുത്തുന്നു.

കേരളത്തിന് മാത്രം ഒന്നുമില്ല

കേരളത്തിന് മാത്രം ഒന്നുമില്ല

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' പ്രളയനാശനഷ്ടത്തെ അതിജീവിക്കാൻ കേരളത്തിന് അർഹമായ സഹായം തുടർച്ചയായി നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. ഇന്നും ഏഴു സംസ്ഥാനങ്ങൾക്ക് പ്രളയസഹായം നൽകാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലായിരുന്നു യോഗം. കേരളത്തിനു മാത്രം ഒരു സഹായവുമില്ലെന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നു.

മറ്റുളളവർക്ക് 5908 കോടി

മറ്റുളളവർക്ക് 5908 കോടി

കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് 2109 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടമാണ് നാം നൽകിയത്. എന്നാൽ ഒരു രൂപ പോലും അനുവദിക്കാൻ അമിത്ഷായും സംഘവും തയ്യാറായില്ല. എന്നാൽ മറ്റുള്ളവർക്ക് 5908 കോടി രൂപ അനുവദിച്ചുവെന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കുന്നത്. ഈ വിവേചനം 2018ലെ പ്രളയത്തിലും നാം കണ്ടതാണ്. അന്ന്, കേരളത്തിന് ഒരു സഹായവും നൽകരുതെന്ന് ബിജെപി പ്രത്യക്ഷത്തിൽത്തന്നെ വലിയ പ്രചാരണം സംഘടിപ്പിച്ചിരുന്നു.

മന്ത്രിമാരെ തടഞ്ഞു

മന്ത്രിമാരെ തടഞ്ഞു

അതിന്റെ തുടർച്ചയായിരുന്നു, സഹായം തേടി പ്രവാസികളെ സമീപിക്കാൻ തീരുമാനിച്ച കേരളത്തിലെ മന്ത്രിമാരുടെ വിദേശ സന്ദർശനം തടഞ്ഞ തീരുമാനം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മലയാളികൾ നമ്മെ സഹായിക്കാൻ തയ്യാറായിരുന്നു. ആ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനാണ് മന്ത്രിമാരുടെ സന്ദർശനം വിവിധ രാജ്യങ്ങളിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ അത്തരം സന്ദർശനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതി വേണം. അവരുടെ ക്ലിയറൻസ് കിട്ടിയാൽ മാത്രമേ പോകാൻ കഴിയൂ.

പച്ചക്കളളം പ്രചരിപ്പിക്കുന്നു

പച്ചക്കളളം പ്രചരിപ്പിക്കുന്നു

കേരളത്തെ പ്രത്യക്ഷത്തിൽ ദ്രോഹിച്ച ഈ നടപടിയെ പരസ്യമായി ന്യായീകരിക്കുകയായിരുന്നു കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി മുരളീധരൻ. അനുമതി നിഷേധിച്ചിട്ടില്ല എന്ന പച്ചക്കള്ളമാണ് അദ്ദേഹം പ്രചരിപ്പിച്ചത്. അനുമതി നൽകിയാൽ മാത്രമേ സന്ദർശനം സാധ്യമാകൂ എന്നിരിക്കെ, നിഷേധിച്ചിട്ടില്ല എന്ന വാദത്തിന് എന്തു പ്രസക്തി? ഇത്തരം വിതണ്ഡവാദങ്ങളിൽ തങ്ങൾ അഗ്രഗണ്യരാണെന്നാണ് അവർ സ്വയം വിശ്വസിക്കുന്നത്.

ബിജെപിക്ക് വാശി

ബിജെപിക്ക് വാശി

ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്നു മാത്രമേ പറയുന്നുള്ളൂ.
പ്രളയദുരിതത്തെ അതിജീവിക്കാൻ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുത് എന്നൊരു വാശി ബിജെപിയ്ക്കുണ്ട്. നമ്മുടെ വായ്പാ പരിധിയ്ക്ക് പുറത്തു നിന്ന് വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് നാം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അതിനും അനുമതി നൽകിയില്ല.

കേരളത്തിലെ ബിജെപി ഉത്തരം പറയണം

കേരളത്തിലെ ബിജെപി ഉത്തരം പറയണം

ജിഎസ് ടി കൗൺസിലിൽ ആദ്യം അനുമതി നൽകാമെന്ന വാഗ്ദാനം നൽകിയിരുന്നു. വായ്പകൾ തരപ്പെടുത്തിയപ്പോഴാകട്ടെ, കേന്ദ്രം വാക്കു മാറി. സ്വന്തം നിലയിൽ വായ്പയെടുത്തും ദുരന്തത്തെ മറികടക്കാൻ കേന്ദ്രവും ബിജെപിയും സമ്മതിക്കുന്നില്ല. എന്തുകൊണ്ടാണ് ഈ സംസ്ഥാനത്തോടു മാത്രം ഈ ദുർവാശി? ഉത്തരം പറയേണ്ടത് കേരളത്തിലെ ബിജെപി നേതൃത്വമാണ്''.

English summary
Thomas Isaac slams BJP and Central government for denying flood relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X