Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാമാന്യ ജനാധിപത്യ മര്യാദ പോലും കാണിക്കാത്ത കേന്ദ്രസർക്കാരിന്റെ തെമ്മാടി ഭരണം'; ഐസക്

വിവിധ പ്രതിപക്ഷ പാർട്ടികളുടേയും നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ കോളുകൾ ചോർത്തിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് തോമസ് ഐസക്. കേന്ദ്രസർക്കാർ ഹാക്കർമാരെ വച്ച് ചാരപ്രവർത്തനം നടത്തുന്നു എന്ന് ഒരു വിദേശ കമ്പനി മുന്നറിയിപ്പ് നൽകുന്ന അവസ്ഥ ഭീതിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടും അവരെ നിയമവിരുദ്ധമായി നിരീക്ഷിച്ച് രഹസ്യങ്ങൾ ചോർത്തിയും വരുതിയിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'സിപിഐ(എം) ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടേതടക്കം ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ചോർത്താൻ ശ്രമിക്കുകയാണ്. ഇത്‌ വെറും ഊഹാപോഹമല്ല, ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ് സന്ദേശങ്ങൾ അവർക്ക് ലഭിച്ചു. ഇത്‌ തീർച്ചയായും ഞെട്ടിക്കുന്ന വാർത്തയാണ്.

 modi-isaac

ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടും അവരെ നിയമവിരുദ്ധമായി നിരീക്ഷിച്ച് രഹസ്യങ്ങൾ ചോർത്തിയും വരുതിയിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാർ ഹാക്കർമാരെ വച്ച് ചാരപ്രവർത്തനം നടത്തുന്നു എന്ന് ഒരു വിദേശ കമ്പനി മുന്നറിയിപ്പ് നൽകുന്ന അവസ്ഥ സത്യത്തിൽ ഭീതിദമാണ്. സാമാന്യ ജനാധിപത്യ മര്യാദ പോലും കാണിക്കാത്ത കേന്ദ്രസർക്കാരിന്റെ തെമ്മാടി ഭരണം സൃഷ്ടിച്ചിരിക്കുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് ഇത്‌ വിരൽ ചൂണ്ടുന്നത്.

തീവ്രവർഗ്ഗീയ സ്വേച്ഛാധിപത്യ ഭരണം നിലനിർത്താൻ വേണ്ടി ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ ഏതറ്റം വരെ പോകാനും തയ്യാറാണെന്നത് ഇതിലൂടെ വ്യക്തമാക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഐക്യപ്രസ്ഥാനത്തെ പേടിച്ച് പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി വേട്ടയാടാനുള്ള ശ്രമമാണിത്. ഇത്തരത്തിൽ നടത്തുന്ന ഹാക്കിങ് ശ്രമങ്ങൾ വിജയിച്ചാൽ ഭീമ കൊറേഗാവ് കേസിൽ സംഭവിച്ചതുപോലെ ഫോണിലും മറ്റും വ്യാജമായി തെളിവുകൾ നിക്ഷേപിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കിലാക്കാനും കഴിയും. ഈ ഭീകര ഭരണത്തിൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേരളത്തിലെ സൗഹാർദപരമായ അന്തരീക്ഷം തകർക്കാൻ വേണ്ടി നടന്ന നീക്കങ്ങൾ നാമെല്ലാവരും കണ്ടതാണ്. വർഗ്ഗീയ വിഷം നിരന്തരം ചീറ്റിയും ചരിത്രം വളച്ചൊടിച്ച് വ്യാജ ബോധം നിർമിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചും എതിരെ ഉറർന്നുവരുന്ന ശബ്ദങ്ങളെ അടിച്ചമർത്തിയും ജനാധിപത്യത്തെ കശാപ്പു ചെയ്തും ആധുനിക ഇന്ത്യൻ റിപബ്ലിക്കിനെ നൂറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾ അതിശക്തമായി നടന്നുകൊണ്ടിരിക്കുമ്പോൾ അതിനെ എതിർക്കേണ്ടത് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും കടമയാണ്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+