കിഫ്ബിയെ റിസർവ്വ് ബാങ്ക് ശ്വാസം മുട്ടിക്കുന്നു';വിമർശനവുമായി തോമസ് ഐസക്
കോട്ടയം;സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് കോർപ്പറേറ്റ് ബോഡികൾക്കു നൽകുന്ന ടേം ലോണുകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന റിസർവ്വ് ബാങ്ക് സർക്കുലറിനെതിരെ മുൻ ധനമന്ത്രി തോമസ് ആസക്. കിഫ്ബി ഒരു ബോഡി കോർപ്പറേറ്റ് ആണെന്നിരിക്കെ ലക്ഷ്യം വളരെ വ്യക്തമാണെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ബിജെപി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ റിസർവ്വ് ബാങ്കും അത്തരമൊരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം കുറ്റപ്പെടുത്തി. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ റിസർവ്വ് ബാങ്കും ഇറങ്ങിയിരിക്കുകയാണ്. റിസർവ്വ് ബാങ്കിന്റെ പുതിയ സർക്കുലറിൽ പറയുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പദ്ധതികൾക്കു പണം നൽകുന്നതിന് അതീജാഗ്രത പുലർത്തണമെന്നാണ്- പ്രത്യേകിച്ച് കോർപ്പറേറ്റ് ബോഡികൾക്കു നൽകുന്ന ടേം ലോണുകൾ. കിഫ്ബി ഒരു ബോഡി കോർപ്പറേറ്റ് ആണെന്ന് ഓർക്കുക. ലക്ഷ്യം വളരെ വ്യക്തമാണ്.ഇത്തരം വായ്പകൾ നൽകുന്നതിനു മുമ്പ് പ്രൊജക്ട് വയബിളും ബാങ്കബിളുമാണെന്ന് ഉറപ്പുവരുത്തണം. എന്നുവച്ചാൽ "പ്രൊജക്ടിൽ നിന്നുള്ള വരുമാനംകൊണ്ടുതന്നെ വായ്പയുടെ മുതലും സർവ്വീസിംഗും നടത്താനുള്ള വരുമാനം ഉണ്ടാകണം. കടത്തിന്റെ തിരിച്ചടവ് ബജറ്ററി വിഭവങ്ങൾകൊണ്ടാവില്ലായെന്ന് ഉറപ്പുവരുത്തണം".
ബജറ്ററിന് വിഭവങ്ങളുടെ പിന്തുണയില്ലാതെ പ്രൊജക്ടിൽ നിന്നുള്ള വരുമാനംകൊണ്ടുമാത്രം തിരിച്ചടവ് പൂർത്തീകരിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു റോഡ്/പാലം/പശ്ചാത്തലസൗകര്യ പ്രൊജക്ട് റിസർവ്വ് ബാങ്കിന് ചൂണ്ടിക്കാണിച്ചുതരാൻ കഴിയുമോ? നാഷണൽ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന എല്ലാ ദേശീയപാത വികസന പദ്ധതികൾക്കും വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ഉണ്ട്. അവയെല്ലാം ബിഒടി അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോൺട്രാക്ടർ മുൻകൂറായി പണം മുടക്കുന്നു. സർക്കാർ ബജറ്റിൽ നിന്നാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകുക. ടോൾ പിരിക്കുന്നതിനുള്ള അവകാശവും കോൺട്രാക്ടർക്കു നൽകും.
ഇങ്ങനെയുള്ള പദ്ധതികൾക്ക് നാഷണൽ ഹൈവേ അതോറിറ്റിക്കു വായ്പ നൽകാൻ പാടില്ലായെന്നു റിസർവ്വ് ബാങ്ക് പറയുമോ? എന്തിന് മസാല ബോണ്ടിന് വായ്പയെടുക്കുന്നതിന് റിസർവ്വ് ബാങ്കിന്റെ ഫോറിൻ എക്സ്ചേഞ്ച് ഡിപ്പാർട്ട്മെന്റ് എൻഒസി നൽകിയപ്പോൾ അന്ന് അവർ ഇത്തരം മാനദണ്ഡങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എന്തേ ഇപ്പോൾ ഇങ്ങനെയൊരു പുനർവിചിന്തനം?
രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ബിജെപി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ റിസർവ്വ് ബാങ്കും അത്തരമൊരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.
ഇതിനെതിരെ രണ്ടു മാർഗ്ഗങ്ങളാണുള്ളത്. നിയമപരമായിട്ടുള്ള പരിഹാരങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതോടൊപ്പം ബഹുജനങ്ങളെ ബോധവൽക്കരിക്കണം, അണിനിരത്തണം. ഇന്നു കേരളത്തിന്റെ കടബാധ്യത സംബന്ധിച്ച് ചില വിദഗ്ദന്മാരും മാധ്യമങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോലാഹലം ഇത്തരമൊരു കേന്ദ്ര കടന്നാക്രമണത്തിന് കളമൊരുക്കാനാണെന്നു പണ്ടേ പറഞ്ഞിട്ടുള്ളതാണ്. അത് ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്'.
ഇതാണ് ദിൽഷ..ദിലുവിനെ എന്തുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമെന്ന് ഈ ഫോട്ടോകൾ പറയും..വൈറൽ ചിത്രങ്ങൾ
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications