കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുല്ലപ്പള്ളി രാമചന്ദ്രൻ ഉരുണ്ടു കളിച്ചതുകൊണ്ടൊന്നും കാര്യമില്ല.. ഇത് തീക്കളിയാണ്';രൂക്ഷവിമർശനവുമായി ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം; വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് ധാരണയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. അതിജീവനഭീതി മൂർച്ഛിച്ച് കേരളത്തെ വർഗീയമായി വെട്ടിമുറിക്കാനുള്ള ആപത്കരമായ കരുനീക്കത്തിലാണ് യുഡിഎഫും മുസ്ലിംലീഗുമെന്നും ഐസക് പറഞ്ഞു.ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫയർ പാർടി പ്രവർത്തകരെ സ്വതന്ത്രവേഷത്തിൽ തങ്ങളുടെ സ്ഥാനാർത്ഥികളായി അവതരിപ്പിക്കുകയാണ് യുഡിഎഫ്. ഇത് തീക്കളിയാണെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

യുഡിഎഫും മുസ്ലിംലീഗും

യുഡിഎഫും മുസ്ലിംലീഗും

അതിജീവനഭീതി മൂർച്ഛിച്ച് കേരളത്തെ വർഗീയമായി വെട്ടിമുറിക്കാനുള്ള ആപത്കരമായ കരുനീക്കത്തിലാണ് യുഡിഎഫും മുസ്ലിംലീഗും. ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫയർ പാർടി പ്രവർത്തകരെ സ്വതന്ത്രവേഷത്തിൽ തങ്ങളുടെ സ്ഥാനാർത്ഥികളായി അവതരിപ്പിക്കുകയാണ് യുഡിഎഫ്. ഇത് തീക്കളിയാണ്. അതീവഗൌരവമായ ഈ സ്ഥിതിവിശേഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉരുണ്ടു കളിച്ചതുകൊണ്ടൊന്നും കാര്യമില്ല. സഖ്യം മുസ്ലിംലീഗും വെൽഫയർ പാർടിയും മുരളീധരനെപ്പോലുള്ള കോൺഗ്രസ് നേതാക്കളും സ്ഥിരീകരിച്ചു കഴിഞ്ഞു.

മുല്ലപ്പള്ളിയുടെ ചിത്രം

മുല്ലപ്പള്ളിയുടെ ചിത്രം

തങ്ങളും യുഡിഎഫും തമ്മിൽ ധാരണയുള്ള കാര്യം എല്ലാവർക്കുമറിയാം എന്നാണ് കഴിഞ്ഞ ദിവസം വെൽഫയർ പാർടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിമേൽ മലപ്പുറം പ്രസ്ക്ലബിൽ തുറന്നടിച്ചത്. അതിനു തൊട്ടുമുമ്പാണ് മലപ്പുറത്ത് ഏലംകുളം പഞ്ചായത്തിൽ കുന്നിക്കാട് വാർഡിൽ മത്സരിക്കുന്ന വെൽഫയർ പാർടി പ്രവർത്തക സെൽമയടക്കമുള്ളവർക്കൊപ്പം സ്ഥാനാർത്ഥി സംഗമത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ നിൽക്കുന്ന ചിത്രം അദ്ദേഹം തന്നെ പങ്കുവെച്ചത്.

വെൽഫെയർ പാർട്ടി സ്ഥാനാര്‍ത്ഥികള്‍

വെൽഫെയർ പാർട്ടി സ്ഥാനാര്‍ത്ഥികള്‍

തിരൂർ നഗരസഭയിലെ 38-ാം വാർഡിൽ യുഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന സലീന അന്നാര, വെൽഫെയർ പാർടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണെന്ന് വാർത്ത പുറത്തു വന്നു കഴിഞ്ഞു. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ഒമ്പത് സീറ്റിൽ കോൺഗ്രസും എട്ടു സീറ്റിൽ മുസ്ലിം ലീഗും രണ്ടു സീറ്റിൽ വെൽഫെയർ പാർടിയുമാണ് മത്സരിക്കുന്നത്. രണ്ടാം വാർഡായ കൈതേരി മുക്കിൽ വെൽഫെയർ പാർടിയുടെ എം കെ ഫാത്തിമയും പതിനെട്ടാം വാർഡായ പാലേരിയിൽ വെൽഫെയർ പാർടിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ അബ്ദുള്ള സൽമാനുമാണ് സ്ഥാനാർഥികൾ.

മുസ്ലിം രാഷ്ട്രവാദം

മുസ്ലിം രാഷ്ട്രവാദം

വെൽഫയർ പാർടിയുമായി പ്രാദേശിക ധാരണയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ പരസ്യമായി സമ്മതിക്കുകയും ചെയ്തു.
എന്താണ് ഈ സഖ്യത്തിന്റെ പ്രശ്നം? ഒരുവശത്ത് ഹിന്ദുരാഷ്ട്രവാദം ബിജെപി ഹിംസാത്മകമായി ഉയർത്തുമ്പോൾ, മറുപടിയായി മുസ്ലിം രാഷ്ട്രവാദം ഉന്നയിക്കുകയാണ് ജമായത്തെ ഇസ്ലാമിയെപ്പോലുള്ളവർ. രണ്ടുകൂട്ടരുടെയും ലക്ഷ്യം സമൂഹത്തിന്റെ മതപരമായ വിഭജനവും അതുമൂലമുണ്ടാകുന്ന സംഘർഷവുമാണ്.

അംഗീകരിക്കുന്നുണ്ടോയെന്നതാണ്

അംഗീകരിക്കുന്നുണ്ടോയെന്നതാണ്

പാർലമെന്ററി ജനാധിപത്യം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഇസ്ലാമിക ഭരണവ്യവസ്ഥയുടെ സംസ്ഥാപനമാണെന്നും ജമായത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവായ മൗലാന മൗദൂദി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വഴി ഈ ആശയം ജമായത്തെ ഇസ്ലാമി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശയത്തെ യുഡിഎഫ് അംഗീകരിക്കുന്നുണ്ടോ എന്നാണ് ചോദ്യം.

രാഷ്ട്രീയകൂട്ടുകെട്ടുണ്ടാക്കാനാവും?

രാഷ്ട്രീയകൂട്ടുകെട്ടുണ്ടാക്കാനാവും?

‘‘നമ്മുടെ നാട് അംഗീകരിച്ച രാഷ്ട്രീയ വ്യവസ്ഥയിൽ നിയമനിർമാണത്തിന്റെ പരമാധികാരം ജനങ്ങൾക്കാണ്. അതിനാൽ ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥ അനിസ്ലാമികമാണ്" എന്നാണ് ജമായത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി 2006ൽ എഴുതിയ ലേഖനത്തിൽ വാദിക്കുന്നത്. ഈ നിലപാടിൽനിന്ന്‌ തങ്ങൾ പിന്മാറിയെന്ന് ജമാഅത്തെ ഇസ്ലാമി എവിടെയും പറഞ്ഞിട്ടില്ല. അത്തരമൊരു പ്രസ്ഥാനവുമായി കോൺഗ്രസിനും മുസ്ലിംലീഗിനും എങ്ങനെ രാഷ്ട്രീയകൂട്ടുകെട്ടുണ്ടാക്കാനാവും?

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam
രാഷ്ട്രീയ കടമ

രാഷ്ട്രീയ കടമ

ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രമുണ്ടാക്കുമെന്ന ബിജെപിയുടെയും ഇസ്ലാമിക ഭരണവ്യവസ്ഥ കൊണ്ടുവരുമെന്ന ജമായത്തെ ഇസ്ലാമിയുടെയും നിലപാട് ഒരുപോലെ ആപത്താണ്. മതാധിപത്യരാഷ്ട്രമെന്ന അപകടകരമായ രാഷ്ട്രീയമോഹത്തോട് പ്രതികരിക്കാൻ പോകുമാകാത്ത കോമാ സ്റ്റേജിലാണ് യുഡിഎഫ് നേതാക്കൾ. രാഷ്ട്രീയമായി അവർ അത്രത്തോളം അധഃപതിച്ചു കഴിഞ്ഞു.
ഈ തീക്കളിയെ പരാജയപ്പെടുത്തുകയാണ് ഈ തിരഞ്ഞെടുപ്പിൽ കേരളജനതയുടെ രാഷ്ട്രീയ കടമ.

'ഹൈദരാബാദ് കാവി അണിയുന്നു..കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ്'; സന്ദീപ് വാര്യർ'ഹൈദരാബാദ് കാവി അണിയുന്നു..കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ്'; സന്ദീപ് വാര്യർ

ഹൈദരാബാദില്‍ 80 സീറ്റിലേറെ സീറ്റില്‍ ലീഡ്, ബിജെപിയുടെ കുതിപ്പിന് പിന്നില്‍ ബീഹാറിലെ വിജയശില്‍പ്പി!!ഹൈദരാബാദില്‍ 80 സീറ്റിലേറെ സീറ്റില്‍ ലീഡ്, ബിജെപിയുടെ കുതിപ്പിന് പിന്നില്‍ ബീഹാറിലെ വിജയശില്‍പ്പി!!

English summary
Thomas isaac slams UDF for their welfare party alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X