• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജനാധിപത്യാവകാശലംഘനം, നീചമായ രാഷ്ട്രീയപകപോക്കല്‍... ദീപക്കിനൊപ്പം തോമസ് ഐസക്ക്

  • By Desk

തിരുവനന്തപുരം: ബിജെപിക്ക് വോട്ട് ചെയ്ത 31 ശതമാനം പേരെ വെടിവച്ച് കൊല്ലണം എന്ന് ദീപക് നാരായണന്‍ ആഹ്വാനം ചെയ്തു എന്നാണ് സംഘപരിവാറിന്‍റെ ആഹ്വാനം. എന്നാല്‍ കത്വ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ജനാധിപത്യത്തെ കുറിച്ച് പറയുകയായിരുന്നു ദീപക് ശങ്കരനാരായണന്‍.

ഇതേ തുടര്‍ന്ന് ദീപകിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയും. അതിലെ ഒരു ഭാഗത്തിന്റെ മാത്രം ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി ദീപക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വിദ്വേഷ പ്രചാരണം ആയി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. ദേശീയ തലത്തില്‍ ബിജെപി തന്നെ ഈ കാന്പയിന്‍ ഏറ്റെടുത്തിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ദീപക് ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തു. എന്നിട്ടും ദീപക്കിനെതിരെയുള്ള പ്രചാരണം തുടരുകയാണ്. ദീപക്കിനെ ജോലിയില്‍ നിന്ന് പുറത്താക്കണം എന്നാണ് കാന്പയിന്‍ നടത്തുന്നവരുടെ ആവശ്യം.ഈ ഘട്ടത്തിലാണ് ദീപക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വരുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടായിരുന്നു ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഐസക്കിന്റെ പോസ്റ്റ് വായിക്കാം....

സംഘപരിവാറിനെതിരെ

സംഘപരിവാറിനെതിരെ

സംഘപരിവാറിന്റെ അക്രമത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മലയാള നവ മാധ്യമങ്ങളിൽ പൊളിച്ചു കാണിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ശ്രീ ദീപക്ക് ശങ്കരനാരായണൻ. അത് കേവല ബി ജെ പി വിമർശനത്തിനപ്പുറം ഒരു ഫാസിസ്റ്റ് മിലിറ്റൻറ് സംഘടന അതിന്റെ അംഗങ്ങൾക്ക് സകലവിധമായ അതിക്രമങ്ങൾക്കും നൽകുന്ന ബ്ലാങ്ക് ചെക്ക് പിന്തുണയെ തുറന്ന് കാട്ടുന്നു. ഇന്ത്യൻ ജനതയെ ഒന്നാകെ വേദനിപ്പിച്ച സംഭവം കത്വയിലെ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ഹിന്ദു വര്‍ഗീയവാദികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നു തള്ളിയതിനെതിരെ ദീപക് ശങ്കരനാരായണൻ നിരവധി കുറിപ്പുകൾ ഫേസ്ബുക്ക് വഴി എഴുതുകയുണ്ടായി.

ഫാസിസ്റ്റ് ഇടപെടല്‍

ഫാസിസ്റ്റ് ഇടപെടല്‍

ഫാസിസ്റ്റ് സംഘടന എപ്രകാരമെല്ലാം അരികുവൽക്കരിക്കപ്പെട്ട മനഷ്യന് നീതി നിഷേധിക്കാൻ ഇടപെടുന്നത് എന്ന് ദീപക്ക് കൃത്യമായി സമർത്ഥിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേവലം 31 ശതമാനത്തിന്റെ പിന്തുണ കൊണ്ട് ബഹുഭൂരിപക്ഷത്തിന്റെ സാമാന്യ നീതി നിഷേധിക്കുന്നതിനെ കുറിച്ച് ദീപക്ക് പറയുന്നത്.

ദുഷ്പ്രചരണം

ദുഷ്പ്രചരണം

അതിലൊരെണ്ണത്തെ പ്രത്യേകമായി എടുത്ത് ദുർവ്യാഖ്യാനം ചെയ്ത് ദീപക്കിനെതിരെ വ്യക്തിഹത്യയും വ്യാജപ്രചരണവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയ വഴി സംഘികൾ പ്രചരിപ്പിക്കുന്നതായി അറിയുന്നു. ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാൾ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് അയാൾക്കെതിരെ ദുഷ്പ്രചരണവും ഇവർ ചെയ്യുന്നു.

ജനാധിപത്യ ലംഘനം

ജനാധിപത്യ ലംഘനം

തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ. ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പിൽ ദീപക് ചെയ്തത്. നിലവിൽ ഇന്ത്യ നേരിടുന്ന വർഗീയതയടക്കമുള്ള രാഷ്ട്രീയപ്രശ്നങ്ങളിൽ എത്തിച്ചേരാൻ കാരണമായ മുപ്പത്തിയൊന്ന് ശതമാനം വോട്ടർമാർ എന്ന അമൂർത്തമായ ഒരു സങ്കല്പത്തെ ആശയപരമായി എതിർത്ത് തോല്പിക്കണം എന്ന സത്തയെ വായിച്ചു മനസിലാക്കാൻ പറ്റാതെ ചിലർ (അതോ മനഃപൂർവം മനസിലായില്ല എന്ന് നടിക്കുന്നതോ?) ദീപക് ഹിംസയ്ക്ക് ആഹ്വാനം ചെയ്തു എന്ന നുണ അയാൾക്കെതിരെ പ്രചരിപ്പിക്കുന്നു.

തെളിയുന്നത് ക്രിമിനല്‍ ബുദ്ധി

തെളിയുന്നത് ക്രിമിനല്‍ ബുദ്ധി

അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രവർത്തിയാണ് സോഷ്യൽ മീഡിയ വഴി ഒരു വ്യക്തിയെ ഇങ്ങനെ തേജോവധം ചെയ്യുന്നത്. തൊഴിൽ പോലുള്ള അയാളുടെ സ്വകാര്യ ഇടങ്ങളെ കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇവരരുടെ ക്രിമനൽ ബുദ്ധിയെയാണ് തെളിയിക്കുന്നത്. ഈ വ്യാജപ്രചരണത്തെ നാമെല്ലാം എതിർത്ത് തോൽപ്പിക്കണം. സംഘികളുടെ കൂട്ടായ നുണപ്രചരണത്തിനെതിരെയുള്ള ഈ സമരത്തിൽ ദീപക്കിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു.

തോമസ് ഐസക്കിന്റെ പോസ്റ്റ്

ഇതാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദീപക് ശങ്കരനാരായണന്റെ പണികളയിക്കാന്‍ ഉറച്ച് സംഘപരിവാര്‍... മീനാക്ഷി ലേഖി വരെ രംഗത്ത്; എന്താണ് സംഭവം?

റൂഹ് പിടിക്കാൻ വന്ന അസ്രാഈൽ മാലാഖപോലും കണ്ണുനിറയാതെ തിരിച്ച് പോയിട്ടുണ്ടാവില്ല; മെഹ്ബൂബയോട് മല്ലൂസ്

English summary
Thomas Isaac supports Deepak Sankaranarayanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more