ഇത്തരത്തിൽ ആന മണ്ടത്തരം കാണിക്കാൻ കോൺഗ്രസുകാർക്കേ പറ്റൂ, ചെന്നിത്തലയെ പരിഹസിച്ച് ഐസക്
തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വീണ്ടും പരിഹസിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്. ഒരേ ബൂത്തില്‍ അടുത്തടുത്ത ക്രമനമ്പറുകളില്‍ കള്ളവോട്ട് ചേര്‍ത്തെങ്കില്‍ അത് കോണ്‍ഗ്രസുകാര്‍ ആയിരിക്കുമെന്ന് തോമസ് ഐസക് പരിഹസിച്ചു.
രമേശ് ചെന്നിത്തല കള്ളവോട്ട് ആരോപണം ഉന്നയിച്ച കാസര്‍കോട്ടെയും കഴക്കൂട്ടത്തെയും പ്രദേശങ്ങളിലെ ബൂത്തുകള്‍ പാര്‍ട്ടി ഗ്രാമം ആണെന്ന വാദത്തേയും കണക്കുകള്‍ നിരത്തി ഐസക് പൊളിച്ചു.
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ബുദ്ധിയുള്ള ആരെങ്കിലും ചെയ്യുമോ?
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' കടുകുമണിയുടെ വലിപ്പത്തിലെങ്കിലും ബുദ്ധിയുള്ള ആരെങ്കിലും ഒരേ ബൂത്തിൽ, അടുത്തടുത്ത ക്രമനമ്പരുകളിൽ കള്ളവോട്ടു ചേർക്കുമോ? സാധ്യതയുണ്ട്. അങ്ങനെ ചേർത്തെങ്കിൽ അവർ കോൺഗ്രസുകാരായിരിക്കും. ചെന്നിത്തല നയിക്കുന്ന പാർടിയിലെ പ്രവർത്തകർ അങ്ങനെയാകാനേ തരമുള്ളൂ. ഉദുമയിലെ 164-ാം ബൂത്തിൽ ഒരേ പേര് ആവർത്തിച്ചത് കള്ളവോട്ടാണെന്ന് കട്ടായം പറഞ്ഞല്ലോ, നമ്മുടെ പ്രതിപക്ഷ നേതാവ്? ഒരു കോൺഗ്രസ് അനുഭാവിയുടെ പേരാണ് ഇത്തരത്തിൽ ആവർത്തിക്കപ്പെട്ടത് എന്ന വാർത്തയോടും അദ്ദേഹം പ്രതികരിച്ചു.

"പാർടി ഗ്രാമത്തിൽ ആരാണ് ഈ വോട്ടു ചെയ്യുക"
"പാർടി ഗ്രാമത്തിൽ ആരാണ് ഈ വോട്ടു ചെയ്യുക" എന്നാണ് പ്രമുഖ പത്രം ആ പ്രതികരണത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്, പ്രതിപക്ഷ നേതാവിന്റെ വാദമനുസരിച്ച് ഉദുമയിലെ 164 ാം നമ്പർ ബൂത്ത് പ്രദേശം പാർടി ഗ്രാമമാണ്. അക്കാര്യം നമുക്കു പരിശോധിക്കാം. കുമാരിയുടെ പേരിലുള്ള മറ്റു തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ആരാണ് വോട്ടു ചെയ്യുന്നത് എന്ന ചോദ്യം പ്രസക്തം തന്നെയാണ്. അതിന് ഉത്തരമുണ്ടാവുകയും വേണം.

ഇതൊരു പാർടി ഗ്രാമമാണോ?
ഇക്കാര്യം പരിശോധിക്കുമ്പോൾ കുമാരിയുടെയും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളുടെയും പ്രതികരണവും മനസിലുണ്ടാകണം. കോൺഗ്രസ് പ്രവർത്തകരാണ് തന്റെ വോട്ടു ചേർത്തത് എന്നായിരുന്നു കുമാരിയുടെ വാദം. പ്രതിപക്ഷ നേതാവ് തങ്ങളോട് ആലോചിക്കാതെയും അന്വേഷിക്കാതെയുമാണ് കുമാരിയുടെ പേരിൽ ആരോപണമുന്നയിച്ചത് എന്ന് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും പ്രതികരിച്ചു. ഇനി നമുക്ക് ഗവ. ഹൈസ്കൂൾ പെരിയ, പടിഞ്ഞാറുഭാഗം എന്ന 164ാം ബൂത്തിലേയ്ക്ക് മടങ്ങാം. ഇതൊരു പാർടി ഗ്രാമമാണോ?

വോട്ട് നില ഇങ്ങനെ
2109ലെ തിരഞ്ഞെടുപ്പുകാലത്ത് ഇത് 157-ാം ബൂത്തായിരുന്നു. എൽഡിഎഫിന് 393ഉം യുഡിഎഫിന് 249ഉം വോട്ടുകളാണ് അന്ന് കിട്ടിയത്. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. അതിനു മുമ്പോ? 2016ൽ സ. കുഞ്ഞിരാമൻ വിജയിച്ച തിരഞ്ഞെടുപ്പിൽ ഇത് 133-ാം നമ്പർ ബൂത്തായിരുന്നു. അന്ന് എൽഡിഎഫിന് കിട്ടിയത് 405 വോട്ട്. യുഡിഎഫിന് 651 വോട്ട്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് 130-ാം നമ്പർ ബൂത്തായിരുന്നു. അന്ന് എൽഡിഎഫിന് 272ഉം യുഡിഎഫിന് 495ഉം വോട്ടുകൾ. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ബൂത്തിൽ എൽഡിഎഫിന് കിട്ടിയത് 364 വോട്ടുകൾ. യുഡിഎഫിന് 550 വോട്ടുകൾ.

യുഡിഎഫിനാണ് ഭൂരിപക്ഷം
അതായത്, ചെന്നിത്തല പറയുന്ന പാർടി ഗ്രാമത്തിൽ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പു പരിശോധിച്ചാൽ യുഡിഎഫിനാണ് ഭൂരിപക്ഷം. അതും മോശമല്ലാത്ത ഭൂരിപക്ഷം. യുഡിഎഫിന് നല്ല ഭൂരിപക്ഷമുള്ള പ്രദേശത്ത്, ഒരേ ബൂത്തിൽ അടുത്തടുത്ത ക്രമനമ്പരിൽ സിപിഐഎം കള്ളവോട്ടു ചേർത്തുവത്രേ. ബെസ്റ്റ് ആരോപണം. പ്രദേശത്തെ കോൺഗ്രസുകാർ പ്രതിപക്ഷ നേതാവിനെതിരെ പ്രതികരിച്ചത് വെറുതേയാണോ? മേൽപ്പറഞ്ഞ വോട്ടറുടെ മറ്റു തിരിച്ചറിയൽ കാർഡുകൾ വാങ്ങിക്കൊണ്ടു പോയത് ആരെന്ന് വ്യക്തമല്ലേ.

കഴക്കൂട്ടത്തെ രണ്ടാം നമ്പർ ബൂത്ത്
അടുത്തതായി പ്രതിപക്ഷ നേതാവ് വിരൽ ചൂണ്ടിയത് കഴക്കൂട്ടത്തെ രണ്ടാം നമ്പർ ബൂത്തിലേയ്ക്കാണ്. 2019ൽ കൃഷി ഓഫീസായിരുന്നു പോളിംഗ് സ്റ്റേഷൻ. ആ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 523ഉം എൽഡിഎഫിന് 202ഉം വോട്ടുകളാണ് കിട്ടിയത്. 2011ൽ എം എ വാഹീദ് ജയിച്ച തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 425ഉം എൽഡിഎഫിന് 335ഉം വോട്ടുകൾ. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 305ഉം എൽഡിഎഫിന് 254ഉം വോട്ടുകൾ. 2016ൽ യുഡിഎഫിന് 316ഉം എൽഡിഎഫിന് 475ഉം വോട്ടുകൾ.

യുഡിഎഫിന് മികച്ച മേൽക്കൈ
കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിൽ മൂന്നിലും യുഡിഎഫിന് മികച്ച മേൽക്കൈ ലഭിച്ച ബൂത്താണ് ഇതും. കഴക്കൂട്ടത്ത് 4, അഞ്ച്, 14, 73, 132 എന്നീ ബൂത്തുകളിലാണ് അടുത്ത ഇരട്ടിപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2019ൽ ഈ ബൂത്തുകളിലെ സ്ഥിതി നോക്കാം. നാലാം ബൂത്തിൽ യുഡിഎഫിന് 290, എൽഡിഎഫിന് 189. അഞ്ചാം ബൂത്തിൽ യഥാക്രമം 283ഉം 238ഉം. ബിജെപിയ്ക്ക് കിട്ടിയത് 494. ഇതൊക്കെ പാർടി ഗ്രാമമാണെന്ന് എന്ന് ആരോപിക്കുമ്പോൾ അതും പറയണമല്ലോ. പതിനാലാം ബൂത്തിൽ യുഡിഎഫ് 546, എൽഡിഎഫ് 189.

ഏത് ബൂത്താണ് പാർടി ഗ്രാമം?
ഇപ്പറഞ്ഞതിൽ ഏത് ബൂത്താണ് പാർടി ഗ്രാമം? കഴക്കൂട്ടത്ത് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ ബൂത്തുകളിൽ മിക്ക പ്രദേശത്തും എൽഡിഎഫ് രണ്ടാമതോ മൂന്നാമതോ ആയിരുന്നു. മിക്കവാറും ബൂത്തുകളിൽ യുഡിഎഫാണ് മുന്നിൽ. അപ്പോൾ, യുഡിഎഫിന് മികച്ച ഭൂരിപക്ഷമുള്ള ബൂത്തുകൾക്കു നേരെയാണ് പ്രതിപക്ഷ നേതാവ് വിരൽ ചൂണ്ടുന്നത്. എല്ലായിടത്തും അടുത്ത ക്രമനമ്പരുകളിൽ ഒരേ വോട്ടറുടെ പേര് ആവർത്തിക്കുന്നു. ഇത് കള്ളവോട്ടാണ് എന്ന് അദ്ദേഹം പറയുന്നത് പൂർണമായും വിശ്വസിക്കാം. ഇത്തരത്തിൽ ആന മണ്ടത്തരം കാണിക്കാൻ കോൺഗ്രസുകാർക്കേ പറ്റൂ. ആകയാൽ പ്രതിപക്ഷ നേതാവേ... ആ കള്ളവോട്ടുകൾക്കു പിന്നിൽ അങ്ങയുടെ പാർട്ടിക്കാർ തന്നെയാണ്''.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications