അന്ധവിശ്വാസമില്ലാത്തവരും ഉണ്ട് പിണറായി സഭയില്‍... ആരാണത്?
തിരുവനന്തപുരം: ഇത്തവണത്തെ എല്‍ഡിഎഫ് മന്ത്രിമാര്‍ ആരും തന്നെ 13-ാം നമ്പര്‍ കാര്‍ ഏറ്റെടുത്തില്ല എന്നതാണല്ലോ ഇപ്പോളത്തെ വിവാദം. ഈ മന്ത്രിമാരെല്ലാം അന്ധവിശ്വാസികളാണോ എന്ന രീതിയിലാണ് ചോദ്യങ്ങളുയരുന്നത്.
ഇതില്‍ അഭിപ്രായം പറയേണ്ടത് അവരൊക്കെ തന്നെയാണ്. എന്നാല്‍ അത്തരം ഭയം ഒന്നും ഇല്ലാത്ത ഒരാള്‍ അക്കൂട്ടത്തിലുണ്ടെന്ന് ഉറപ്പിച്ച് പറയാം. മറ്റാരുമല്ല, ധനമന്ത്രി തോമസ് ഐസക് തന്നെ.

കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ വാഴാത്ത ഔദ്യോഗിക വസതി ആയിരുന്നു മന്‍മോന്‍ ബംഗ്ലാവ്. ആ ബംഗ്ലാവില്‍ ഇത്തവണ താമസിയ്ക്കാന്‍ 'ധൈര്യം' കാണിച്ചത് തോമസ് ഐസക് ആണ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചിരുന്ന അഞ്ച് മന്ത്രിമാരാണ് കാലാവധി തികയ്ക്കാതെ രാജിവച്ച് പോകേണ്ടിവന്നത്. അതോടെ മന്‍മോഹന്‍ ബംഗ്ലാവിന് ചീത്തപ്പേരും ആയി.
ഇത്തവണ 13-ാം നമ്പര്‍ വിവാദത്തിന് ശേഷം എതിരാളികള്‍ കാത്തിരുന്നത് മന്‍മോഹന്‍ ബാംഗ്ലാവ് വിവാദത്തിനായിരുന്നു. എന്നാല്‍ അത് മാത്രം നടന്നില്ല!!!












Click it and Unblock the Notifications