Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ശൂദ്രരെ കൊല്ലുന്നത് അശ്വമേധയാഗത്തിനു തുല്യമെന്ന് ആർഎസ്എസുകാരി.. കനത്ത മറുപടി നൽകി ഐസക്

സംഘപരിവാറിന്റെ രാഷ്ട്രീയം ദളിതര്‍ക്ക് എതിരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതര്‍ ക്രൂരമായി വേട്ടയാടപ്പെടുന്നുമുണ്ട്. അടുത്തിടെ ഗുജറാത്തിലെ ഉനയിലടക്കം ദളിതര്‍ സംഘപരിവാറിനെതിരെ സംഘടിച്ചും പ്രക്ഷോഭം നടത്തിയും മുന്നോട്ട് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ സംഘപരിവാറുകാര്‍ നുഴഞ്ഞ് കയറി അക്രമം നടത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദളിതനായ വ്യക്തിയെ രാഷ്ട്രപതിയാക്കിയത് അടക്കമുള്ള ബിജെപിയുടെ ദളിത് സ്‌നേഹം കപടമാണെന്നത് വ്യക്തമാണ്.

ആര്‍എസ്എസ് വനിതാ സംഘടനയായ ദുര്‍ഗാ വാഹിനി അംഗം സഞ്ജീവനി മിശ്ര കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്‌ററിട്ടത് അഞ്ച് ശൂദ്രന്മാരെ കൊല്ലുന്നത് അശ്വമേധ യാഗത്തിന് തുല്യമായ പുണ്യകര്‍മ്മമാണ് എന്നാണ്. സഞ്ജീവനിക്ക് കടുത്ത മറുപടിയുമായാണ് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്‌: അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണത്രേ. ദുർഗാ വാഹിനി എന്ന ആർഎസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കിൽ കുറിച്ച വരികളാണ്. വിമർശനവും പ്രതിഷേധവും രൂക്ഷമായപ്പോൾ അവർ പോസ്റ്റു പിൻവലിച്ചു.സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകൾ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങൾ മുഴക്കാൻ ഒരു നിയമവും നീതിവ്യവസ്ഥയും അവർക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്.

isac
ഇവരുടെ ഫേസ്ബുക്ക് പേജിലെ മറ്റൊരു ചർച്ച ശ്രദ്ധയിൽപ്പെടുത്താം. ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങളിൽ വിളക്കു വെയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഷെയർ ചെയ്ത് അവർ ചോദിച്ചത് ഇങ്ങനെയാണ് - इस शुद्र लड़की को आप लोग दिखिए ये अपने भीम को बुद्ध से बड़ा बना रही है।. ബുദ്ധന്റെ ചിത്രത്തിനേക്കാൾ വലുതായിപ്പോയി അംബേദ്കറുടെ ചിത്രം. അതാണ് അപരാധം. അതിനാണ് ചിത്രത്തിലെ പെൺകുട്ടിയെ ശുദ്രയെന്ന് അധിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചുപേരെ കൊന്നാൽ ഒരശ്വമേധം നടത്തുന്നതിന്റെ പുണ്യം കിട്ടുമെന്നാണ് ആർഎസ്എസുകാരി പ്രചരിപ്പിക്കുന്നത്.

സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേൽ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവർണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും. നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴിൽ ഒരുമിപ്പിക്കാൻ നടക്കുന്നവർ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാർത്ഥ്യത്തിനെതിരെയാണ് എന്നാണ് ഫേസ്ബുക്കിൽ തോമസ് ഐസക് നടത്തിയ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+