കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ കടന്നാക്രമിച്ച് തോമസ് ഐസക്, കേരളത്തോട് എന്തിനീ ക്രൂരത? ശബരിമല പ്രക്ഷോഭം രണ്ടാം ദുരന്തം,

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പരാമര്‍ശിച്ച് കൊണ്ട് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണത്തിന് തുടക്കം. ശബരിമല വിവാദവും വനിതാ മതിലും അടക്കം പരാമര്‍ശിച്ച് കൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു തോമസ് ഐസക്. പ്രളയം ഈ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് തോമസ് ഐസക് പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഐക്യത്തെക്കുറിച്ച് പറയുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെയും പൊതുജനത്തിന്റെയും പ്രവാസികളുടേയും സംഭാവനകളേയും ധനമന്ത്രി പരാമര്‍ശിക്കാന്‍ മറന്നില്ല.

bUDGET

എന്നാല്‍ പ്രളയത്തിന് ശേഷം കേരളത്തോട് കേന്ദ്രം ക്രൂരതയാണ് കാട്ടിയതെന്ന് ഐസക് കുറ്റപ്പെടുത്തി. കേരളത്തോട് എന്തിനിത്ര ക്രൂരതയെന്ന് തോമസ് ഐസക് ചോദിച്ചു. പ്രളയത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുളള വായ്പ വെട്ടിച്ചുരുക്കി. കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം. പ്രളയത്തില്‍ നഷ്ടമായതെല്ലാം കേരളം 2020ഓടെ തിരിച്ച് പിടിക്കുമെന്നും ഐസക് പറഞ്ഞു.

ശബരിമല വിവാദവും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ മറന്നില്ല. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമായിരുന്നു ശബരിമല പ്രക്ഷോഭം എന്ന് തോമസ് ഐസക് പറഞ്ഞു. ശബരിമല വിധിയെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചു. അതേസമയം സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതിലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

എല്ലാ ജി്ല്ലകളിലും വനിതാ മതിലിന് തുല്യമായ പദ്ധതികള്‍ നടപ്പിലാക്കും. എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ലളിത കലാ അക്കാദമി മുന്‍കൈയെടുത്താണ് ഇത് നടപ്പിലാക്കുക. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷം തോറും ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌ക്കാരം നല്‍കുമെന്നും അതി്‌ന് രണ്ട് കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

English summary
Dr. TM Thomas Isaac mentions Sabarimala protest and Womens wall in Budget Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X