Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന് കമ്മ്യൂണിസ്റ്റ് പാളയത്തില്‍ പിന്തുണ..ലാലിനെ ചെളിവാരിയെറിയരുതെന്ന് തോമസ് ഐസക്

നോട്ട് നിരോധന വിഷയത്തില്‍ പ്രതികരിച്ച മോഹന്‍ലാലിന് മന്ത്രി തോമസ് ഐസകിന്റെ പിന്തുണ.

തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ ബ്ലോഗെഴുതി സഖാക്കളുടെ തെറിവാങ്ങിയ നടന്‍ മോഹന്‍ലാലിന് കമ്മ്യണിസ്റ്റ് പാളയത്തില്‍ നിന്നു തന്നെ ഒടുവില്‍ പിന്തുണ. നോട്ട് നിരോധനത്തില്‍ ഏറെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസകാണ് അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ലാല്‍ നേരിടുന്ന ആക്രമണത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

MOHANLAL

നോട്ട് നിരോധനത്തെ പിന്തുണച്ച് ലാല്‍ ബ്ലോഗെഴുതിയിരുന്നു. ഇതിന്റെ പേരില്‍ ലാലിനെ ചെളിവാരിയെറിയുന്നത് ഖേദകരമാണെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. പ്രത്യേകിച്ച് ഒരുവശത്തേക്കും ചായ്വില്ലാത്ത ആളാണ് മോഹന്‍ലാലെന്നും ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ബ്ലോഗിലൂടെ ലാല്‍ പങ്കുവെയ്ക്കുന്നത് സ്വന്തം അഭിപ്രായങ്ങളാണ്. അതില്‍ വിയോജിപ്പുള്ളവര്‍ ഉണ്ടാവാം. എന്നാല്‍ ആ വിയോജിപ്പ് അവതരിപ്പിക്കേണ്ടത് ബഹുമാനത്തോടെ വേണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

mohanlal

ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം തിരുവനന്തപുരത്ത് മോഹന്‍ലാലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഡോ. തോമസ് ഐസക്. മദ്യഷോപ്പിന് മുന്നിലും സിനിമ കാണാനും പ്രാര്‍ത്ഥിക്കാനും ക്യൂ നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി വരി നില്‍ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ ബ്ലോഗ്. ഈ ബ്ലോഗെഴുതിയതിന്റെ പേരില്‍ മോഹന്‍ലാല്‍ ഏറ്റവും കുടുതല്‍ ആക്രമിക്കപ്പെട്ടത് കമ്മ്യൂണിസറ്റ് പാര്‍ട്ടിക്കാരാലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+