കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ ചലഞ്ച് തോമസ് ഐസക്ക് ഏറ്റെടുത്തു

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: ഇക്കണക്കിന് പോയാല്‍ കേരളം കുറച്ച് കാലം കൊണ്ട് സമ്പൂര്‍ണ വന വത്കൃത സംസ്ഥാനമാകാന്‍ സാധ്യതയുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി തുടങ്ങി വച്ച മൈ ട്രീ ചലഞ്ച് രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും കൂടി ഏറ്റെടുത്ത് തുടങ്ങുകയാണ്.

ഏറ്റവും ഒടുവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനകാര്യമന്ത്രിയും ആയ ടിഎം തോമസ് ഐസക്ക് എംഎല്‍എയാണ് മൈ ട്രീ ചലഞ്ച് ഏറ്റെടുത്തത്. ആലപ്പുഴ എസ്ഡിവി സ്‌കൂളിലാണ് തോമസ് ഐസക്ക് ചെടി നട്ടത്.

Thomas Issac My Tree

സിനിമ താരങ്ങള്‍ സിനിമ താരങ്ങളെ തന്നെ വെല്ലുവിളിക്കുമ്പോള്‍ തോമസ് ഐസക്കും അതേ മാതൃക തന്നെയാണ് പിന്തുടര്‍ന്നത്. തന്റെ മുന്‍ഗാമിയും പിന്‍ഗാമിയും ആയ ധനകാര്യമന്ത്രി കെഎം മാണിയെ ആണ് അദ്ദേഹം വെല്ലുവിളിച്ചിരിക്കുന്നത്.

മമ്മൂട്ടി തുടങ്ങിവച്ച മൈ ട്രീ ചലഞ്ചിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ മേഖലയിലുളള പ്രമുഖര്‍ ഇത് ഏറ്റെടുത്തുകഴിഞ്ഞു. തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയും വിജയും മൈ ട്രീ ചലഞ്ച് ഏറ്റെടുത്തത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

മലയാളത്തിലാണെങ്കില്‍ നിവന്‍ പോളിയും, വിനീത് ശ്രീനവാസനും അടക്കമുള്ള യുവതാരങ്ങളും മൈ ട്രീ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൈ ട്രീ ചലഞ്ച് ഏറ്റെടുക്കുമെന്ന് മമ്മൂട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു.

English summary
Thomas Issac accepted My Tree Challenge and challenged KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X