കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതഗോപിനാഥ് ഉപദേശിച്ചാല്‍ മാത്രം മതി, അനുസരിപ്പിക്കാന്‍ വരണ്ട, ഐസക്കിന്റെ പ്രതികരണം സ്ത്രീവിരുദ്ധമോ?

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് വരുന്നുവെന്നറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് കല്ലുകടി.ഇപ്പോഴിതാ ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് വരുന്നുവെന്നറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് കല്ലുകടി. പാര്‍ട്ടിക്കുള്ളിലും പുറത്തും ഒളിഞ്ഞു തെളിഞ്ഞുമൊക്ക മുറുമുറുപ്പ് ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഗീത ഗോപിനാഥിന് വെറും ഉപദേശകയുടെ സ്ഥാനം മാത്രമേയുള്ളുവെന്ന് വ്യക്തമാക്കുകയാണ് ഐസക്.

 തീരുമാനം സര്‍ക്കാരിന്റേത്

തീരുമാനം സര്‍ക്കാരിന്റേത്

സാമ്പത്തിക ഉപദേഷ്ടാവ് എന്ന സ്ഥാനം മാത്രമാവും ഗീത ഗോപിനാഥിന് ഉണ്ടായിരിക്കുകയെന്നാണ് തോമസ് ഐസക് സഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗീതയുടെ ഉപദേശങ്ങള്‍ സര്‍ക്കാര്‍ പാടേ സ്വീകരിക്കുകയില്ലെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ചായിരിക്കും തീരുമാനമെന്നും ഐസക് വ്യക്തമാക്കി.

 അംഗീകരിക്കാന്‍ തയാറാകാതെ ഐസക്

അംഗീകരിക്കാന്‍ തയാറാകാതെ ഐസക്

പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറികടക്കാന്‍ ഗീത ഗോപിനാഥിന്റെ നിര്‍ദേശങ്ങള്‍ ഉപകരിക്കുമെന്നു തന്നെയാണ് തോമസ് ഐസക്കിന്റെ പ്രതീക്ഷ. ചില പ്രത്യേക മേഖലകളില്‍ ചിലര്‍ക്ക് വൈദഗ്ധ്യം ഉണ്ടാകാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ ചട്ടക്കൂടാണ് പ്രധാനമെന്ന് ഐസക് പറയുന്നു. സഭയിലാണ് ഐസക് ഇക്കാര്യം പറഞ്ഞത്.

നിലപാട് വ്യക്തമാക്കി

നിലപാട് വ്യക്തമാക്കി

ഗീത ഗോപിനാഥിനെ നിയമിക്കുന്നതിനെതിരെ സിഐടിയു നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നവ ലിബറല്‍ നയങ്ങളോ നിലപാടുകളോ ഗീതയുടെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ എതിര്‍ക്കുമെന്ന് സിഐടിയു വ്യക്തമാക്കിയിരുന്നു.

തൊഴിലാളി വിരുദ്ധമോ

തൊഴിലാളി വിരുദ്ധമോ

ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തിക വിഭാഗം വകുപ്പ് മേധാവിയായ ഗീത ഗോപിനാഥ് നവലിബറല്‍ നയങ്ങളെ പിന്തുണയ്ക്കുന്നയാളാണ്. നവലിബറല്‍ നയങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്നാണ് തൊഴിലാളി സംഘടനകളും ഗീതയെ എതിര്‍ക്കുന്നവരും പറയുന്നത്.

ഗീത മുഖ്യമന്ത്രിയുടെ ഭാഗ്യമോ

ഗീത മുഖ്യമന്ത്രിയുടെ ഭാഗ്യമോ

ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേശകയാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരുന്നത്.

 പിബിക്ക് കത്ത്

പിബിക്ക് കത്ത്

ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ഗീതഗോപിനാഥിന്റെ നിയമനത്തിനെതിരെ തുടക്കം മുതലെ രംഗത്തു വന്നിരുന്നു. ഗീതയുടെ നിയമനത്തിനെതിരെ വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇത് ഏറെ വിവാദമായിരു ന്നു.

English summary
finance minister thomas issac against pinarayi vijayan's financial advisor gita gopinath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X