കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ദുരന്തം മറക്കാതെ ധനമന്ത്രി, തീരദേശ വികസനത്തിന് 2000 കോടി

മത്സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കുമെന്ന ധനമന്ത്രി പറഞ്ഞു

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: 2018-19 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ് ഇത്. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാമൂഹ്യ സുരക്ഷ്യക്ക് തീരദേശ വികസനത്തിനും പ്രാധാന്യം നല്‍കുന്നതായിരിക്കും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.

1

ഓഖി ദുരന്തത്തില്‍ വന്ന പാളിച്ചകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളാണ് ഐസക്ക് പ്രധാനമായും പ്രഖ്യാപിച്ചത്. തീരദേശ വികസനത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ഹരിതവല്‍ക്കരണത്തിന് 150 കോടിയും വകയിരുത്തിയിട്ടുണ്ട്.

2

തീരദേശത്തെ വികസന പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടിയും മത്സ്യമേഖലയുടെ മൊത്തം അടങ്കലിന് 600 കോടിയും കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപവും വകയിരുത്തിയിട്ടുണ്ട്. മത്സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കുമെന്ന ധനമന്ത്രി പറഞ്ഞു. തീരദേശഗ്രാമങ്ങളില്‍ സൗജന്യ വൈ-ഫൈ സംവിധാനവും ഏര്‍പ്പെടുത്തും.മത്സ്യബന്ധന യാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന തൊഴിലാളി വിവര വിനിമയ സംവിധാനത്തിന് ദുരന്ത നിവാരണ അതോറിറ്റി രൂപം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
pinarayi goverments third budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X