സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി; എല്ലാത്തിനും കാരണം ജിഎസ്ടി?
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജിഎസ്ടി വിലക്കയറ്റത്തിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജ് നടപ്പിലാക്കുകയെന്നാണ് ഇപ്പോഴത്തെ അവസ്ഥയെ മറികടക്കാനുള്ള മാര്‍ഗങ്ങളിലൊന്ന്. ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാന്ദ്യ വിരുദ്ധ പാക്കേജില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം അതാവുമെന്നും മന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു.
ജിഎസ്ടിയുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരത്തെ തന്നെ തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ലെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. ജിഎസ്ടി പരിഷ്‌കാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൂലമായി ബാധിച്ചു
ജിഎസ്ടി നടപ്പിലാക്കിയതോടുകൂടി കയറ്റുമതിക്കാരെയും ചെറുകിട വ്യവസായികളേയും ജിഎസ്ടി പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

എക്സൈസ് നികുതി
നേരത്തെ ഒന്നരക്കോടി വരെ എക്‌സൈസ് നികുതി കൊടുക്കേണ്ടതില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കുറഞ്ഞ തുകയാണെങ്കിലും നികുതി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപം നടത്താത്ത സാഹചര്യം
രാജ്യത്ത് കമ്പനികളും കോര്‍പ്പറേറ്റുകളും നിക്ഷേപം നടത്താന്‍ തയ്യാറാവാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപങ്ങൾ വർധിക്കാൻ പലിശ കുറയ്ക്കണം
ജിഎസ്ടി പ്രതിസന്ധി വന്നതോടെ ഇത് പൂര്‍ണമായിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. പലിശ കുറച്ചാല്‍ മാത്രമേ നിക്ഷേപങ്ങള്‍ വര്‍ധിക്കുകയുള്ളൂ. വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതിരുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.












Click it and Unblock the Notifications