• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആർത്തവത്തെക്കുറിച്ച് ചോദിച്ചാൽ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയും, ചെന്നിത്തലക്കെതിരെ ഐസക്

  • By Goury Viswanathan

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ധനമന്ത്രി തോമസ് ഐസകും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്ക് യുദ്ധത്തിലാണ്. ശബരിമല വിഷയത്തിൽ ഉയർന്ന ചർച്ചകളെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയവുമായി കൂട്ടിച്ചേർത്ത് പ്രശ്നങ്ങളുണ്ടാക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് തോമസ് ഐസക് ആരോപിക്കുന്നു. പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ അടവ് പയറ്റുന്നതെന്നും തോമസ് ഐസക് പറയുന്നു.

ഒരു വിഷയത്തിൽ ഊന്നിയ ചർച്ചയെ അട്ടിമറിക്കാൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതർക്കവുമായി ഇറങ്ങും. ഇതാണ് വാട്ട് എബൗട്ടറി എന്ന് പറയുന്നത്. ഈ തന്ത്രമാണ് രമേശ് ചെന്നിത്തല പയറ്റുന്നതെന്നാണ് ഉദാഹരണ സഹിതം തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

 വാട്ട് എബൌട്ടറി

വാട്ട് എബൌട്ടറി

വാട്ട് എബൌട്ടറി" എന്നൊരു ലോജിക്കൽ ഫാലസിയെക്കുറിച്ച് നമ്മുടെ പ്രതിപക്ഷ നേതാവ് കേട്ടിട്ടുണ്ടോ ആവോ? ഒരു വിഷയത്തിൽ ഊന്നിയ ചർച്ചയെ അട്ടിമറിക്കാൻ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുതർക്കവുമായി ഇറങ്ങും. പരാമർശിത വിഷയത്തിൽ ഒന്നും പറയാനില്ലത്തപ്പോഴാണ് ഈ അടവ്. ലളിതമായി പറഞ്ഞാൽ, സ്ത്രീകളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന ആർത്തവാശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാൽ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയുന്നതാണ് വാട്ട് എബൌട്ടറി.

പതിവ് തന്ത്രം തന്നെ

പതിവ് തന്ത്രം തന്നെ

അറം പറ്റുന്നു എന്ന പ്രയോഗത്തിൽപിടിച്ചുള്ള അഭ്യാസമൊക്കെ അവിടെ നിൽക്കട്ടെ. ശബരിമലയിലെ യുവതിപ്രവേശം സാധ്യമാക്കിയ സുപ്രിംകോടതി വിധിയെക്കുറിച്ചാണല്ലോ നമ്മുടെ ചർച്ച. രമേശ് ചെന്നിത്തലയുടെ സുദീർഘമായ മറുപടി ഞാൻ വായിച്ചു നോക്കി. ഇപ്പറഞ്ഞ വിഷയത്തിലെ നിലപാടു കണ്ടുപിടിക്കാൻ. ആ വിഷയത്തിൽ മാത്രം തൊടാതെ ട്രിപ്പീസുകളിയിലെ പ്രാഗത്ഭ്യം പ്രദർശിപ്പിക്കുകയാണ് പതിവുപോലെ പ്രതിപക്ഷ നേതാവ്.

എല്ലാം അറിഞ്ഞുകാണുമല്ലോ

എല്ലാം അറിഞ്ഞുകാണുമല്ലോ

വിഷയം ശബരിമലയിലെ യുവതീപ്രവേശമാണ്. അതേക്കുറിച്ചു ചോദിക്കുമ്പോൾ വിഷയം മാറ്റിയിട്ടൊന്നും ഒരു കാര്യവുമില്ല. എന്തിനാണ് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചത്? സമരം ആസൂത്രണം ചെയ്ത ബിജെപി പിന്മാറിയത് പ്രതിപക്ഷ നേതാവ് അറിഞ്ഞിരിക്കുമല്ലോ? ആ സമരത്തിലേയ്ക്കാണല്ലോ കൊടിപിടിക്കാതെ പങ്കെടുക്കാൻ കോൺഗ്രസുകാരെ നിയോഗിച്ചത്? ഇപ്പോഴോ?

എന്താണ് ഉദ്ദേശം?

എന്താണ് ഉദ്ദേശം?

ശബരിമലയിൽ 144 പ്രഖ്യാപിച്ചത് പിൻവലിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഹൈക്കോടതി ശരിവെച്ച നടപടിയാണ്. അതു പിൻവലിക്കണമെന്ന് ആർക്കു വേണ്ടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്? ശബരിമലയിൽ കുഴപ്പം സൃഷ്ടിക്കാൻ വരുന്നത് ആർഎസ്എസുകാരാണ്. നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി സമരം ഉപേക്ഷിച്ചു പോകേണ്ടിവന്നതും അവർക്കാണ്. അവരുടെ വക്കാലത്തെന്തിന് രമേശ് ചെന്നിത്തല ഏറ്റെടുക്കണം?

ഒരക്ഷരം മിണ്ടിയില്ലല്ലോ?

ഒരക്ഷരം മിണ്ടിയില്ലല്ലോ?

ആർഎസ്എസുകാരായ വത്സൻ തില്ലങ്കേരി മുതൽ കെ സുരേന്ദ്രൻ വരെയുള്ളവരാണ് ശബരിമലയിലെ നിയന്ത്രണങ്ങൾക്ക് കാരണക്കാർ. അവരിൽ ചിലർ ഇപ്പോൾ ജയിലിലാണ്. റാന്നി താലൂക്കിൽപ്പോലും പ്രവേശിക്കരുത് എന്ന നിബന്ധനയോടെയാണ് അക്രമികൾക്ക് ജാമ്യം ലഭിച്ചത്. ശബരിമലയിൽ അവർ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ലൈവായി കണ്ടവരാണ് നാം. എന്തുകൊണ്ടാണ് അവർക്കെതിരെ ഒരക്ഷരം സഭയിലോ പുറത്തോ പ്രതിപക്ഷ നേതാവ് ഉച്ചരിക്കാത്തത്?

 അരിശം കൊണ്ടിട്ട് കാര്യമില്ല

അരിശം കൊണ്ടിട്ട് കാര്യമില്ല

ശബരിമലയെച്ചൊല്ലി സംഘപരിവാർ സ്വീകരിക്കുന്ന നിലപാടുകൾക്കു പിന്നിലെ സവർണതാൽപര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ പ്രതിപക്ഷ നേതാവ് അരിശം കൊണ്ടിട്ടു കാര്യമില്ല. ചരിത്രത്തിൽ സാമാന്യമായ ധാരണയെങ്കിലുമുള്ള ആർക്കും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുന്ന സവർണതയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാം. ശബരിമലയിലെ സ്ത്രീവിലക്കിനെ ന്യായീകരിക്കാൻ ആർത്താവശുദ്ധിയാണ് സുപ്രിംകോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യം പരസ്യമാണ്.

 അംഗീകരിക്കുന്നുണ്ടോ?

അംഗീകരിക്കുന്നുണ്ടോ?

തന്ത്രസമുച്ചയം, ശാങ്കരസ്മൃതി തുടങ്ങിയ പ്രാചീനഗ്രന്ഥങ്ങളെ ആധാരമാക്കി സ്ത്രീകൾക്ക് നിഷ്കർഷിച്ചിരിക്കുന്ന ആർത്തവാശുദ്ധിയെ ചെന്നിത്തലയും കോൺഗ്രസും അംഗീകരിക്കുന്നുണ്ടോ? ഈ പ്രാചീനഗ്രന്ഥങ്ങളിൽ വിവക്ഷിച്ചിരിക്കുന്ന ആചാരങ്ങൾ ഇക്കാലത്തും പാലിക്കണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടോ? എന്തുകൊണ്ടാണ് ഈ കാര്യങ്ങളിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡൻ്റ് സ്വീകരിച്ച നിലപാടിനോട് കേരളത്തിലെ ഘടകം വിയോജിക്കുന്നത്? അതിന്റെ കാരണങ്ങൾ പറയൂ. നമുക്കു ചർച്ച ചെയ്യാം.

വിധി പഠിച്ചിട്ടുണ്ടോ?

വിധി പഠിച്ചിട്ടുണ്ടോ?

ശബരിമല കേസിലെ സുപ്രിംകോടതി അദ്ദേഹം മനസിരുത്തി വായിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. Convention on Elimination of all forms of Discrimination Against Women (CEDAW) എന്ന അന്താരാഷ്ട്ര ഉടമ്പടിയെക്കുറിച്ച് ആ വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്. 1980ലാണ് ഈ ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചത്. ആർത്തവത്തെ ആധാരമാക്കി പാരമ്പര്യമായി സ്ത്രീയ്ക്കു കൽപ്പിച്ചിരിക്കുന്ന ഭ്രഷ്ട് തുടങ്ങിയ വിവേചനങ്ങൾ ഒഴിവാക്കേണ്ടത് ഈ ഉടമ്പടിയിൽ ഒപ്പുവെച്ച അംഗരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യങ്ങൾ ഹർജിക്കാർ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിശ്വാസികൾക്കൊപ്പമാണോ?

വിശ്വാസികൾക്കൊപ്പമാണോ?

വിശ്വാസികളെപ്പിടിച്ചാണല്ലോ, ഇരട്ടത്താപ്പിന്റെയും മലക്കം മറിയലിന്റെയും പുതിയ അടവുകൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ കാര്യവും പറയാം. ഏതു വിശ്വാസിയ്ക്കൊപ്പമാണ് ചെന്നിത്തലയും സംഘവും? ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിക്കരുത് എന്ന നിലപാടാണോ എല്ലാ വിശ്വാസികൾക്കും? അല്ലല്ലോ. നിത്യ ചൈതന്യയതി മുതൽ ലീലാവതി ടീച്ചർ വരെയുള്ളവരെ വിശ്വാസികളുടെ ഗണത്തിൽപ്പെടുത്താൻ രമേശ് ചെന്നിത്തല തയ്യാറാകുമോ?

ഇതിൽ ന്യായമുണ്ടോ?

ഇതിൽ ന്യായമുണ്ടോ?

1991ലെ ഹൈക്കോടതി വിധി വന്നപ്പോൾ അതിനെ ധീരമായി എതിർത്ത വിശ്വാസിയാണ് നിത്യചൈതന്യ യതി. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത വിശ്വാസിയാണ് ലീലാവതി ടീച്ചർ. അങ്ങനെ രാജ്യത്തെ ഭരണഘടനയ്ക്കും സുപ്രിംകോടതി വിധിയ്ക്കും ഒപ്പം നിൽക്കുന്ന വിശ്വാസികളുണ്ട്. അവരെ പരിഗണിക്കാനോ അവരുടെ നിലപാടു മനസിലാക്കാനോ രമേശ് ചെന്നിത്തല തയ്യാറാകുമോ? ഈ വിശ്വാസികളെ തഴഞ്ഞ് ആർഎസ്എസിനും സംഘപരിവാറിനും ഒപ്പം നിൽക്കുന്നതിന്റെ ന്യായമെന്ത്? ഇക്കാര്യങ്ങളിലൊക്കെ എന്താണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്? കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവല്ലേ, രമേശ് ചെന്നിത്തല? നിലപാടു പറയാനുള്ള ബാധ്യതയിൽ നിന്ന് എന്തിനൊളിച്ചോടുന്നു?

ഐൻസ്റ്റീന്റെ വരികൾ

ഐൻസ്റ്റീന്റെ വരികൾ

കാടുംപടപ്പും തല്ലി ഒച്ചയുണ്ടാക്കി ആരെപ്പറ്റിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്? "ഈ ലോകം നശിക്കുന്നതു തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കുകയില്ല, പകരം തിന്മ കണ്ടിട്ട് അതിനെതിരെ പ്രതികരിക്കാതിരിക്കുന്നവരെ കൊണ്ടായിരിക്കും"എന്ന ആല്‍ബർട്ട് ഐൻസ്റ്റീന്റെ വരികൾ രമേശ് ചെന്നിത്തല തൻ്റെ മറുപടിക്കുറിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്. നല്ല കാര്യം. തിന്മ ചെയ്യുന്ന ആർഎസ്എസും അതിനെതിരെ പ്രതികരിക്കാതിരിക്കുന്ന ചെന്നിത്തലയും തീർച്ചയായും ഐൻസ്റ്റീൻ കുറിച്ച വരികളുടെ പരിധിയിൽ വരും. കേരള ജനതയെ അതോർമ്മിപ്പിച്ചതിന് നന്ദി.

ഫേസ്ബുക്ക് കുറിപ്പ്

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല; കവിത എന്റെ സ്ഥിരം തട്ടകമേയല്ല

ഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തു

English summary
thomas issac facebook post criticising ramesh chennithala on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more