കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ പൂട്ടാന്‍ ബിജെപിക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കി; ഒടുവില്‍ പെട്ടത് അമിത് ഷാ-തോമസ് ഐസക്

  • By Desk
Google Oneindia Malayalam News

കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ അഞ്ച് ദിവസങ്ങളില്‍ അമിത് ഷാ ഡയറക്ടറായ സഹകരണബാങ്കില്‍ എഴുന്നൂറ്റി നാല്‍പ്പത്തിയഞ്ട് കോടി രുപ നിക്ഷേപിക്കപ്പെട്ടുവെന്ന വിവരം കഴിഞ്ഞ ദിവസം വിവരാവകാശരേഖയിലൂടെ പുറത്തായിരുന്നു. നോട്ട് നിരോധനകാലത്ത് സഹകരണ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തപ്പെട്ടത് ഈ ബാങ്കിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കിലെ വന്‍ നോട്ടു നിക്ഷേപം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ നീക്കം. നോട്ട് നിരോധനം ഒത്തുകളിയാണെന്നും സഹകരണബാങ്കിലെ നിക്ഷേപത്തില്‍ അന്വേഷണം വേണമെന്നും എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും കേരള ധനമന്ത്രിയുമായ തോമസ് ഐസക്കും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പഠിച്ച പണി

പഠിച്ച പണി

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്ക് പ്രതികരിച്ചിരിക്കുന്നത്. മഞ്ഞപ്പിത്തം പിടിച്ചവര്‍ക്ക് കാണുന്നതൊക്കെ മഞ്ഞയായിത്തോന്നുമെന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് തെളിയിക്കുകയാണ് അമിത് ഷായും ബിജെപിയും. നോട്ടുനിരോധനത്തിനുശേഷം കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് ബിജെപിക്കാര്‍. അതിനു പ്രചരിപ്പിച്ച കാരണമോ? സഹകരണബാങ്കുകള്‍ കള്ളപ്പണത്തിന്റെ കൂടാരങ്ങളാണെന്ന ആക്ഷേപമായിരുന്നെന്നും തോമസ് ഐസക്ക് പറയുന്നു.

വാര്‍ത്ത

വാര്‍ത്ത

ഇപ്പോഴിതാ വാര്‍ത്ത പുറത്തു വരുന്നു, നോട്ടുനിരോധനത്തിനുശേഷം നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഏറ്റവുമധികം മാറിക്കൊടുത്തത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം കൊടുക്കുന്ന അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. നവംബര്‍ 8 മുതല്‍ 14 വരെ കൈമാറിയത് 745.59 കോടി രൂപ. രണ്ടാം സ്ഥാനം രാജ്‌കോട്ടിലെ ജില്ലാ സഹകരണ ബാങ്കിന്. ഗുജറാത്തിലെ ബിജെപി മന്ത്രി ജയേഷ് ഭായി രാദാദിയ ചെയര്‍മാനായ ബാങ്ക് ഇക്കാലയളവില്‍ മാറിയത് 693 കോടി രൂപ.യാണെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

1438 കോടി

1438 കോടി

നോട്ടു മാറാന്‍ ഈ ബാങ്കുകള്‍ക്ക് സൌകര്യം ചെയ്തുകൊടുത്ത ശേഷമാണ് റിസര്‍വ് ബാങ്ക് മറ്റു സഹകരണ ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിച്ച നോട്ടുകള്‍ മാറാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത് നവംബര്‍ 14നാണ്. അപ്പോഴേയ്ക്കും ബിജെപി നിയന്ത്രണത്തിലുള്ള രണ്ടു സഹകരണ ബാങ്കുകള്‍ മാത്രം 1438 കോടി രൂപ മാറിക്കഴിഞ്ഞിരുന്നെന്നും തോമസ് ഐസക് കുറിക്കുന്നു.

അതന്വേഷിക്കണം

അതന്വേഷിക്കണം

ഈ പണം ആരുടേതാണ്? അതന്വേഷിക്കണം. നോട്ടുനിരോധനത്തിന്റെ മറവില്‍ നടന്ന ദുരൂഹമായ അനേകം ഇടപാടുകളുടെ ഒരു ചെറിയ തുമ്പു മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. അമിത് ഷായും ജയേഷ് ഭായ് റദാദിയയും നേതൃത്വം നല്‍കിയിരുന്ന ബാങ്കുകളില്‍ നോട്ടുനിരോധനത്തിനുശേഷം നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ആവശ്യപ്പെടുന്നു.

ബിജെപി

ബിജെപി

കെവൈസി നിബന്ധനകള്‍ പാലിച്ചുകൊണ്ടാണോ ഈ അക്കൌണ്ടുകള്‍ പരിപാലിക്കപ്പെടുന്നത് എന്ന് ആര്‍ബിഐ പരിശോധിക്കണം. ബിജെപി നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ എന്താണ് നടക്കുന്നത് എന്ന് അടുത്തറിയാവുന്നത് ബിജെപിക്കാര്‍ക്കാണ്. അതുപോലെ തന്നെയാണ് കേരളത്തിലെ ബാങ്കുകളും എന്നവര്‍ ഉറപ്പിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.

തകര്‍ക്കാന്‍

തകര്‍ക്കാന്‍

തുടര്‍ന്നാണ് അവര്‍ കേരളത്തിന്റെ നട്ടെല്ലായ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അവര്‍ നീചമായ നുണപ്രചരണം അഴിച്ചുവിട്ടത്. അതുമാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ഈ ബാങ്കുകളെ തകര്‍ക്കാനും ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധത്തിന്റെ മുന്നിലാണ് ആ നീക്കം പരാജയപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി.

കേരളം ഒറ്റക്കെട്ടായി

കേരളം ഒറ്റക്കെട്ടായി

തുടര്‍ന്നാണ് അവര്‍ കേരളത്തിന്റെ നട്ടെല്ലായ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അവര്‍ നീചമായ നുണപ്രചരണം അഴിച്ചുവിട്ടത്. അതുമാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ഈ ബാങ്കുകളെ തകര്‍ക്കാനും ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധത്തിന്റെ മുന്നിലാണ് ആ നീക്കം പരാജയപ്പെട്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പ്രതിക്കൂട്ടില്‍

പ്രതിക്കൂട്ടില്‍

എന്നാല്‍ നോട്ടുനിരോധനത്തിന്റെ ആരവമൊടുങ്ങിയപ്പോള്‍ പ്രതിക്കൂട്ടില്‍ ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്ന ബാങ്കുകളായി. ആ ബാങ്കുകളില്‍ നടന്ന ഇടപാടുകളെക്കുറിച്ചുള്ള സമഗ്രാന്വേഷണമാണ് ഇനി വേണ്ടതെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
thomas issac facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X