Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതാവിന്‍റേത് അരുംകൊലയെന്ന് തോമസ് ഐസക്! ആര്‍എസ്എസ് നേതാവിനെ കൊന്നത് മന്ത്രി അറിഞ്ഞേ ഇല്ല!!

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും കൊലക്കത്തിയുടെ രാഷ്ട്രീയം. മാഹിയിലാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആദ്യം ഒരു സംഘം ആളുകള്‍ എത്തി വെട്ടികൊലപ്പെടുത്തിയത്. ബാബു മരണപെട്ട് ഒരു മണിക്കൂര്‍ കഴിയും മുന്‍പ് തന്നെ ഓട്ടോ ഡ്രൈവറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ഷമേജും കൊല്ലപ്പെട്ടു.മുഖത്തും കൈക്കും വെട്ടേറ്റ ഷനോജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരിച്ചത്. അതിനിടെ ബാബുവിന്‍റെ കൊലപാതകത്തില്‍ ആര്‍എസിസിനെ പഴിചാരി മന്ത്രി തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എത്തി.

ആര്‍എസ്എസുകാരന്‍റെ കൊലപാതകം അറിഞ്ഞില്ല

ആര്‍എസ്എസുകാരന്‍റെ കൊലപാതകം അറിഞ്ഞില്ല

ബാബുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. കൊലപാതകത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് സിപിഎം ആരോപിക്കുമ്പോള്‍ ഷമോജിജിനെ വെട്ടികൊലപ്പെടുത്തിയത് സിപിഎം ആണെന്നും ബിജെപി ആരോപിക്കുന്നു. ഇതിനിടെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയാണെന്ന് ആരോപിച്ച് മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാന്‍ മന്ത്രി തയ്യാറായില്ല. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സിപിഎമ്മിന് ഒന്നും അറിയില്ല

സിപിഎമ്മിന് ഒന്നും അറിയില്ല

കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തിൽ നിന്നു പിന്മാറാൻ തങ്ങൾ തയ്യാറല്ല എന്ന ആർഎസ്എസിന്റെ കണ്ണിൽച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ കണ്ണിപ്പോയിൽ ബാബുവിന്റെ കൊലപാതകം. പാർടി പള്ളൂർ ലോക്കൽ കമ്മിറ്റിയംഗമായ ആ സഖാവിനെ ഒരു പ്രകോപനവുമില്ലാതെയാണ് ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയത്.

ആര്‍എസ്എസിന്‍റെ സ്ഥിരം തന്ത്രമാണ് പോലും!

ആര്‍എസ്എസിന്‍റെ സ്ഥിരം തന്ത്രമാണ് പോലും!

പ്രദേശവാസികൾക്കാകെ പ്രിയങ്കരനായ പൊതുപ്രവർത്തകനായിരുന്നു ആ സഖാവ്.
തെരഞ്ഞെടുപ്പു വരുമ്പോൾ കൊലപാതകവും സംഘർഷവും കലാപവും സൃഷ്ടിക്കുന്നത് ആർഎസ്എസിന്റെ സ്ഥിരം തന്ത്രമാണ്. കേരളത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. ചുവടുറപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആർഎസ്എസിന് ഒരു കലാപം കൂടിയേ തീരൂ. സംഘർഷവും സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവർ സഖാവ് ബാബുവിനെ പതിയിരുന്നു കൊലപ്പെടുത്തിയത്.

 എന്തു വില കൊടുത്തും ചെറുത്ത് നില്‍ക്കും

എന്തു വില കൊടുത്തും ചെറുത്ത് നില്‍ക്കും

സഖാവ് ബാബുവിനെപ്പോലുള്ള നൂറു കണക്കിന് രക്തസാക്ഷികളുടെ ജീവത്യാഗം കൊണ്ടു നേടിയതാണ് കേരളത്തിൽ നാമിന്നു കാണുന്ന സമാധാനവും സഹവർത്തിത്ത്വവും സഹിഷ്ണുതയും. ഈ അന്തരീക്ഷം തകർത്ത് സംഘർഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളിൽ ചോരയിൽ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അവസാന സിപിഎം പ്രവർത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നിൽക്കേണ്ടതുണ്ട്.

അതേ സഖാവേ ലാല്‍ സലാം

അതേ സഖാവേ ലാല്‍ സലാം

സഖാവ് ബാബുവിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും അഗാധ ദുഃഖത്തിൽ പങ്കുചേരുന്നു. പിന്തിരിയാൻ മനസില്ലാത്ത പോരാട്ടവീര്യത്തിന്റെ നിത്യസ്മരണയായി സഖാവ് ബാബുവിന്റെ ഓർമ്മകൾ എന്നും നമുക്കൊപ്പമുണ്ടാകും. ലാൽസലാം, സഖാവേ... ലാൽസലാം.

സ്വയം വെട്ടിമരിച്ചതല്ല

സ്വയം വെട്ടിമരിച്ചതല്ല

ആര്‍എസുഎസുകാരന്‍റെ കൊലപാതകത്തില്‍ ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാകാത്ത മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ ഉയരുന്നത്. മിസ്റ്റർ തോമസ് ഐസക് ന്യൂ മാഹിയിൽ ഷമേജ് സ്വയം വെട്ടി മരിച്ചതല്ല. നിങ്ങളുടെ ഒക്കെ മൂടുതാങ്ങികൾ വെട്ടി കൊന്നതാണ് .ഒരു വാർഡ് മെമ്പറുടെ ചിന്താശക്തി പോലും നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ എന്നായിരുന്നു ഒരാളുടെ പ്രതികരണം. തോമസ് ഐസക് താങ്കള്‍ ഒരു മന്ത്രിയാണെന്നും വെറും ഒരു സിപിഎമ്മുകാരനായി തരംതാഴരുതെന്നും ചിലര്‍ പോസ്റ്റിന് താഴെ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+