• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വെറും ഒരു വോട്ട് കൊണ്ട് സംഘപരിവാറിനെ വരച്ച വരയിൽ നിർത്തും.. മന്ത്രിയുടെ മാരക ട്രോൾ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്നതിൽ വലിയ പ്രതിഷേധം ഉയരവേ കേന്ദ്രസർക്കാരും ബിജെപിയും പ്രതിരോധത്തിന് പല വഴികൾ തേടുകയാണ്. അതിലൊന്നാണ് കഴിഞ്ഞ ദിവസം ബിജെപി ട്വീറ്റ് ചെയ്ത പെട്രോൾ വില വർധനവിന്റെ ഗ്രാഫ്. അത് ട്രോളന്മാർ ആഘോഷിക്കുകയും ചെയ്തു.

പെട്രോൾ വില കുറയ്ക്കാൻ കേരളത്തിലെ ധനകാര്യ മന്ത്രി തോമസ് ഐസകാണ് തടസ്സമെന്ന് ചില സംഘപരിവാർ ഗ്രൂപ്പുകളിൽ സന്ദേശം കറങ്ങി നടപ്പുണ്ട്. അതേ.. വെറും ഒരു വോട്ട് കൊണ്ട് പെട്രോൾ വില കുറയ്ക്കാൻ മോദി സർക്കാരിന് മുന്നിൽ വിലങ്ങ് തടിയായി നിൽക്കുന്ന തോമസ് ഐസക് ഒരു സംഭവം തന്നെ. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാൽ ആരും ചിരിച്ച് പോകും. വായിക്കാം:

വികെഎൻ വക കഥ

വികെഎൻ വക കഥ

തന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു വീരകേസരിയെക്കുറിച്ച് വികെഎൻ വക കഥയുണ്ട്. രത്നച്ചുരുക്കം പറയാം. വഴിയാത്രയിൽ വികെഎൻ ഒരാളെ പരിചയപ്പെടുന്നു. മലയാളത്തിൽ കഥകളൊക്കെ എഴുതാറുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് രണ്ടാമൻ സംഭാഷണം ആരംഭിച്ചു. സ്വന്തം പേരിലല്ല, എംടിയെന്ന പേരിലാണത്രേ കഥയെഴുത്ത്. യാത്രാവിവരണത്തിലും കൈവെച്ചിട്ടുണ്ട്. അതു പക്ഷേ, എസ്കെ പൊറ്റെക്കാട് എന്ന പേരിൽ.

ഇവനാളു കൊള്ളാമല്ലോ

ഇവനാളു കൊള്ളാമല്ലോ

ഇവനാളു കൊള്ളാമല്ലോ എന്നു ചിന്തിക്കും മുമ്പ് ദാ വരുന്നു അടുത്ത വെളിപ്പെടുത്തൽ. മേപ്പടിയാൻ കവിതയും എഴുതും. അവയിലൊക്കെ പി കുഞ്ഞിരാമൻ നായർ എന്നാണ് പേരുവെച്ചിരിക്കുന്നത്. അവസാനം ആ സത്യവും വെളിപ്പെടുത്തി. ആൾ ഹാസ്യസാഹിത്യത്തിലും കൈവെച്ചിട്ടുണ്ട്. വികേയെൻ എന്ന പേരിൽ. ഇത്രയുമായപ്പോൾ സാക്ഷാൽ വികെഎന്നിനു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ഞാനാണ് ദൈവം

ഞാനാണ് ദൈവം

താങ്കൾ ദൈവത്തെ കണ്ടിട്ടുണ്ടോ എന്നായി അദ്ദേഹം. ഇല്ലെന്ന് മറ്റേയാൾ. എങ്കിൽ അതു ഞാനാണെന്ന് വികേയെൻ. കഥ അവിടെ തീർന്നെങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നു. ദൈവവും താനാണെന്ന് മറ്റേ യാത്രക്കാരൻ കേറി ഏറ്റിരുന്നെങ്കിലോ? വികെഎൻ പെട്ടുപോയേനെ. അത്രയുമൊരു വിനയം പ്രകടിപ്പിച്ചതിന് ആ പൊങ്ങച്ചക്കാരൻ സഹയാത്രികനോട് വികെഎൻ മനസാ നന്ദി പറഞ്ഞിരിക്കണം.

ഐസകാണ് കാരണം

ഐസകാണ് കാരണം

ഏതാണ്ട് ആ അവസ്ഥയിലാണ് ഞാനിപ്പോൾ. എണ്ണവിലയുടെ വിൽപന നികുതി ജിഎസ്ടിയിൽ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണത്രേ. തോമസ് ഐസക്ക് സമ്മതിക്കുന്നില്ലത്രേ.ഇതുകൊണ്ടവർക്കു വില കുറയ്ക്കാൻ കഴിയുന്നില്ലത്രേ. വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഫോർവേഡുകൾ ഒഴുകി നടക്കുകയാണ്.

ആകെ ഒരു വോട്ട്

ആകെ ഒരു വോട്ട്

അണ്ഡകടാഹത്തിനുകീഴിൽ എന്തിനും ഏതിനും അധികാരമുള്ള സർക്കാരും പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും. ജിഎസ്ടി കൌൺസിലിലും മഹാഭൂരിപക്ഷം കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും. മൊത്തം 41 വോട്ട്. അതിൽ ഒരു വോട്ടിന്റെ അധികാരമാണ് എനിക്കുള്ളത്. കേന്ദ്രഭരണവും, പതിനഞ്ചു സംസ്ഥാനങ്ങളിലെ അധികാരവും ബിജെപിയ്ക്ക്. മറ്റു നാലു സംസ്ഥാനങ്ങളിൽ ഭരണം ബിജെപി മുന്നണിയ്ക്ക്.

ഐസകാണ് പ്രശ്നം

ഐസകാണ് പ്രശ്നം

പോരെങ്കിൽ, ഒരു നടപ്പാതിരയ്ക്ക് മുഴുവൻ കറൻസിയും നിരോധിച്ച് ജനതയെ മുഴുവൻ തെരുവിലിറക്കി വട്ടം കറക്കിയ വീരശിങ്കങ്ങളും. പക്ഷേ, എന്തുകാര്യം? എണ്ണയുടെ നികുതി ജിഎസ്ടിയിലാക്കാൻ തോമസ് ഐസക് സമ്മതിക്കുന്നില്ലല്ലോ! ജിഎസ്ടിയുടെ നടപ്പിലാക്കലിനെ തുടർന്ന് ആസൂത്രണത്തിലും നിർവഹണത്തിനും ഉടലെടുത്ത സകല പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ഈ സംഘത്തിനും അവരുടെ അധികാരത്തിനുമാണ്.

മഹാസംഭവം തന്നെ

മഹാസംഭവം തന്നെ

പക്ഷേ, എണ്ണയുടെ വിൽപന നികുതിയുടെ കാര്യം വരുമ്പോൾ ഈ സംഘബലം കാറ്റുപോയ ബെലൂൺ പോലെയാകും. തോമസ് ഐസക്കു കേറി വിലങ്ങു തടിയായി നിന്നാൽ വല്ലതും ചെയ്യാൻ പറ്റുമോ? ആലോചിച്ചു നോക്കൂ. ഈ പരിവാർ സംഘത്തെ വെറും ഒരു വോട്ടു കൊണ്ടുകൊണ്ട് വരച്ച വരയിൽ നിർത്താൻ കഴിയുന്ന ഞാൻ ആരാണ്? ഒരു മഹാസംഭവം ആയിരിക്കാതെ വയ്യ. ആലോചിച്ചിട്ട് എനിക്കുതന്നെ തല കറങ്ങുന്നു. ആരെങ്കിലും അൽപം വെള്ളം തരൂ.

ഫേസ്ബുക്ക് പോസ്റ്റ്

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദുരൂഹമായി ബിസിനസ്സുകാരന്റെയും കുടുംബത്തിന്റെയും കൂട്ടമരണം.. രണ്ട് ആത്മഹത്യാക്കുറിപ്പുകൾ

ബിജെപിക്ക് മേൽ അടുത്ത ബോംബിട്ട് കോൺഗ്രസ്.. മല്യ-ജെയ്റ്റ്ലി കൂടിക്കാഴ്ചയുടെ സാക്ഷിയുമായി രാഹുൽ ഗാന്ധി

English summary
Thomas Issac Facebook post about fuel price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more