കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊരിഞ്ഞ 'ഫേസ്ബുക്ക് യുദ്ധവുമായി തോമസ് ഐസകും രമേശ് ചെന്നിത്തലയും! ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി

  • By Aami Madhu
Google Oneindia Malayalam News

ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാതെയാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തിയിരിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. ശബരിമലയിലെ കോടതി വിധിയുടെ പകര്‍പ്പ് പോലും ലഭിക്കുന്നതിന് മുമ്പേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ഇതിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി.വിശ്വാസസംരക്ഷണമെന്ന മഞ്ഞുകട്ടയില്‍ ഇടിച്ചു സവര്‍ണരാഷ്ട്രീയത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ് തന്റെ കപ്പല്‍ എന്ന് രമേശ് ചെന്നിത്തല മനസിലാക്കി വരുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് വല്ലാത്ത പതനത്തില്‍ പെട്ടുകഴിഞ്ഞിരിക്കും എന്നായിരുന്നു തോമസ് ഐസക് മറുപടി നല്‍കിയത്. എന്നാല്‍ തോമസ് ഐസകിന്‍റെ പോസ്റ്റ് വായിച്ച് തനിക്ക് ചിരി വന്നെന്നാണ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്. ഇരുവരുടേയും പോസ്റ്റ് ഇങ്ങനെ

അറം പറ്റും

അറം പറ്റും

വിശ്വാസസംരക്ഷണമെന്ന മഞ്ഞുകട്ടയിൽ ഇടിച്ചു സവർണരാഷ്ട്രീയത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ് തന്റെ കപ്പൽ എന്ന് രമേശ് ചെന്നിത്തല മനസിലാക്കി വരുമ്പോഴും കേരളത്തിലെ കോൺഗ്രസ് വല്ലാത്ത പതനത്തിൽ പെട്ടുകഴിഞ്ഞിരിക്കും. ഫേസ് ബുക്ക് കുറിപ്പിൽ പ്രതിപക്ഷ നേതാവ് ഉപയോഗിച്ച ടൈറ്റാനിക്കിന്റെ ഉപമ അറം പറ്റുന്നതാണ്.

 പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

നവോത്ഥാനരാഷ്ട്രീയം ഇത്ര ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടും, സ്ത്രീയ്ക്ക് ആർത്തവാശുദ്ധിയുണ്ടെന്ന പ്രാകൃതവിശ്വാസത്തിന്റെ ചുഴിയിൽ ഇപ്പോഴും കിടന്നു കറങ്ങുകയാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയെ അദ്ദേഹം ടൈറ്റാനിക്കിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്നു.

 വിലക്കുകള്‍ എവിടെ

വിലക്കുകള്‍ എവിടെ

രമേശ് ചെന്നിത്തലയോട് ചോദിക്കട്ടെ; ടൈറ്റാനിക് മുങ്ങുമ്പോൾ സമുദ്രയാത്ര സംബന്ധിച്ചു നിലനിന്ന സവർണ വിശ്വാസമെന്തായിരുന്നു? സമുദ്രയാത്ര നടത്തിയാൽ ജാതിഭ്രഷ്ട് നിലനിന്ന കാലമാണ് അദ്ദേഹം മറക്കുന്നത്. ആ വിലക്കുകൾ ഇന്നെവിടെ?ജാത്യാചാരം മറികടന്ന് ലണ്ടൻ യാത്രയ്ക്കൊരുങ്ങിയ ഗാന്ധിജിയോട് അദ്ദേഹത്തിന്റെ സമുദായത്തിന്റെ പ്രതികരണവും നമ്മുടെ പ്രതിപക്ഷ നേതാവ് പഠിക്കണം.

 രേഖപ്പെടുത്തിയിട്ടുണ്ട്

രേഖപ്പെടുത്തിയിട്ടുണ്ട്

ഗാന്ധിയുടെ സമുദ്രയാത്ര വിലക്കാൻ സമുദായ നേതൃത്വം നടത്തിയ ശ്രമങ്ങൾ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ആചാരവും വിശ്വാസവും മറികടന്ന് ലണ്ടനിൽ പോകാനായിരുന്നു ഗാന്ധിജിയുടെ തീരുമാനം.
ഗാന്ധിജിയുടെ സമുദ്രയാത്ര വിലക്കാൻ യോഗം ചേർന്നവരുടെ പിൻഗാമിയാണ് നിർഭാഗ്യവശാൽ രമേശ് ചെന്നിത്തല.

 കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

ആ വിലക്ക് മറികടന്ന് സമുദ്രയാത്ര നടത്താൻ തീരുമാനിച്ച ഗാന്ധിജിയുടെ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സർക്കാർ.
വൈക്കം സത്യഗ്രഹത്തിന്റെ കാര്യമൊക്കെ രമേശ് ചെന്നിത്തല ഓർമ്മിപ്പിക്കുന്നുണ്ട്. ആ സമരത്തിന് നേതൃത്വം നൽകിയ പഴയ കെപിസിസി നേതൃത്വത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളേണ്ടത് പ്രതിപക്ഷ നേതാവ് അടക്കമുള്ള ഇന്നത്തെ കോൺഗ്രസ് നേതാക്കളാണ്.

 വൈക്കം സത്യാഗ്രഹം

വൈക്കം സത്യാഗ്രഹം

അവർണരെന്ന് മുദ്രയടിക്കപ്പെട്ടവർക്ക് പൊതുവഴി നിഷിദ്ധമാക്കിയത് അന്നത്തെ ആചാരമായിരുന്നു. അവരെ കണ്ടാലും തൊട്ടാലും തീണ്ടലുണ്ടാകുമെന്ന് വിലക്ക് ഏർപ്പെടുത്തിയവർ വിശ്വസിച്ചിരുന്നു. ആ ആചാരത്തിനും വിശ്വാസത്തിനും എതിരായിരുന്നു വൈക്കം സത്യഗ്രഹം.

 പരിചയപ്പെടാം

പരിചയപ്പെടാം

അവർണർ പൊതുവഴി ഉപയോഗിച്ചപ്പോഴും ക്ഷേത്രപ്രവേശനം നടത്തിയപ്പോഴും വികാരം കൊണ്ടവരും ഹൃദയവേദന അനുഭവിച്ചവരുമുണ്ട്. ചരിത്രപുസ്തകങ്ങൾ വായിച്ചാൽ അവരെ രമേശ് ചെന്നിത്തലയ്ക്കു പരിചയപ്പെടാവുന്നതാണ്. നമ്മുടെ പ്രതിപക്ഷ നേതാവ് അക്കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ എന്തു നിലപാടായിരിക്കും എടുക്കുക.
ആലോചിക്കേണ്ട വിഷയമാണത് എന്നാണ് തോമസ് ഐസക് കുറിച്ചത്.

 വിമര്‍ശനം

വിമര്‍ശനം

എന്നാല്‍ തോമസ് ഐസകിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഐസകിനെ രൂക്ഷമായ ഭാഷയിലാണ് ചെന്നിത്തല വിമര്‍ശിച്ചിരി്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
thomas issac ramesh chennithala facebook war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X